Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ

Kerala Weather Update Today After Noon September 6 : മഴ മാറി മാനം തെളിയുകയാണ് കേരളത്തിൽ. കഴി‍ഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ മാത്രമാണ് അനുഭവപ്പെടുന്നത്. അതേ സമയം ചൂട് കൂടുകയും ചെയ്യുന്നു. ഓണം കഴിഞ്ഞതിന് ശേഷം ശക്തമായ മഴ മാറി നിൽക്കുന്ന സാഹചര്യത്തിലാണ് ചൂടും കൂടുന്നത്. ഇന്ന് രാവിലെ പുറത്ത് വന്ന മഴ അറിയിപ്പിൽ സംസ്ഥാനത്തെ തിരുവനന്തപുരം.....

Kerala Weather Update : മാനം തെളിഞ്ഞുതന്നെ... ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

06 Sep 2026 | 02:51 PM

തിരുവനന്തപുരം : മഴ മാറി മാനം തെളിയുകയാണ് കേരളത്തിൽ. കഴി‍ഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ മാത്രമാണ് അനുഭവപ്പെടുന്നത്. അതേ സമയം ചൂട് കൂടുകയും ചെയ്യുന്നു. ഓണം കഴിഞ്ഞതിന് ശേഷം ശക്തമായ മഴ മാറി നിൽക്കുന്ന സാഹചര്യത്തിലാണ് ചൂടും കൂടുന്നത്. ഇന്ന് രാവിലെ പുറത്ത് വന്ന മഴ അറിയിപ്പിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് അറിയിപ്പ് ഉണ്ടായിരുന്നത്.

ചൂട് 4 ഡി​ഗ്രി വരെ കൂടും

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബർ 6 ( ഇന്ന്) മുതൽ എട്ട് വരെ താപനില സാധാരണയെക്കാൾ 3 to 4˚C വരെ ഉയരാൻ സാധ്യത ഉണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും അതിനാൽ ജനങ്ങൾ പരമാവധി ജാ​ഗ്രത പുലർത്തണം എന്നാണ് അറിയിപ്പിൽ പറയുന്നത്.

Also Read : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്; മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം

സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക

രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ഇടയ്ക്ക് വെള്ളം കുടിച്ചുകൊണ്ടിരിക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കാൻ ശ്രദ്ധിക്കുകഅയഞ്ഞതും, ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തേക്ക് പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ കുരതുന്നതും നല്ലതാണ്.

തീപിടുത്ത സാധ്യത 

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിച്ച് മുന്നോട്ട് പോവുക. ചൂട് കൂടുന്ന അവസരത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം, അതിൽ വിട്ടുവീഴ്ച ചെയ്യരുത്.

English Summary

The rain has subsided, and the skies are clearing up across Kerala. For the past few days, only light rain has been experienced in isolated areas of the state. At the same time, temperatures are rising. This increase in heat follows the cessation of heavy rains after Onam.

Loading...
Unable to load recommendations.
Follow Us
Related Stories
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? പരീക്ഷിച്ചാലോ…
Kerala Private Bus Strike: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്; മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?