KSRTC Free Travel: സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസിക്ക് പ്രതിമാസം 112 കോടി വരെ നഷ്ടം; ജൂൺ 15 മുതൽ നടപ്പാക്കാൻ നീക്കം

KSRTC Free Travel for Women Faces Monthly Loss: സമാനമായ രീതിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വിജയകരമായി നടപ്പാക്കിയ അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ യാത്രാ ക്രമീകരണങ്ങളും കേരളം ഗൗരവത്തോടെ വിലയിരുത്തുന്നുണ്ട്. കർണാടകയിൽ ആഡംബര എ.സി, സ്ലീപ്പർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമില്ലാത്തപ്പോൾ, തമിഴ്‌നാട്ടിൽ ടൗൺ ഓർഡിനറി ബസുകളിൽ മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

KSRTC Free Travel: സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസിക്ക് പ്രതിമാസം 112 കോടി വരെ നഷ്ടം; ജൂൺ 15 മുതൽ നടപ്പാക്കാൻ നീക്കം

Ksrtc Free Travel

Published: 

22 May 2026 | 04:23 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീയാത്രക്കാർക്കായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോഴുണ്ടാകുന്ന കനത്ത വരുമാന നഷ്ടത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പുറത്തുവന്നു. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന കടുത്ത സാമ്പത്തിക ബാധ്യതകൾ വിവിധ തട്ടുകളായി തിരിച്ച് തിട്ടപ്പെടുത്തിയ വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറി.

വരാനിരിക്കുന്ന പുതിയ അധ്യയന വർഷം കൂടി കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്കുള്ള ഏകദേശ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആർടിസി ഇപ്പോൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ഏത് തരം സർവീസുകളിലാണ് സൗജന്യം അനുവദിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും കോർപ്പറേഷന്റെ നഷ്ടം കണക്കാക്കുക.

സർവീസ് തരങ്ങളും പ്രതീക്ഷിക്കുന്ന പ്രതിമാസ വരുമാന നഷ്ടവും

  • ഓർഡിനറി ബസുകളിൽ മാത്രം: പ്രതിമാസം ചുരുങ്ങിയത് 57 കോടി രൂപ.
  • ഓർഡിനറി + സിറ്റി ഫാസ്റ്റ് ബസുകളിൽ: പ്രതിമാസ നഷ്ടം 65 കോടി രൂപയായി ഉയരും.
  • ഓർഡിനറി + ലിമിറ്റഡ് സ്റ്റോപ്പ് + സൂപ്പർ ഫാസ്റ്റ്: പ്രതിമാസം 90 കോടി രൂപയുടെ ഭീമമായ നഷ്ടം.
  • മുഴുവൻ സർവീസുകളിലും (വോൾവോ എ.സി, സ്ലീപ്പർ ഉൾപ്പെടെ): കോർപ്പറേഷന്റെ പ്രതിമാസ വരുമാന നഷ്ടം 112 കോടി രൂപയായി കുതിച്ചുയരും.

പ്രതിദിനം 12 ലക്ഷം യാത്രക്കാർ

കോർപ്പറേഷന്റെ നിലവിലെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാരാണ് കേരളത്തിൽ കെഎസ്ആർടിസി സർവീസുകളെ പ്രധാനമായും ആശ്രയിക്കുന്നത്. ദിവസേനയുള്ള സ്ത്രീ യാത്രക്കാരുടെ കൃത്യമായ എണ്ണവും അവർ സഞ്ചരിക്കുന്ന ദൂരവും തിട്ടപ്പെടുത്തുന്നതിനായി കെഎസ്ആർടിസി ‘ജെൻഡർ ടിക്കറ്റിങ്’ സമ്പ്രദായം നേരത്തെ തന്നെ ഡിപ്പോകൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു.

ALSO READ: പെൻഷന് നാല് വർഷത്തെ സേവനം നിർബന്ധം, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ ചട്ടം മാറ്റി

സമാനമായ രീതിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വിജയകരമായി നടപ്പാക്കിയ അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ യാത്രാ ക്രമീകരണങ്ങളും കേരളം ഗൗരവത്തോടെ വിലയിരുത്തുന്നുണ്ട്. കർണാടകയിൽ ആഡംബര എ.സി, സ്ലീപ്പർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമില്ലാത്തപ്പോൾ, തമിഴ്‌നാട്ടിൽ ടൗൺ ഓർഡിനറി ബസുകളിൽ മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ജൂൺ 15 മുതൽ നടപ്പാക്കാൻ ആലോചന; അന്തിമ തീരുമാനം ഉടൻ

ജൂൺ 15 മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തിര ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഏത് തരം ബസുകളിലാണ് ആനുകൂല്യം നൽകേണ്ടത്, എത്ര ദൂരം വരെ സൗജന്യ യാത്ര അനുവദിക്കാം എന്നതിലൊന്നും നിലവിൽ അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ നിലവിലെ കടുത്ത സാമ്പത്തിക ബാധ്യതയും കെഎസ്ആർടിസി സമർപ്പിച്ച പുതിയ റിപ്പോർട്ടും പരിഗണിച്ചായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുക.

എങ്കിലും സാധാരണക്കാരായ യാത്രക്കാരെ സഹായിക്കാൻ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും പദ്ധതി പ്രധാനമായും നടപ്പാക്കാൻ സാധ്യത. ഇതിന് പുറമെ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിശ്ചിത ദൂരപരിധി നിശ്ചയിച്ച് സൗജന്യയാത്ര അനുവദിക്കാനും ആലോചനയുണ്ട്. പ്രത്യേക സ്മാർട്ട് കാർഡുകളുടെയോ പ്രായപരിധിയുടെയോ നിബന്ധനകളില്ലാതെ എല്ലാ സ്ത്രീകൾക്കും യാത്ര പൂർണ്ണമായി സൗജന്യമാക്കാനാണ് വകുപ്പ് നിലവിൽ മുൻഗണന നൽകുന്നത്.

English Summary

The KSRTC has submitted a detailed report to the Kerala government estimating a monthly revenue loss of up to ₹112 crore if the proposed free travel scheme for women is implemented across all bus services. While the scheme is aimed to launch on June 15, the final decision on restricting the benefit to ordinary and limited-stop buses is pending cabinet approval due to the state’s financial constraints.

Follow Us
Related Stories
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?