Kochi Metro: കൊച്ചി മെട്രോ പിങ്ക് ലൈന്‍ തുറക്കാറായി; തീയതി തീരുമാനിച്ചു

KMRL Confirms Trial Services for Kochi Metro Pink Line Ahead of Launch: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. നിരവധി തവണ സമയപരിധി നിശ്ചയിച്ചിരുന്നുവെങ്കിലും അതിലൊന്നും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. നിര്‍മാണത്തിന് ആവശ്യമായ ഫണ്ടിങില്‍ നേരിട്ട പ്രതിസന്ധിയാണ് തടസമായത്.

Kochi Metro: കൊച്ചി മെട്രോ പിങ്ക് ലൈന്‍ തുറക്കാറായി; തീയതി തീരുമാനിച്ചു

കൊച്ചി മെട്രോ

Published: 

19 May 2026 | 10:45 AM

കൊച്ചിയിലുള്ളവരെ ഗതാഗതത്തിനായി വലിയതോതില്‍ സഹായിക്കുന്ന മാര്‍ഗമാണ് മെട്രോ. കൊച്ചിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമല്ല, കൊച്ചി കാണാനെത്തുന്നവര്‍ക്കും മെട്രോ സഹായമാകുന്നു. മെട്രോ വിവിധ സ്ഥലങ്ങളിലേക്ക് നീളാന്‍ പോകുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി, എന്നാല്‍ എന്നാകും യാത്ര ആരംഭിക്കാന്‍ സാധിക്കുക എന്ന ചോദ്യത്തിന് യാത്രക്കാര്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. നിരവധി തവണ സമയപരിധി നിശ്ചയിച്ചിരുന്നുവെങ്കിലും അതിലൊന്നും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. നിര്‍മാണത്തിന് ആവശ്യമായ ഫണ്ടിങില്‍ നേരിട്ട പ്രതിസന്ധിയാണ് തടസമായത്.

കൊച്ചി മെട്രോ രണ്ടാം ഘട്ടം

മെട്രോയുടെ രണ്ടാം ഘട്ടം യാത്രക്കാര്‍ക്കായി ഉടന്‍ ഒരുക്കാനുള്ള നീക്കത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). ജെഎല്‍എന്‍ സ്‌റ്റേഡിയം മുതല്‍ പടമുകള്‍ വരെയുള്ള പാതയാണ് ആദ്യഘട്ടത്തിലുള്ളത്. ഈ പാത 2026 ജൂണില്‍ തുറക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇന്‍ഫോപാര്‍ക്ക് വരെയുള്ള ശേഷിക്കുന്ന ഭാഗം 2026 ഡിസംബറില്‍ തുറക്കുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി വൈകി. പറഞ്ഞ സമയത്ത് പാത ഘട്ടം ഘട്ടമായി തുറക്കാന്‍ സാധിക്കാതെ വന്നതോടെ മറ്റൊരു തീരുമാനമെടുത്തിരിക്കുകയാണ് കെഎംആര്‍എല്‍. രണ്ട് ഘട്ടമായി ഇനി പാത തുറക്കില്ല, 2027 ഏപ്രിലില്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള പാത ഒരുമിച്ച് തുറക്കാനാണ് നീക്കം. 11.2 കിലോമീറ്ററാണ് പാതയുടെ ആകെ നീളം.

കൊച്ചിയ്ക്ക് പിങ്ക് ലൈനുമായി

കൊച്ചി മെട്രോ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പിങ്ക് ലൈന്‍ കെഎല്‍എന്‍ സ്റ്റേഡിയത്തെയും കാക്കനാട് ഇന്‍ഫോപാര്‍ക്കിനെയും ബന്ധിപ്പിക്കും. ആകെ 11 മെട്രോ സ്‌റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, കിന്‍ഫ്ര തുടങ്ങിയ പ്രധാന ഐടി ഹബ്ബുകളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഈ പാത സഹായിക്കും.

ആയിരക്കണക്കിന് ഐടി ജീവനക്കാര്‍ക്കും ദൈനംദിന യാത്രക്കാര്‍ക്കും മെട്രോ വിപുലീകരണം ഗുണം ചെയ്യും. മാത്രമല്ല, കൊച്ചിയിലെ ഗതാഗത കുരുക്കിനും ഈ പാത ആശ്വാസം കാണും.

Also Read: Kochi Metro: മെട്രോ കയറിയാല്‍ കൊച്ചി കാണാം; ഈ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ വിട്ടുപോകല്ലേ

എന്തുകൊണ്ട് കാലതാമസം നേരിട്ടു?

ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികളായിരുന്നു പദ്ധതിയുടെ തുടക്കത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. പൈലിങ് ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സാമ്പത്തികമായി നേരിട്ട ബുദ്ധിമുട്ടുകളും പദ്ധതിയെ പിന്നോട്ട് വലിച്ചു. ഫണ്ടിങ് നിലച്ചതോടെ വയഡക്ടറ്റുകളുടെയും തൂണുകളുടെയും നിര്‍മാണം മന്ദഗതിയിലായി. നിലവില്‍ 2026 ഡിസംബറോടെ എല്ലാ സിവില്‍, ഇലക്ട്രിക്കല്‍ ജോലികളും പൂര്‍ത്തിയാക്കി 2027 ഏപ്രിലില്‍ സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ സര്‍വീസ് നടത്താനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.

വായ്പയായി എത്ര കോടി?

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്ന് 1,000 കോടിയിലധികം രൂപയുടെ വിദേശ വായ്പ ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് പദ്ധതി വൈകുന്നതിന് പ്രധാന കാരണമായത്. ഇതോടെ പല പ്രധാന ജോലികളും മാസങ്ങളോളം ഇഴഞ്ഞുനീങ്ങി. പിന്നീട് കേരള സര്‍ക്കാര്‍ വായ്പ അനുവദിച്ചപ്പോള്‍ നിര്‍മാണം വേഗത്തില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. 2027 ഏപ്രില്‍ എന്ന കാലാവധിക്ക് അപ്പുറത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളില്ലെന്ന ശുഭാപ്തി വിശ്വാസവും കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നു.

English Summary

Kochi Metro Rail Limited has announced the trial run schedule for the Kochi Metro Pink Line extension to Infopark. The new route is expected to improve connectivity for thousands of daily commuters and IT employees in Kochi.

Follow Us
Related Stories
മാമ്പഴം കേടാകാതെ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം, ടിപ്പിതാ
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്