ശനിയും ഞായറും ഗുരുവായൂരിലേക്ക് പോകാം, ​KSRTC വോൾവോ ബിസിനസ് ക്ലാസ് ബസിൽ; ടിക്കറ്റ് നിരക്കും റൂട്ടും

KSRTC Trivandrum-Guruvayur Business Class service: കെഎസ്ആർടിസിയുടെ എക്സിക്യുട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തും. തിങ്കൾ മുതൽ വെള്ളിവരെ തിരുവനന്തപുരം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്വറി ബസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴി ഈ ബിസിനസ് ക്ലാസ് ബസിന്റെ ടിക്കറ്റുകൾ ഈസിയായി ബുക്ക് ചെയ്യാനാകും.

ശനിയും ഞായറും ഗുരുവായൂരിലേക്ക് പോകാം, ​KSRTC വോൾവോ ബിസിനസ് ക്ലാസ് ബസിൽ; ടിക്കറ്റ് നിരക്കും റൂട്ടും

Ksrtc Trivandrum Guruvayur Business Class Service

Updated On: 

21 Aug 2026 | 01:16 PM

തിരുവനന്തപുരം: ​ഫ്ലൈറ്റ് യാത്ര അ‌ല്ലെങ്കിൽ, വന്ദേഭാരതിലെ ലക്ഷ്യറി യാത്രയ്ക്ക് സമാനമായ സുഖസൗകര്യങ്ങളോടെ യാത്രക്കാർക്ക് ഇനി ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം- ഗുരുവായൂർ റൂട്ടിലും യാത്ര ചെയ്യാം. കെഎസ്ആർടിസിയുടെ എക്സിക്യുട്ടീവ് എസി വോൾവോ ലക്ഷ്വറി ബസുകളിൽ ഒന്ന് ഇനി രണ്ട് ദിവസങ്ങളിൽ ഈ റൂട്ടിൽ സ്പെഷൽ സർവീസ് നടത്തും. കേരളത്തിലെ പൊതുഗതാഗത രംഗത്ത് അ‌ടുത്തകാലത്ത് ഉണ്ടായ വിപ്ലവകരമായ ഒരു ചുവടുവയ്പ്പായിരുന്നു കെ എസ്ആർടിസിയുടെ പുതിയ രണ്ട് എക്സിക്യുട്ടീവ് എസി വോൾവോ ലക്ഷ്വറി ബസുകൾ. ഇതിൽ ഒന്ന് ആലപ്പുഴ- ബാംഗ്ലൂർ റൂട്ടിലും മറ്റൊന്ന് തിരുവന്തപുരം- എറണാകുളം റൂട്ടിലുമാണ് പ്രധാനമായും സർവീസ് നടത്തുക. ഇതിൽ എറണാകും റൂട്ടിലോടുന്ന ബസ് ആണ് ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂർ വരെ സർവീസ് നടത്തുക.

കെഎസ്ആർടിസി തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസിന് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് സർവീസ് നിശ്ചയിച്ചിട്ടുള്ളത്. ബാക്കിയുള്ള രണ്ട് ദിവസങ്ങൾ തിരുവനന്തപുരം- ഗുരുവായൂർ റൂട്ടിൽ ഈ ബസ് ഓടിക്കാൻ കെഎസ്ആർടിസി അ‌ധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഗുരുവായൂർ ദർശനത്തിനായും മറ്റും സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് പോകുന്നവർക്ക് നിരത്തിലെ ഏറ്റവും സുഖകരമായ യാത്രയ്ക്കുള്ള അ‌വസരമാണ് ലഭ്യമായിരിക്കുന്നത്.

ALSO READ: സ്വർണം ഇനി സ്വപ്നം! 1.17 കടന്നു, റെക്കോർഡ് വിലയിൽ പൊന്ന്

റൂട്ട്

രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടാൽ ഉച്ചയോടെ ഗുരുവായൂരിൽ എത്തും വിധമാണ് തിരുവനന്തപുരം- ഗുരുവായൂർ കെഎസ്ആർടിസി ബിസിനസ് ക്ലാസ് വോൾവോ ബസിന്റെ സർവീഷ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പതിര് പോലെ രാവിലെ 05.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് അയത്തിൽ/കൊല്ലം (06.45AM), കൊമ്മാടി/ആലപ്പുഴ (08.10AM), വൈറ്റില ഹബ് (09.45AM), അങ്കമാലി (10.10AM), ബൈപ്പാസ് ജംഗ്ഷൻ, ചാലക്കുടി (10.30AM), തൃശ്ശൂർ (11.15AM) വഴി ഉച്ചയ്ക്ക് 12.00 ന് ഗുരുവായൂരിൽ എത്തിച്ചേരും.

തിരിച്ച് ഗുരുവായൂരിൽ നിന്നും വൈകുന്നേരം 05.30 ന് പുറപ്പെടുന്ന ബസ് തൃശ്ശൂർ (06.25PM), ബൈപ്പാസ് ജംഗ്ഷൻ, ചാലക്കുടി (07.00PM), അങ്കമാലി (07.20PM), വൈറ്റില ഹബ് (08.00PM), കൊമ്മാടി/ ആലപ്പുഴ (09.35PM), അയത്തിൽ/ കൊല്ലം (11.00PM) വഴി രാത്രി 12.15 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

ടിക്കറ്റ് നിരക്ക്

കെഎസ്ആർടിസിയുടെ തിരുവനന്തപുരം-ഗുരുവായൂർ ബിസിനസ് ക്ലാസ് വോൾവേ ലക്ഷ്വറി ബസിന്റെ ടിക്കറ്റ് ചാർജ് 960 രൂപ (തിരുവനന്തപുരം മുതൽ ഗുരുവായൂർ വരെ) ആണ്. ഇത് എൻഡ് ടു എൻഡ് നിരക്ക് അ‌ല്ല, അ‌തായത് സ്റ്റോപ്പുകൾ മാറുന്നത് അ‌നുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം ഉണ്ടാകും.

ലക്ഷ്വറി സൗകര്യങ്ങൾ

രാജകീയ യാത്രയാണ് കെഎസ്ആർടിസി ബിസിനസ് ക്ലാസ് ലക്ഷ്യറി വോൾവോ ബസിന്റെ മുഖ്യ ആകർഷണം. ടോയ്ലറ്റ് (യൂറിനൽ മാത്രം) ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ബസ് ഹോസ്റ്റസ്, 2×2 പ്രീമിയം റിക്ലൈനിങ് സീറ്റുകൾ, മിനി റെഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനം, സൗജന്യ വൈഫൈ, ചാർജിങ്ങിനായി യുഎസ്ബി പോർട്ടുകൾ, വ്യക്തിഗത എൽഇടി സ്ക്രീൻ, ഹെഡ്ഫോൺ, ​ലൈവ് ട്രാക്കിങ് ഉൾപ്പെടെ ഇതുവരെ കേരളത്തിനുള്ളിൽ പൊതുഗതാഗത രംഗത്ത് ഒരു ബസിൽ കണ്ടിട്ടില്ലാത്ത നിരവധി പ്രത്യേകതകൾ ഈ ബസിലുണ്ട്.

ടിക്കറ്റ് ബുക്കിങ്

യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴി ഈ ബിസിനസ് ക്ലാസ് ബസിന്റെ ടിക്കറ്റുകൾ ഈസിയായി ബുക്ക് ചെയ്യാനാകും. കൂടാതെ വാട്സ്ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം, ഇതിനായി 9447071021 എന്ന നമ്പറിൽ ‘Hai’ അയച്ചാൽ മതി. Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യങ്ങളുണ്ട്.

English Summary

KSRTC’s Executive AC Volvo Luxury Bus will operate on the Thiruvananthapuram-Guruvayur route on Saturdays and Sundays. The luxury bus that operates on the Thiruvananthapuram-Ernakulam route from Mondays to Fridays will be used for this purpose. The fare for this service is Rs. 960 (Thiruvananthapuram to Guruvayur). The bus will depart from Thiruvananthapuram at 05.30 am and reach Guruvayur at 12 noon.

Loading...
Unable to load recommendations.
Follow Us
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്