Kottayam Traffic Restriction: ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം

Kottayam Traffic Restrictions on May 31: കോട്ടയം ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് അറിയിച്ചു. ഉച്ചക്ക് 1 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്കുവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ലെന്നും അറിയിപ്പുണ്ട്.

Kottayam Traffic Restriction: ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം

Updated On: 

30 May 2026 | 01:32 PM

കോട്ടയം: ഉപരാഷ്ട്രപതി ഡോ. സിപി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ നാളെ (മെയ് 31) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് അറിയിച്ചു. ഉച്ചക്ക് 1 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്കുവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ലെന്നും അറിയിപ്പുണ്ട്.

ഗതാഗത നിയന്ത്രണങ്ങൾ

  • എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
  • കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവാതുക്കലിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കൽ വഴി പോകേണ്ടതാണ്.
  • എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.
  • കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നും കെ.കെ. റോഡ് വഴി മണർകാട്, പാമ്പാടി ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ മണിപ്പുഴ ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് കൊല്ലാട്, ദേവലോകം വഴി കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.
  • നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മണർകാട്, പുതുപ്പള്ളി, കൊല്ലാട് ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ സിയേഴ്സ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് മംഗളം ജംഗ്ഷനിൽ എത്തി വട്ടമൂട് പാലം വഴി കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.

ALSO READ: ജൂൺ 9 മുതൽ കടലിൽ ‘ലോക്ക്ഡൗൺ’; വരുന്നു ട്രോളിങ് നിരോധനം, നിയന്ത്രണങ്ങൾ ഇങ്ങനെ

  • മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിൽ നിന്നും വരുന്ന കെ.എസ്.ആർ.ടി.സി., പ്രൈവറ്റ് ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട് വഴി മണിപ്പുഴ ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
  • മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.
  • മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ് വഴി പൂവത്തുംമൂട് ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സംക്രാന്തി വഴിയും, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പേരൂർ വഴിയും പോകേണ്ടതാണ്.
  • മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുടയംപടി, ചാലുകുന്ന് ജംഗ്ഷൻ വഴി അറത്തൂട്ടി ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് തിരുവാതുക്കൽ ജംഗ്ഷൻ, പാറേച്ചാൽ ബൈപ്പാസ് വഴി പോകേണ്ടതാണ്.
  • രാവിലെ 11.00 മണി മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്ക് വാഹനങ്ങൾക്ക് കോട്ടയം ടൗണിൽ പ്രവേശനം അനുവദിക്കുന്നതല്ല.

ജില്ലാ പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Traffic restrictions will be imposed in Kottayam on May 31 in connection with the visit of Vice President C. P. Radhakrishnan. Police said traffic controls will begin from 1 pm, while the entry of heavy goods vehicles into the town will be prohibited from 11 am until the end of the visit.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി