Kovalam Spa Case: കോവളത്തെ സ്പായിലെ പീഡനം, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പിടിയിൽ, സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
Kovalam Spa Abuse Case: Latest Update: കോവളത്ത് സ്പായിൽ 16 കാരി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പോലീസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ അനുരൂപിനെയാണ് പോലീസ് പിടികൂടിയത്. ഡ്രീം എന്ന പേരിൽ കോവളത്ത് പ്രവർത്തിക്കുന്ന സ്പാ അനൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് അനുരൂപിനെ....

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവളത്ത് സ്പായിൽ 16 കാരി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പോലീസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ അനുരൂപിനെയാണ് പോലീസ് പിടികൂടിയത്. ഡ്രീം എന്ന പേരിൽ കോവളത്ത് പ്രവർത്തിക്കുന്ന സ്പാ അനൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് അനുരൂപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മേയർ വിവി രാജേഷ് അറിയിച്ചിട്ടുണ്ട്.
സ്പാ പീഡനക്കേസിൽ അറസ്റ്റിലായ നിശാന്തിനെ ബിനാമി ആക്കിയായിരുന്നു സ്ഥാപനം തുടങ്ങിയത് എന്നാണ് അനൂപ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇയാൾക്ക് ഏറെനാൾ മുമ്പേ നിഷാന്തുമായി ബന്ധമുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്പായിലെ വരുമാനം മുഴുവൻ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു. ദിവസം 25,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. സ്പായുടെ വാടക കരാർ മുമ്പ് അറസ്റ്റിലായ നിശാന്തിന്റെ പേരിലാണ്.
Also Read: കുത്തിത്തുറന്നുള്ള മോഷണത്തിൽ സ്പെഷ്യലിസ്റ്റ്! ‘ഭണ്ഡാരം സജീഷിനെ’ പൂട്ടി പോലീസ്
മാതൃ സഹോദരിയും ഭർത്താവും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ചു നൽകുകയും തുർന്ന് കൂട്ടിയെ ചൂഷണത്തിന് ഇരയാക്കുകയും ആയിരുന്നു. 16 വയസ്സുള്ള ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ മാസങ്ങൾക്കു മുമ്പാണ് സ്പായിൽ കൊണ്ടുവരുന്നത്. ഇക്കാലയളവിൽ പലതരത്തിൽ ലൈംഗികമായി കുട്ടി ചൂഷണം ചെയ്യപ്പെട്ടു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതിനിടെ സ്പായിൽ വച്ച് പ്രണയത്തിലായ ഒരു യുവാവിന്റെ കൂടെ പെൺകുട്ടി പോയി. ഇതോടെ പോലീസിൽ പെൺകുട്ടിയെ കാണാനില്ല എന്ന പരാതി എത്തി. തുടർന്ന് ഈ കേസിൽ അന്വേഷണം നടത്തുന്നതിന് ഇടയിലാണ് കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ല എന്ന് അറിയുന്നത്.
സ്കൂൾ രേഖകൾ നോക്കിയതിൽ നിന്ന് കുട്ടിക്ക് 16 വയസ്സ് മാത്രമാണ് ഉള്ളത് എന്ന് വ്യക്തമായി. എന്നാൽ ആധാറിൽ 20 വയസ്സ് ആണ് കൊടുത്തിരിക്കുന്നത്. ആധാർ വ്യാജമായി ഉണ്ടാക്കിയതാണോ എന്ന് പരിശോധിച്ചു വരികയാണ്. കുട്ടിയെ എത്തിച്ച ബന്ധുക്കൾ ആന്ധ്രപ്രദേശിലേക്ക് മടങ്ങിപ്പോയി എന്നാണ് സൂചന. കേസിൽ ആന്ധ്ര സ്വദേശിയായ കുട്ടിയുടെ ബന്ധുക്കളും പ്രതികളാണ്. അച്ഛനും അമ്മയും മരിച്ചതിനാൽ കുട്ടിയുടെ സംരക്ഷണ ചുമതല ഇവർ രണ്ട് പേർക്കും ആയിരുന്നു. ആന്ധ്രയിലേക്ക് മടങ്ങിയ ബന്ധുക്കളെ കണ്ടെത്താൻ കോവളം പോലീസ് അന്വേഷണം തുടങ്ങി. അതേ സമയം സ്പാകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാശ്യാസ പ്രവർത്തനങ്ങൾക്കെതിരെ പോലീസ് ശക്തമായ പരിശോധനയും നടപടിയും ആരംഭിച്ചിട്ടുണ്ട്.
English Summary
Health Inspector Anuroop has been taken into custody by the police in connection with the sexual exploitation of a 16-year-old girl at a spa in Kovalam. Anuroop, who serves as a Health Inspector for the Thiruvananthapuram Corporation, was apprehended by the police.