Kottayam-Ernakulam Road: കോട്ടയം – എറണാകുളം പുതിയ പാത വരുന്നു; യാത്രാ സമയം കുറയും, റൂട്ട് ഇങ്ങനെ…

Kottayam - Ernakulam New Road: ദേശീയപാതാ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ റോഡുകൾ നിർമിക്കാൻ സംസ്ഥാനത്തിൻ്റെ ശുപാർശ ആവ്യമാണ്. ഇതിനുള്ള നടപടികളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശുപാർശ ലഭിച്ചാലുടൻ കേന്ദ്ര ഗതാഗത വകുപ്പ് വിശദമായ പഠനത്തിനായി വിദഗ്ധ സംഘത്തെ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kottayam-Ernakulam Road: കോട്ടയം - എറണാകുളം പുതിയ പാത വരുന്നു; യാത്രാ സമയം കുറയും, റൂട്ട്  ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Updated On: 

21 Oct 2026 | 07:32 AM

കോട്ടയം: കോട്ടയം – എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിൽ പരിഹാരമായി പുതിയ റോഡ് വരുന്നു. ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച്‌ കോട്ടയം – കൊച്ചി റോഡ്‌ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. നിർദിഷ്ട ഇടനാഴിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് ശുപാർശ നൽകുമെന്ന് കോട്ടയം എംപി കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു. കേന്ദ്രത്തിന് ശുപാർശ നൽകാമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഉറപ്പ് നൽകിയെന്നും അദ്ദേഹം അറിയിച്ചു.

കോട്ടയം – എറണാകുളം റോഡ്

ദേശീയപാതാ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ റോഡുകൾ നിർമിക്കാൻ സംസ്ഥാനത്തിൻ്റെ ശുപാർശ ആവ്യമാണ്. ഇതിനുള്ള നടപടികളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശുപാർശ ലഭിച്ചാലുടൻ കേന്ദ്ര ഗതാഗത വകുപ്പ് വിശദമായ പഠനത്തിനായി വിദഗ്ധ സംഘത്തെ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭയിൽ പുതിയ പാത നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ഉറപ്പ് നൽകിയിരുന്നു. പരിസ്ഥിതിക്കും കൃഷിക്കും ദോഷം വരാത്ത നിലയിലും നീരൊഴുക്കിന് തടസ്സമില്ലാത്ത വിധത്തിലും റോഡ് എലിവേറ്റഡായി നിർമിക്കാമെന്നാണ് കേന്ദ്രമന്ത്രിയുടെ നിർദേശം.

ALSO READ: 2027-ൽ എത്ര പൊതു അവധികളുണ്ട്? അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

റൂട്ട് എങ്ങനെ?

കോട്ടയം – എറണാകുളം പാതയില്‍ നിലവില്‍ അനുഭവപ്പെടുന്ന തിരക്കിനു പുതിയപാത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം, വെച്ചൂര്‍, വൈക്കം, വഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപത്തെത്തി അങ്കമാലി – കുണ്ടന്നൂര്‍ ബൈപാസില്‍ എത്തും വിധമാണ്‌ പുതിയ റോഡ്‌.

യാത്രാസമയം കുറയും

ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയോടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനമായത്. നിലവിൽ കോട്ടയത്തിനും കൊച്ചിക്കുമിടയിൽ പ്രതിദിനം വാഹകശേഷിയുടെ ഒമ്പതിരട്ടി വാഹനങ്ങളാണ് ഓടുന്നത്. തിരക്കേറിയ സമയങ്ങളിൽ ഈ റൂട്ടിൽ 60 കിലോമീറ്റർ യാത്ര ചെയ്യാൻ മൂന്ന് മണിക്കൂറിലധികം സമയമാണ് വേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ പാതയെന്ന ആവശ്യം ശക്തമായത്.

ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് പുതിയ ഇടനാഴി നിർമിക്കണമെന്നാണ് മന്ത്രി നിതിൻ ഗഡ്കരിയോട് ഫ്രാൻസില് ജോർജ് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സർക്കാരിൻ്റെ അനുമതി വാക്കാൽ ലഭിച്ചെങ്കിലും സംസ്ഥാനത്തിൻ്റെ ശുപാർശ വന്നാൽ മാത്രമേ ഇത് യാഥാർഥ്യമാവുകയുള്ളൂ. ഇതിനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. പുതിയ പാത യാഥാർത്ഥ്യമാകുന്നതോടെ മധ്യകേരളത്തിലെ ഗതാഗത രംഗത്തിനും വ്യാപാര-വ്യവസായ മേഖലകൾക്കും പുത്തനുണർവുണ്ടാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയും ഇതിലൂടെ കൂടുതൽ എളുപ്പമാകും.

English Summary:

A new road corridor is being planned to ease traffic congestion and improve connectivity between Kottayam and Ernakulam. The proposed Kottayam–Kochi road will connect National Highways 183 and 66, providing a more convenient travel route for commuters. MP K. Francis George stated that the state government will submit a recommendation to the Central government to move the project forward.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്