Train Time Change: മഴക്കാലം എത്തി; കൊങ്കൺ പാതയിൽ ട്രെയിൻ സമയക്രമം മാറുന്നു; മാറ്റം ഏതെല്ലാം ട്രെയിനുകൾക്ക്?
Konkan Route Train Time Change: പ്രീമിയം ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ് എന്നിവയുൾപ്പെടെ ആകെ 40 ട്രെയിനുകളാണ് പുതിയ പരിഷ്കരിച്ച സമയക്രമത്തിൽ സർവീസ് നടത്തുക. കനത്ത മഴയിൽ പാതയിലെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് റെയിൽവേ വേഗത കുറച്ച് സമയക്രമത്തിൽ എല്ലാ വർഷവും ഈ മാറ്റങ്ങൾ വരുത്തുന്നത്. പുതുക്കിയ സമയക്രമം ഒക്ടോബർ 20 വരെ തുടരും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൊങ്കൺ പാതയിലൂടെയുള്ള 40 ജോഡി ട്രെയിനുകളുടെ സമയക്രമം (Konkan Route Train Time Change) ജൂൺ 15 മുതൽ മാറും. ഒക്ടോബർ 20 മുതലുള്ള നോൺ മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതോടെയാണ് പുതിയ സമയക്രമം നിലവിൽ വരുന്നത്. പ്രീമിയം ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ് എന്നിവയുൾപ്പെടെ ആകെ 40 ട്രെയിനുകളാണ് പുതിയ പരിഷ്കരിച്ച സമയക്രമത്തിൽ സർവീസ് നടത്തുക. കനത്ത മഴയിൽ പാതയിലെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് റെയിൽവേ വേഗത കുറച്ച് സമയക്രമത്തിൽ എല്ലാ വർഷവും ഈ മാറ്റങ്ങൾ വരുത്തുന്നത്.
പുതുക്കിയ സമയക്രമം ഒക്ടോബർ 20 വരെ തുടരുമെന്നും സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സ്വപ്‌നിൽ നില അറിയിച്ചു. മൺസൂൺ സമയക്രമവും ട്രെയിനുകളുടെ മാറ്റങ്ങളും കൃത്യമായി മനസ്സിലാക്കാൻ യാത്രക്കാർക്ക് നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിന്റെ (NTES) ഔദ്യോഗിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. യാത്ര പുറപ്പെടുന്നതിന് മുൻപ് റെയിൽവേയുടെ ഈ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ പരിശോധിച്ച് സമയം ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
മംഗള എക്സ്‌പ്രസ് ഉൾപ്പെടെ 37 വണ്ടികൾ പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടാകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. നേത്രാവതി എക്സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടാകില്ല. എന്നാൽ തുടർ സ്റ്റേഷനുകളിൽ വണ്ടി നേരത്തേയെത്തും. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്പ്രസ് (12617) രാവിലെ 10.10-ന് എറണാകുളം ജങ്‌ഷനിൽനിന്ന് പുറപ്പെടും. നിലവിൽ ഉച്ചയ്ക്ക് 1.25-നാണ് പുറപ്പെടുന്നത്.
കേരളത്തിൽ നിന്ന് കൊങ്കൺ പാതയിലൂടെയുള്ള വണ്ടികളുടെ സമയം നേരത്തേയാകും. കൊങ്കണിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വണ്ടികൾ നിലവിലുള്ള സമയത്തേക്കാൾ വൈകിയോടും. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ കാലയളവിൽ വേഗം ക്രമീകരിക്കുന്നത്. നിലവിൽ വേഗം 110-120 കി.മീ. ആണ്. മൺസൂൺ ആരംഭിക്കുന്നതോടെ 40-75 കിലോമീറ്ററിലേക്ക് വേഗത പരിമിതപ്പെടുത്തും.
ട്രെയിനുകളും സമയമാറ്റവും
മുംബൈ സിഎസ്എംടി – മഡ്ഗാവ് (CSMT – Madgaon) റൂട്ടിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ (Train No. 22229) സർവീസിൽ മാറ്റം വരും. സാധാരണ നിലയിൽ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തിയിരുന്ന ട്രെയിൻ, ജൂൺ 15 മുതൽ ഇനി ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും ഓടുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാകും സർവീസ്. തിരിച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സർവീസ് നടത്തും.
സിഎസ്എംടിയിൽ നിന്ന് മഡ്ഗാവിലേക്ക് ആഴ്ചയിൽ അഞ്ച് ദിവസം (ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ) സർവീസ് നടത്തിയിരുന്ന ട്രെയിൻ നമ്പർ 22119, ജൂൺ 16 മുതൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തും.
മഡ്ഗാവിൽ നിന്ന് സിഎസ്എംടിയിലേക്കുള്ള ട്രെയിൻ നമ്പർ 22120, ആഴ്ചയിൽ അഞ്ച് ദിവസം (തിങ്കൾ, വ്യാഴം ഒഴികെ) സർവീസ് നടത്തിയിരുന്നു. ജൂൺ 17 മുതൽ ഇനി ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും.
എൽടിടിയിൽ നിന്ന് മഡ്ഗാവിലേക്ക് ആഴ്ചയിൽ നാല് ദിവസം (ചൊവ്വ, വെള്ളി, ശനി, ഞായർ) ഓടുന്ന ട്രെയിൻ നമ്പർ 11099, ജൂൺ 19 മുതൽ വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും.
മഡ്ഗാവിൽ നിന്ന് എൽടിടിയിലേക്ക് ആഴ്ചയിൽ നാല് ദിവസം (ചൊവ്വ, വെള്ളി, ശനി, ഞായർ) ഓടുന്ന ട്രെയിൻ നമ്പർ 11100, ജൂൺ 20 മുതൽ മുതൽ ശനി, തിങ്കൾ ദിവസങ്ങളിൽ സർവീസ് നടത്തും.
മൺസൂൺ സമയക്രമം
- എറണാകുളം-പുണെ (22149) പുലർച്ചെ 2.15 പുറപ്പെട്ടിരുന്നത് ഇനി മുതൽ രാവിലെ 5.15 പുറപ്പെടുന്നതാണ്.
- തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി (12431) ഉച്ചയ്ക്ക് 2.40-ന് പുറപ്പെട്ടിരുന്നത് ഇനി മുതൽ രാത്രി 7.15ന് പുറപ്പെടുന്നതാണ്.
- മംഗളൂരു-മുംബൈ മത്സ്യഗന്ധ (12620) ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ടിരുന്നത് ഇനി മുതൽ ഉച്ചയ്ക്ക് 2.20 പുറപ്പെടുന്നതാണ്.
- തിരുവനന്തപുരം നോർത്ത്-പോർബന്തർ എക്സ്‌പ്രസ് (20909) രാവിലെ 9.10-ന് പുറപ്പെട്ടിരുന്നത് ഇനി മുതൽ രാവിലെ 11.15 പുറപ്പെടുന്നതാണ്.
English Summary:
Konkan Railway Monsoon Timetable starting June 15, 2026. Check the complete affected train list, including Vande Bharat, Duronto, and major express trains.