കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Kovalam Spa Abuse Case: കോവളത്ത് സ്പായിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക ചൂഷണം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജത്ത്, പൂവാർ സ്വദേശി നിഷാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാതൃ സഹോദരിയും ഭർത്താവും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ചു നൽകുകയായിരുന്നു

Kovalam Spa Abuse Case
തിരുവനന്തപുരം: കോവളത്ത് സ്പായിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക ചൂഷണം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജത്ത്, പൂവാർ സ്വദേശി നിഷാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാതൃ സഹോദരിയും ഭർത്താവും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ചു നൽകുകയായിരുന്നു. 16 വയസ്സുള്ള ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ മാസങ്ങൾക്കു മുമ്പാണ് സ്പായിൽ എത്തിക്കുന്നത്.
തുടർന്ന് രണ്ടു ഭാഗങ്ങളിലായി കുട്ടി ജോലി ചെയ്ത് വന്നു. ഇക്കാലയടവിൽ പലതരത്തിൽ ലൈംഗികമായി കുട്ടി ചൂഷണം ചെയ്യപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. അതിനിടെ പായിൽ വച്ച് പരിചയപ്പെട്ട ഒരു യുവാവിന്റെ കൂടെ പെൺകുട്ടി ഒളിച്ചോടിപ്പോയി. ഇതോടെ പോലീസിൽ പെൺകുട്ടിയെ കാണാനില്ല എന്ന പരാതി എത്തി. തുടർന്ന് ഈ കേസിൽ അന്വേഷണം നടത്തുന്നതിന് ഇടയിലാണ് കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ല എന്ന് കണ്ടെത്തുന്നത്.
സ്കൂൾ രേഖകൾ പരിശോധിച്ചതിൽ നിന്ന് കുട്ടിക്ക് 16 വയസ്സ് മാത്രമാണ് ഉള്ളത് എന്ന് വ്യക്തമായി. എന്നാൽ ആധാറിൽ 20 വയസ്സ് ആണ് രേഖപ്പെടുത്തിയിരുന്നത്. ആധാർ വ്യാജമായി ഉണ്ടാക്കിയതാണോ എന്ന് പരിശോധിച്ചു വരികയാണ്. കുട്ടിയെ എത്തിച്ച ബന്ധുക്കൾ ആന്ധ്രപ്രദേശിലേക്ക് മടങ്ങിപ്പോയി എന്നാണ് വിവരം.