KPCC: എല്ലാവർക്കും ബാധകം, പരസ്യ പ്രസ്താവന വേണ്ട; നേതാക്കൾക്ക് താക്കീതുമായി സണ്ണി ജോസഫ്

വിവാദ പരസ്യപ്രസ്താവനകൾ നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് താക്കീതുമായി കെപിസിസി അധ്യക്ഷനും വൈദ്യുത വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫ്. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ ആണെന്നും പരസ്യമായി പ്രതികരിക്കുകയില്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അവ മതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നേതാക്കൾ നടത്താൻ പാടില്ല.

KPCC: എല്ലാവർക്കും ബാധകം, പരസ്യ പ്രസ്താവന വേണ്ട; നേതാക്കൾക്ക് താക്കീതുമായി സണ്ണി ജോസഫ്

Sunny Joseph

Updated On: 

19 Oct 2026 | 07:46 PM

തിരുവനന്തപുരം : വിവാദ പരസ്യപ്രസ്താവനകൾ നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് താക്കീതുമായി കെപിസിസി അധ്യക്ഷനും വൈദ്യുത വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫ്. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ ആണെന്നും പരസ്യമായി പ്രതികരിക്കുകയില്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അവ മതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നേതാക്കൾ നടത്താൻ പാടില്ല. വിവാദമുണ്ടാക്കാനുള്ള അവകാശം ആർക്കുമില്ലെന്നും പാർട്ടിയും സർക്കാരും കൈക്കൊള്ളുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാ നേതാക്കളും പ്രവർത്തകരും ബാധ്യസ്ഥരാണ് എന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു.

പാർട്ടി അച്ചടക്കം എല്ലാ നേതാക്കളും പ്രവർത്തകരും പാലിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ വിവാദപ്രസ്താവനങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണം. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം ദേശീയ നേതൃത്വത്തെ കാര്യങ്ങൾ അറിയിക്കേണ്ടിവരും. എല്ലാവർക്കും ഇത് ബാധകമാണ് എന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. മാസപ്പിടിക്കേസുമായി ബന്ധപ്പെട്ട് സർക്കാർ കൈകൊണ്ടിരിക്കുന്നത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പിറീസ് ഇല്ലാതാക്കാൻ അല്ല സർക്കാർ ശ്രമം നടത്തിയത് എന്നും സണ്ണി ജോസഫ് വിശദീകരിച്ചു. ആലോചിച്ചിട്ട് പക്വതയാർന്ന തീരുമാനമാണ് അത്. ആ സർക്കാരിന്പാടിൽ സിപിഎമ്മാണ് ശെരിക്ക് പെട്ടത് എന്നും സണ്ണി ജോസഫ് പറഞ്ഞു.

Also Read: സംസ്ഥാനത്ത് നവംബറോടെ പുതിയ മദ്യനയം വരും; ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി എം. ലിജു

അതേസമയം ഇന്ന് കെ മുരളീധരൻ അടൂർ പ്രകാശിനെതിരെ രംഗത്തെത്തുകയുണ്ടായി. വിഡി സതീശന് നിരന്തരമായി അടൂർ പ്രകാശ് വിമർശിക്കുന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ട് എങ്കിൽ അതിനർത്ഥം ആരോ പിന്നിലുണ്ട് എന്നാണ് എന്ന് കെ മുരളീധരൻ തുറന്നടിച്ചു. അതാരാണെന്ന് താനിപ്പോൾ പറയുന്നില്ല എന്നും മുരളീധരൻ പറഞ്ഞു.

നേരത്തെ സർക്കാരിന്റെ പ്രധാന തീരുമാനങ്ങൾ ഒന്നും മുഖ്യമന്ത്രി യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് ചർച്ച ചെയ്യുന്നില്ല എന്ന് അടൂർ പ്രകാശ് നേരത്തെ തുറന്നടിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതിയും അദ്ദേഹം നൽകി. മാസപ്പടി കേസിലെ സർക്കാർ നിയമനത്തിൽ കോൺഗ്രസിലെ പോര് കനത്തു വരികയാണ്. മാത്യൂ കുഴൽനാടന്റെയും യുഡിഎഫ് കൺവീനറുടെയും പരസ്യ വിമർശനങ്ങൾ ആസൂത്രിതമാണ് എന്ന ആരോപണം വിഡി സതീശൻ പക്ഷം ഉയർത്തുന്നു.

English Summary

KPCC President and Minister for Electricity, Sunny Joseph, has issued a warning to Congress leaders who make controversial public statements. He stated that opinions should be expressed within party forums rather than in public. Leaders must refrain from making statements that could damage the party’s reputation.

Loading...
Unable to load recommendations.
Follow Us
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്