Kerala Weather Update: കുട കരുതിക്കോളു, സംസ്ഥാനത്ത് ഇന്നും നേരിയ മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ

Kerala Weather Update Today: നിലവിലെ വിവരങ്ങൾ പ്രകാരം സെപ്റ്റംബർ 1 വരെ സംസ്ഥനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നേരിയ മഴ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടൊള്ളു എന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാണ്. ഇതേ അന്തരീക്ഷം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത

Kerala Weather Update: കുട കരുതിക്കോളു, സംസ്ഥാനത്ത് ഇന്നും നേരിയ മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

29 Aug 2026 | 06:39 AM

സംസ്ഥാനത്ത് ഇന്ന് ആശങ്കപ്പെടേണ്ട മഴ മുന്നറിയിപ്പുകളില്ല. ഇന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങള്ള് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

നിലവിലെ വിവരങ്ങൾ പ്രകാരം സെപ്റ്റംബർ 1 വരെ സംസ്ഥനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നേരിയ മഴ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടൊള്ളു എന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാണ്. ഇതേ അന്തരീക്ഷം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. പലയിടങ്ങളിലും നേരിയ മഴ ഉണ്ടാകും എന്നതിനാൽ ദൈനംദിന കര്യങ്ങൾ അതിനൻസുസരിച്ച് ക്രമികരിക്കുകയും, യത്രകൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യേണ്ടതുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ആഗസ്റ്റ് 29ന് സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആഗസ്റ്റ് 29, 30 തീയതികളിൽ പശ്ചിമ ബംഗാൾ, ഒഡിഷ തീരം, ബംഗ്ലാദേശ് തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും പ്രത്യേക മുന്നറിയിപ്പിൽ പറയുന്നു.

കള്ളക്കടൽ

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ 30/08/2026 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരങ്ങളിൽ 30/08/2026 പുലർച്ചെ 05.30 മുതൽ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവരണ അതോറിറ്റി അറിയിച്ചു

English Summary

Kerala has issued a green alert across all 14 districts until September 1, with only light isolated rain expected. Fishermen are warned against venturing into the Arabian Sea and Bay of Bengal due to high winds. Coastal residents in Thiruvananthapuram, Kasaragod, and Kanyakumari face a high wave and sea erosion alert.

Loading...
Unable to load recommendations.
Follow Us
പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി
പാചകത്തിന് മുമ്പ് അരി എത്ര തവണ കഴുകണമെന്ന് അറിയാമോ
ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ലഭിക്കുന്ന ഏഴ് ആരോഗ്യഗുണങ്ങള്‍
ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ