Malappuram Jaundice Outbreak: മഞ്ഞപ്പിത്ത ഭീതിയിൽ മലപ്പുറം വണ്ടൂർ: ബാധിതർ നൂറു കടന്നു, ഒരു മരണം

Malappuram Wandoor Jaundice Outbreak: ആറ് പഞ്ചായത്തുകളിലായി നൂറിലധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതിനിടെ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി മരിച്ചു. കാളികാവ് പേവുന്തറ സ്വദേശിയും കാളികാവ് ജങ്ഷനിലെ ഗൃഹോപകരണ കടയുടമയുമായ സത്താർ അച്ചിപ്രയാണ് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

Malappuram Jaundice Outbreak: മഞ്ഞപ്പിത്ത ഭീതിയിൽ മലപ്പുറം വണ്ടൂർ: ബാധിതർ നൂറു കടന്നു, ഒരു മരണം

പ്രതീകാത്മക ചിത്രം

Published: 

15 Oct 2026 | 01:13 PM

മലപ്പുറം: ജില്ലയിലെ വണ്ടൂർ മേഖലയിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷമാകുന്നതായി റിപ്പോർട്ട്. ആറ് പഞ്ചായത്തുകളിലായി നൂറിലധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതിനിടെ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി മരിച്ചു. കാളികാവ് പേവുന്തറ സ്വദേശിയും കാളികാവ് ജങ്ഷനിലെ ഗൃഹോപകരണ കടയുടമയുമായ സത്താർ അച്ചിപ്രയാണ് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

വണ്ടൂർ- മഞ്ചേരി റോഡിലെ ഒരു ഹോട്ടലാണ് രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവം ഗൗരവമായി എടുത്ത ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ സജ്ജീകരണങ്ങളും പരിശോധനകളും ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ALSO READ: മലപ്പുറത്ത് എംഡിഎംഎയുമായി യുട്യൂബർ മിനു ജാസ്മിനും സുഹൃത്തുക്കളും

അണുബാധ കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സത്താറിന് മരണം സംഭവിച്ചത്. വണ്ടൂർ, കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി എന്നീ പഞ്ചായത്തുകളിലുള്ള രോഗബാധിതർക്ക് അണുബാധയുണ്ടായത് വണ്ടൂർ-മഞ്ചേരി റോഡിലുള്ള ഹോട്ടലിൽ നിന്നാണെന്നാണ് സംശയം. സെപ്റ്റംബർ ഒന്നിനും 18-നും ഇടയിൽ ഈ സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ ‘ഇ-കോളി’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നാലെ സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ രോ​ഗബാധിതരുള്ളത് വണ്ടൂർ പഞ്ചായത്തിലാണ്. ഇവിടെ 55 പേർക്കാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്.

പോരൂർ പഞ്ചായത്തിൽ 15, തിരുവാലിയിൽ 14, കാളികാവിൽ ഒൻപത്, തൃക്കലങ്ങോട് അഞ്ച്, മമ്പാട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ കണക്കുകൾ. നിലവിൽ 15 ഓളം രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. പ്രദേശവാസികൾ ആരോ​ഗ്യ വകുപ്പ് പുറപ്പെടുവിച്ച ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്തെല്ലാം?

  • കണ്ണിന്റെ വെള്ളപ്പടലത്തിലും ചർമ്മത്തിലും നഖങ്ങളിലും മഞ്ഞനിറം കാണപ്പെടുന്നത് മഞ്ഞപ്പിത്തത്തിൻ്റെ പ്രധാന ലക്ഷണമാണ്.
  • സാധാരണയേക്കാൾ കടുത്ത മഞ്ഞയോ തവിട്ടുനിറത്തിലോ മൂത്രം പോവുക.
  • കളിമണ്ണിന്റെ നിറത്തിലോ വിളറിയ ചാരനിറത്തിലോ മലം പോകുക.
  • ഹെപ്പറ്റൈറ്റിസ് എ പോലെയുള്ള വൈറൽ അണുബാധ മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തിൽ പനിയും ശരീരവേദനയും അനുഭവപ്പെടാം. എപ്പോഴും കടുത്ത ക്ഷീണവും ഉത്സാഹക്കുറവും തോന്നുക.
  • ഭക്ഷണത്തിനോട് വല്ലാത്ത മടുപ്പും വയറു നിറഞ്ഞ പ്രതീതിയും. ആഹാരം കാണുമ്പോഴോ കഴിക്കുമ്പോഴോ ഓക്കാനവും ഛർദ്ദിയും അനുഭവപ്പെടുക.
  • ചർമ്മത്തിൽ വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുക. വയറിന്റെ വലതുഭാഗത്ത് മേലെയായി നേരിയ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക.

English Summary:

Jaundice outbreak in the Wandoor region of Malappuram district has claimed the life of a 45-year-old merchant from Kalikavu. Also virus infected over 100 people across six panchayats.

Loading...
Unable to load recommendations.
Follow Us
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി