Kollam Astrologer Assault Case: ബാധയൊഴിപ്പിക്കാനെന്ന പേരിൽ ക്രൂരത; അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ ജ്യോത്സ്യൻ പീഡിപ്പിച്ചെന്ന് പരാതി

Kollam Astrologer Assault Case Update:മാനസിക പ്രയാസങ്ങളെ തുടർന്ന് ബാധയൊഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെൺകുട്ടി രാജൻ ബാബുവിൻ്റെ അടുത്തെത്തിയത്. പൂജാ കർമ്മങ്ങൾക്കിടെ അമ്മയെ മുറിക്ക് പുറത്തിരുത്തിയ ശേഷം, പെൺകുട്ടിയെ മാത്രം അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

Kollam Astrologer Assault Case: ബാധയൊഴിപ്പിക്കാനെന്ന പേരിൽ ക്രൂരത; അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ ജ്യോത്സ്യൻ പീഡിപ്പിച്ചെന്ന് പരാതി

Kollam Astrologer Assault Case

Published: 

09 Feb 2026 | 07:00 AM

കൊല്ലം: പുത്തൂരിൽ ബാധയൊഴിപ്പിക്കലിനായി എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. മുരാരി തന്ത്രി എന്നറിയപ്പെടുന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് പുത്തൂർ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക പ്രയാസങ്ങളെ തുടർന്ന് ബാധയൊഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെൺകുട്ടി രാജൻ ബാബുവിൻ്റെ അടുത്തെത്തിയത്. പൂജാ കർമ്മങ്ങൾക്കിടെ അമ്മയെ മുറിക്ക് പുറത്തിരുത്തിയ ശേഷം, പെൺകുട്ടിയെ മാത്രം അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ALSO READ: കാമുകിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; കാമുകനെതിരെ കേസ്

മുറിക്കുള്ളിൽ വെച്ച് ജ്യോത്സ്യൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിരോധിച്ച പെൺകുട്ടി വിവരം പുറത്തറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും പരാതിയിൽ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിയായ രാജൻ ബാബു നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പ്രദേശത്തും പരിസര ജില്ലകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?