Kochi Police: അമിതവേഗം ചോദ്യം ചെയ്തു, യുവാക്കളെ മർദിച്ച് പോലീസ്; ഉദ്യോഗസ്ഥർക്കെതിരെ കേസ്

Kochi Police Charged for Attacking Youths: സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുളവുകാട് പോലീസ് കേസെടുത്തു.

Kochi Police: അമിതവേഗം ചോദ്യം ചെയ്തു, യുവാക്കളെ മർദിച്ച് പോലീസ്; ഉദ്യോഗസ്ഥർക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം

Updated On: 

07 Feb 2026 | 07:09 AM

കൊച്ചി: യുവാക്കളെ മർദിച്ച പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുത്തു. പോലീസുകാർ സഞ്ചരിച്ച വാഹനത്തിന്റെ അമിതവേ​ഗം ചോദ്യം ചെയ്തതിനാണ് യുവാക്കളെ മർദിച്ചത്. മുളവുക്കാട് പോലീസാണ് കേസെടുത്തത്. കുറ്റാരോപിതരായ പോലീസുകാർ യുവാക്കൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിച്ചു എന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ മുളവുകാട് പോലീസ് കേസെടുത്തു. വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ എസ്പി നിർദ്ദേശം നൽകിയത് അനുസരിച്ച് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോർട്ട് കൈമാറും.

ALSO READ: ആശുപത്രി വാര്‍ഡില്‍ സ്വര്‍ണക്കവര്‍ച്ച; 12 ഗ്രാമും പണവും നഷ്ടമായി

 

തിരുവല്ല സ്പാ ബലാത്സംഗം: ഗുണ്ടകൾക്ക് ഒത്താശ കാക്കിപ്പടയോ? ഉന്നതതല അന്വേഷണം തുടങ്ങി

 

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം ബലാത്സംഗം ചെയ്ത കേസിൽ പോലീസിനെതിരെ ആഭ്യന്തര അന്വേഷണം. പ്രതികളായ ഗുണ്ടകളും പ്രാദേശിക പോലീസും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവല്ല സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ ഗുണ്ടകളിൽ നിന്ന് കൃത്യമായി മാസപ്പടി കൈപ്പറ്റുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം.

ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടും പോലീസ് നടപടി വൈകിയത് പ്രതികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമാണ്. 50,000 രൂപ ഗുണ്ടാ പിരിവ് നൽകാത്തതിനെ തുടർന്നാണ് മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടറും സംഘവും സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചത്.  ആറ് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേർ മാത്രമാണ് പിടിയിലായത്.

Loading...
Unable to load recommendations.
Follow Us
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം