മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

Malayali medical student killed in Uzbekistan : മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഉസ്ബകിസ്ഥാനില്‍ ലാപ്‌ടോപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിനിയായ സാവരിയ ( 22 വയസ് ) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സഹപാഠിയായ മറ്റൊരു മലയാളി വിദ്യാര്‍ത്ഥി തന്നെയാണ് സാവരിയയെ ആക്രമിച്ചത്.

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

സാവരിയ

Updated On: 

07 Jul 2026 | 10:43 AM

ആലപ്പുഴ : മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഉസ്ബകിസ്ഥാനില്‍ ലാപ്‌ടോപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിനിയായ സാവരിയ ( 22 വയസ് ) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സഹപാഠിയായ മറ്റൊരു മലയാളി വിദ്യാര്‍ത്ഥി തന്നെയാണ് സാവരിയയെ ആക്രമിച്ചത്. സംഭവത്തില്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23 വയസ്സ് ) ആണ് ഉസ്ബകിസ്ഥാനില്‍ അറസ്റ്റില്‍ ആയിരിക്കുന്നത്.

ഉസ്ബകിസ്ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഇതുവരെ കൊലപാതകത്തിന് ഇടയായ സാഹചര്യത്തെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല.  ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ആ പ്രകോപനത്തില്‍ സദറുല്‍ അനം സാവരിയയെ ആക്രമിക്കുകയായിരുന്നു എന്നാണ് എന്നാണ് നിലവില്‍ വരുന്ന വിവരം.

Also Read: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍

സംഭവത്തില്‍ ഉസ്ബകിസ്ഥാന്‍ പോലീസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഉണ്ടായതിന് തൊട്ടു പിന്നാലെ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സാവരിയയുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. സാവരിയയുടെ മരണം വീട്ടുകാര്‍ നേരത്തെ അറിഞ്ഞിരുന്നു എങ്കിലും ഉസ്ബസ്‌കിസ്ഥാനിലേക്ക് പോകാന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടു എന്നും അറിയുന്നു. സാവരിയയുടെ അച്ഛന്‍ പ്രവാസിയാണ്.

നാല് ദിവസം മുമ്പാണ് ഈ നടുക്കുന്ന സംഭവം ഉണ്ടാകുന്നത് എന്നാണ് ബന്ധുക്കളില്‍ നിന്ന് അറിയുന്ന വിവരം. ലാപ് ടോപ്പ് കൊണ്ട് ഏറ്റ അടിയില്‍ സാവരിയയുടെ തലച്ചോറില്‍ ആന്തരിക രക്ത സ്രാവം ഉണ്ടായി. തുടര്‍ന്ന് തീവ്രപരിചരണ വിവഭാഗത്തില്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സാവരിയയുടെ അമ്മയുടെ സഹോദരന്‍ ഉസ്ബക്കിസ്ഥാനില്‍ എത്തുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരികെ ഡല്‍ഹയില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ഡല്‍ഹയിലെ നടപിടികള്‍ തീര്‍ത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സാവരിയയുടെ മൃതദേഹം കൊണ്ടുവരികയും അവിടെ നിന്ന് ഹരിപ്പാട്ടെ വീട്ടിലേക്ക് എത്തിക്കുകും ചെയ്യുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായ സദറുല്‍ അനവും കൊല്ലപ്പെട്ട സാവരിയയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെന്നും എന്തോ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയും പൊടുന്നനെ ആക്രമിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.

English Summary

A Malayali medical student was killed in Uzbekistan after being struck on the head with a laptop. Savariya (22), a native of Haripad in Alappuzha district, was the victim of this tragic incident. She was attacked by a fellow Malayali student. Sadarul Anam (23), a native of Perinthalmanna in Malappuram district, has been arrested in Uzbekistan in connection with the incident.

Follow Us
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?