Kerala Weather Update: തെളിവെയിലും, നേരിയ മഴയും; ഇന്നത്തെ കാലാവസ്ഥ ഒന്ന് അറിഞ്ഞുവച്ചോളു

Kerala Weather Update Today: അടുത്ത മൂന്ന് ദിവസത്തേക്കും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് തന്നെയാണ് പ്രഖ്യാപിച്ചിരികുന്നത്. കേരളത്തിൽ വടക്കൻ ജില്ലകളിൽ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ മഴ ലഭിച്ചത്. കസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചിയടിങ്ങളിൽ നേരിയ ലഭിച്ചതയി കേന്ദ്ര കലാവസ്ഥാ വകുപ്പിൻ്റെ കണക്കുകൾ നിന്നും വ്യക്തമാണ്

Kerala Weather Update: തെളിവെയിലും, നേരിയ മഴയും; ഇന്നത്തെ കാലാവസ്ഥ ഒന്ന് അറിഞ്ഞുവച്ചോളു

Rain Alert

Published: 

03 Sep 2026 | 06:35 AM

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് ഇന്ന് ആശങ്കപ്പെടേണ്ട മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഇത് മുന്നിൽ കണ്ട് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണ്.

അടുത്ത മൂന്ന് ദിവസത്തേക്കും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് തന്നെയാണ് പ്രഖ്യാപിച്ചിരികുന്നത്. കേരളത്തിൽ വടക്കൻ ജില്ലകളിൽ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ മഴ ലഭിച്ചത്. കസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചിയടിങ്ങളിൽ നേരിയ ലഭിച്ചതയി കേന്ദ്ര കലാവസ്ഥാ വകുപ്പിൻ്റെ കണക്കുകൾ നിന്നും വ്യക്തമാണ്. മറ്റു ജില്ലകളിൽ നിന്നും ഏകദേശം പൂർണമായി തന്നെ മഴ ഒഴിഞ്ഞു നിന്നു. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

കാലാവസ്ഥ പൊതുവെ തെളിഞ്ഞതാണെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബർ 3ന് സോമാലിയ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്

സെപ്റ്റംബർ 4 മുതൽ സെപ്റ്റ്ംബർ 6 വരെ സോമാലിയ തീരം, അതിനോട്‌ ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ – മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അതിനാൽ ഈ പ്രദേശങ്ങളിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

English Summary

Rain intensity has significantly decreased across Kerala, prompting the Meteorological Department to issue a green alert for all districts for the next three days. While isolated light showers may occur in Alappuzha, Kozhikode, and Kannur, a strict warning remains for fishermen against venturing into the Arabian Sea due to strong winds.

Loading...
Unable to load recommendations.
Follow Us
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്