Viral Video: അല്ല ഇതേത് കൊച്ചി? അങ്ങ് ജപ്പാനില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട് ചെറി ബ്ലോസം

Kochi Cherry Blossom: കേരളത്തിലേക്ക് അല്‍പം വൈകിയാണ് ഇവ എത്തിയതെങ്കിലും ബെംഗളൂരുവിലും ഹൈദരാബാദിലുമെല്ലാം ഇവ നേരത്തെ ഇടംപിടിച്ചിട്ടുണ്ട്. ചൂട് കൂടുമ്പോള്‍ പൂവിടുന്നതാണ് ഈ സസ്യത്തിന്റെ രീതി. പുത്തന്‍ തലമുറ ഉണ്ടാക്കുന്ന കാര്യത്തിലും താബേബുയ റോസിയ കേമിയാണ്.

Viral Video: അല്ല ഇതേത് കൊച്ചി? അങ്ങ് ജപ്പാനില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട് ചെറി ബ്ലോസം

കൊച്ചിയില്‍ നിന്നുള്ള ദൃശ്യം

Published: 

11 Feb 2026 | 12:30 PM

ജപ്പാനിലെ ചെറി പൂക്കളെ കുറിച്ച് കേട്ടിട്ടില്ലേ നിങ്ങള്‍? പിങ്ക് നിറത്തില്‍ മരം നിറയെ ഉണ്ടാകുന്ന ഈ പൂക്കള്‍ കാണാന്‍ എന്ത് ഭംഗിയാണ്. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടും കേട്ടും ശീലമുള്ള ആ ചെറി പൂക്കള്‍ നമ്മുടെ കൊച്ചു കേരളത്തിലേക്കും എത്തിയിരിക്കുകയാണ്. കേരളത്തിന്റെ ഹൃദയം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന കൊച്ചിയിലാണ് ജപ്പാന്‍ ഉദയം കൊണ്ടത്.

കൊച്ചിയുടെ നഗരവീഥികളിലെല്ലാം ചെറി പൂക്കള്‍ നിറഞ്ഞു. കൊച്ചി ടെര്‍മിനല്‍ റോഡ്, എളംകുളം മെട്രോ സ്‌റ്റേഷന്‍ റോഡ്, വൈറ്റില, പനമ്പിള്ളി നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറി വസന്തം. മരങ്ങള്‍ നിറയെ പൂവായെങ്കിലും പലര്‍ക്കും വിരിഞ്ഞ് നില്‍ക്കുന്ന വമ്പനെ ഒറ്റനോട്ടത്തില്‍ മനസിലായില്ല. പിന്നീടാണ് ജപ്പാനെ പിങ്ക് നിറത്തില്‍ കുളിപ്പിക്കുന്നയാളാണ് നമ്മുടെ നാട്ടിലേക്കും എത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.

എന്നാല്‍ കൊച്ചിയില്‍ പൂവിട്ടത് യഥാര്‍ത്ഥ ചെറി ബ്ലോസമല്ല. കാഴ്ചയില്‍ മാത്രമാണ് കൊച്ചിയിലെ പൂക്കള്‍ക്ക് ജപ്പാനിലെ ചെറി പൂക്കളുമായി ബന്ധമുള്ളത്, ഇവ യഥാര്‍ത്ഥത്തില്‍ മെക്‌സിക്കന്‍ ബ്ലോസമാണ്. മെക്‌സിക്കന്‍, ഇക്വഡോര്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന താബേബുയ റോസിയ എന്ന ഇനത്തില്‍ പെടുന്ന സസ്യമാണ് കൊച്ചിയില്‍ പൂവിട്ടത്.

വൈറലായ വീഡിയോ

കേരളത്തിലേക്ക് അല്‍പം വൈകിയാണ് ഇവ എത്തിയതെങ്കിലും ബെംഗളൂരുവിലും ഹൈദരാബാദിലുമെല്ലാം ഇവ നേരത്തെ ഇടംപിടിച്ചിട്ടുണ്ട്. ചൂട് കൂടുമ്പോള്‍ പൂവിടുന്നതാണ് ഈ സസ്യത്തിന്റെ രീതി. പുത്തന്‍ തലമുറ ഉണ്ടാക്കുന്ന കാര്യത്തിലും താബേബുയ റോസിയ കേമിയാണ്. ഇവയുടെ വിത്തുകള്‍ വളരെ പെട്ടെന്ന് മുളച്ചുയരും. ഏറെ ദൂരം സഞ്ചരിച്ച് കിളിര്‍ത്തുണ്ടാകാനും ഇവയ്ക്ക് സാധിക്കുന്നതാണ്.

Also Read: Viral Video: കളിക്ക് അങ്ങോട്ട്, ആ അങ്ങനെ തന്നെ; കുട്ടിച്ചാത്തന്‍ തെയ്യത്തിന് മുന്നില്‍ പെട്ടാല്‍ രക്ഷയില്ല

കൊച്ചിയിലെ വസന്തം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത് ഞങ്ങളുടെ പഴയ കൊച്ചി തന്നെയാണോ എന്ന ചോദ്യമാണ് കാഴ്ചക്കാരുടെയെല്ലാം ഉള്ളില്‍. വിദേശരാജ്യങ്ങളില്‍ നിന്നുള്ളതുപോലുള്ള കാഴ്ചകള്‍ എല്ലാവരുടെയും മനസിന് കുളിര് ചൊരിയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
Pinarayi Vijayan: എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി