KSRTC Tour Package: അന്താരാഷ്ട്ര ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; സ്ത്രീകള്‍ക്ക് യാത്ര സൗജന്യം?

KSRTC Budget Tourism International Tour Packages for Gulf and Other Destinations: ബജറ്റ് ടൂറിസം എന്ന പദ്ധതി വഴി ധാരാളം ആളുകളെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചിട്ടുണ്ട്. യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയെ പരിഗണിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം ബജറ്റ് ടൂറിസം വഴി കെഎസ്ആര്‍ടിസി നേടിയത് 42 കോടിയാണ്. 2026 മെയ് 17 വരെയുള്ള സമയത്ത് 23 കോടിയും ഉണ്ടാക്കാന്‍ സാധിച്ചു.

KSRTC Tour Package: അന്താരാഷ്ട്ര ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; സ്ത്രീകള്‍ക്ക് യാത്ര സൗജന്യം?

കെഎസ്ആര്‍ടിസി

Published: 

20 May 2026 | 07:23 AM

കോഴിക്കോട്: അന്താരാഷ്ട്ര ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി. ബസിലെ യാത്രകള്‍ക്ക് പുറമെ വിമാനം, കപ്പല്‍, ട്രെയിന്‍ എന്നിവ വഴിയുള്ള യാത്രകള്‍ സാധ്യമാക്കാനാണ് നീക്കം. 2021ല്‍ ആരംഭിച്ച കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി തന്നെയാണ് അന്താരാഷ്ട്ര യാത്രാ പാക്കേജുകളും വരുന്നത്. ബജറ്റ് ടൂറിസത്തിന്റെ വരുമാനത്തിലുണ്ടായ വര്‍ധനവ് ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്.

ഗള്‍ഫ്, ലക്ഷദ്വീപ് തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രകള്‍ പുതിയ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഉടന്‍ തന്നെ ലക്ഷദ്വീപ് യാത്ര ആരംഭിക്കും. കപ്പലിലും വിമാനത്തിലും ലക്ഷദ്വീപിലേക്ക് പോകാനാകുന്ന തരത്തില്‍ രണ്ട് പാക്കേജുകളായിരിക്കും അവതരിപ്പിക്കുക. ഇതിന് പുറമെ തമിഴ്‌നാട്ടിലേക്കും ഹൈദരാബാദിലേക്കുമുള്ള പാക്കേജുകള്‍ ജൂണില്‍ ആരംഭിക്കുമെന്നുമാണ് വിവരം. 2026ല്‍ അഖിലേന്ത്യ ടൂര്‍ പാക്കേജുകള്‍ നടപ്പാക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം.

2025ലെ കെഎസ്ആര്‍ടിസിയുടെ വരുമാനം

ബജറ്റ് ടൂറിസം എന്ന പദ്ധതി വഴി ധാരാളം ആളുകളെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചിട്ടുണ്ട്. യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയെ പരിഗണിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം ബജറ്റ് ടൂറിസം വഴി കെഎസ്ആര്‍ടിസി നേടിയത് 42 കോടിയാണ്. 2026 മെയ് 17 വരെയുള്ള സമയത്ത് 23 കോടിയും ഉണ്ടാക്കാന്‍ സാധിച്ചു.

വെറും ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് 23 കോടിയിലധികം രൂപ നേടാന്‍ സാധിച്ചത് കെഎസ്ആര്‍ടിസിക്ക് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 17 വരെയുള്ള കാലയളവില്‍ 16 കോടിയായിരുന്നു ലഭിച്ചിരുന്നത്.

ഒട്ടനവധി സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി യാത്രകള്‍ നടത്താറുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിക്കൊടുത്തത് ഗോവ, ഗവി, മൂന്നാര്‍, വയനാട്, കൊച്ചി കപ്പല്‍ശാല എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ്. എല്ലാ വര്‍ഷവും നിരവധിയാളുകള്‍ ഇവിടങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നുണ്ട്.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭിക്കുമോ?

യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസിയുടെ വരവ്. സൗജന്യയാത്ര വഴി വരുമാനത്തില്‍ നേരിടുന്ന നഷ്ടം നികത്തുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. എന്നാല്‍ ടൂര്‍ പാക്കേജില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായി സൗജന്യയാത്ര നടത്താന്‍ സാധിക്കില്ല. ചെറിയ ഇളവുകള്‍ എന്തെങ്കിലും നല്‍കുമെന്ന് വിശ്വസിക്കാം, എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. മാത്രമല്ല, നിലവില്‍ കെഎസ്ആര്‍ടിസി അവതരിപ്പിച്ചിരിക്കുന്ന പാക്കേജുകളെല്ലാം കപ്പല്‍, വിമാനം എന്നിവ വഴിയുള്ളത്, അതിനാല്‍ തന്നെ ഇളവുകള്‍ നല്‍കുന്നത് പ്രായോഗികവുമല്ല.

Also Read: Kochi Metro: കൊച്ചി മെട്രോ പിങ്ക് ലൈന്‍ തുറക്കാറായി; തീയതി തീരുമാനിച്ചു

ഏതെല്ലാം ബസുകളില്‍ യാത്ര സൗജന്യം?

കെഎസ്ആര്‍ടിസി ബസുകളില്‍ എല്ലാത്തിലും സൗജന്യയാത്ര നടത്താന്‍ സാധിച്ചേക്കില്ല. ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് യാത്ര നടത്തുന്നത്. ഇവര്‍ക്കെല്ലാം സൗജന്യയാത്ര അനുവദിക്കുകയാണെങ്കില്‍ പ്രതിമാസം ഏകദേശം 60 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സബ്‌സിഡിയായി നല്‍കണം.

അതിനാല്‍ തന്നെ ആര്‍ക്കെല്ലാം സൗജന്യയാത്ര അനുവദിക്കണം, എത്ര ദൂരം നല്‍കണം എന്ന കാര്യം ഉന്നതതല യോഗം ചേര്‍ന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സൗജന്യയാത്ര പദ്ധതികളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. കര്‍ണാടകയില്‍ എസി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യയാത്രയില്ല. തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്.

English Summary

Kerala State Road Transport Corporation has introduced international tour packages, including trips to Gulf countries and other destinations. Questions are also being raised about whether women passengers will receive free travel benefits under the new tourism initiative.

Follow Us
Related Stories
വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല
DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?