Kerala Weather Update: ഇന്നും മഴയുണ്ടേ… കുടയെടുക്കാന്‍ മറക്കണ്ട, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Weather Update Today June 20th: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് (ജുണ്‍ 21 ന് ) കേരളത്തിലെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നത്.

Kerala Weather Update: ഇന്നും മഴയുണ്ടേ... കുടയെടുക്കാന്‍ മറക്കണ്ട, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രതീകാത്മക ചിത്രം

Published: 

21 Jun 2026 | 07:05 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് (ജുണ്‍ 21 ന് ) കേരളത്തിലെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നത്. നാളെയും (ജൂണ്‍ 22ന്) എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മുന്നറിയിപ്പ് നോക്കാം

ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച മഴ മുന്നറിയിപ്പ് ജാഗ്രതാ നിര്‍ദേശമുള്ളത്. എന്നാല്‍ ജൂണ്‍ 23 ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുമുണ്ട്.

Also Read : തിരുമ്പി വന്തിട്ടേന്‍! കാലവര്‍ഷം വീണ്ടും ശക്തമാകുന്നു? എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്‌

കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് ( ജൂണ്‍ 21) കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 വരെ 1.1 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും ( ജൂണ്‍ 21, 22) കര്‍ണാടക തീരത്ത് ജൂണ്‍ 23 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള ലക്ഷദീപ് തീരങ്ങളിലും കര്‍ണാടക തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

English Summary

The weather forecast says that there is a possibility of rain in various districts of the state today. The Central Meteorological Department has issued a yellow alert in eight districts of Kerala today (June 21). The weather forecast says that there is a possibility of isolated heavy rain in these districts.

Follow Us
Related Stories
“പ്രാദേശിക എം.എൽ.എയുടെ ഭരണ സ്വാധീനം”: എന്തിനാണ് ആലപ്പുഴയിൽ രണ്ട് മെഡിക്കൽ കോളേജ്; ചെന്നിത്തലയെ ലക്ഷ്യമിട്ട് പരസ്യ പ്രതികരണവുമായി ജി സുധാകരൻ
ED Attack Case: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണം ഒഴിവാക്കേണ്ടതായിരുന്നു; എം വി ഗോവിന്ദൻ
Kerala Rain Alert: മഴ തിരുമ്പി വന്തിട്ടേന്‍! കാലവര്‍ഷം വീണ്ടും ശക്തമാകുന്നു? എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്‌
സ്കൂൾ വിദ്യാർത്ഥിനികളെ മൂന്നാറിൽ എത്തിച്ചു പീഡനം; തമിഴ്നാട് സ്വദേശികൾ പിടിയിൽ
ഒരു കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ ; സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കി പോലീസ്
Kerala Lottery Result: കോടികളുമായി ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു! കാരുണ്യ ലോട്ടറിയുടെ ഫലം പുറത്ത്
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ