Minister K A Thulasi: ഒരു വീട്ടിൽ നിന്ന് തന്നെ എംപിയും മന്ത്രിയും; പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി

Minister K A Thulasi Profile: 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

Minister K A Thulasi: ഒരു വീട്ടിൽ നിന്ന് തന്നെ എംപിയും മന്ത്രിയും; പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി

K A Thulasi

Published: 

18 May 2026 | 11:17 AM

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അപൂർവ്വവും വിസ്മയിപ്പിക്കുന്നതുമായ ഒരു റെക്കോർഡോടെയാണ് പുതിയ യുഡിഎഫ് (UDF) സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

ഇടതുപക്ഷത്തിൻ്റെ ഉറച്ച ചെങ്കോട്ടയായിരുന്ന കോങ്ങാട് മണ്ഡലം പിടിച്ചെടുത്ത കെ എ തുളസിയാണ് മന്ത്രിസഭയിലെ മറ്റൊരു പുതുമുഖം. പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി എന്ന സുവർണ്ണ റെക്കോർഡോടെയാണ് തുളസി ടീച്ചർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. ഒരേ സമയം ഒരു വീട്ടിൽ എം പിയും മന്ത്രിയുമുണ്ടെങ്കിൽ അത് തുളസിയുടെ വീട്ടിലായിരിക്കും. വി കെ ശ്രീകണ്ഠൻ എംപിയാണ് ഭർത്താവ്.

ALSO READ: പുതുമയോടെ ചേര്‍ത്തുപിടിച്ച് തുടക്കം; വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പാലക്കാടിന് മന്ത്രിമാരേ ഇല്ലാതിരുന്നിടത്തുനിന്നാണ് ഇത്തവണ രണ്ടു മന്ത്രിമാരെയാണ് സമ്മാനിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ നിന്ന് മുസ്‌ലിം ലീഗ് പ്രതിനിധി മന്ത്രിസ്ഥാനത്തെത്തുന്നതും ഇതാദ്യമെന്ന പ്രത്യേകതയുണ്ട്. കേരള പാർലമെന്ററി ചരിത്രത്തിൽ ഭർത്താവ് ലോക്‌സഭാ എംപിയായും ഭാര്യ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയായും ഒരേ സമയം പദവികൾ വഹിക്കുന്ന അത്യപൂർവ നിമിഷമാണിത്.

3706 വോട്ടുകൾക്കാണ് കെ എ തുളസി ഇടതുചെങ്കോട്ടയായ കോങ്ങാട് മണ്ഡലം പിടിച്ചെടുത്തത്. തുളസി 62,734 വോട്ടുകൾ നേടിയപ്പോൾ അഡ്വ. കെ ശാന്തകുമാരി 59,028 വോട്ടുകൾ നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് പിൻവാങ്ങിയത്. മൂന്നാം സ്ഥാനത്തുള്ള ഡോ. രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട് നിയമസഭാമണ്ഡലം.

പാലക്കാടിൻ്റെ സ്വന്തം തുളസി ടീച്ചർ

തൃശ്ശൂർ ജില്ലയിലെ സൗത്ത് കൊണ്ടാഴി സ്വദേശിനിയായ കെ എ തുളസി പാലക്കാടിൻ്റെ മരുമകളായാണ് പൊതുജനങ്ങൾ കാണുന്നത്. വി കെ ശ്രീകണ്ഠൻ എം പിയാണ് ഭർത്താവ്. കോൺഗ്രസ് രാഷ്ട്രീയത്തിലെ ദമ്പതിമാരായ ജനപ്രതിനിധികൾ എന്ന വ്യത്യസ്തതയും ഇവർക്കുണ്ട്. നെന്മാറ എൻഎസ്എസ് കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായും കോളേജ് പ്രിൻസിപ്പലിൻ്റെ ചുമതലക്കാരിയായും പ്രവർത്തനപരിചയമുള്ള തുളസി കുട്ടികളുമായി അടുത്ത ബന്ധമുള്ള മന്ത്രിയാണ്.

മൂന്ന് വനിതാനേതാക്കൾ കളത്തിലിറങ്ങിയ സംസ്ഥാനത്തെ ഏകമണ്ഡലമായ കോങ്ങാട് ചരിത്രനേട്ടവുമായാണ് കെ എ തുളസി മന്ത്രിസ്ഥാനത്തേക്ക് എത്തിയത്. മുൻപ് നിയമസഭയിലേക്കുൾപ്പെടെ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വിജയം സ്വന്തമാക്കുന്നത്. പിന്നാക്കമേഖലകളായ അട്ടപ്പാടിയും പറമ്പിക്കുളവും ഉൾപ്പെടുന്ന പാലക്കാടിന് തുളസിയുടെ മന്ത്രിസ്ഥാനം ഗുണകരമാവുമെന്ന് പ്രതീക്ഷയിലാണ് ജില്ലയിലുള്ളവർ.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഭാര്യയ്ക്കായി മണ്ഡലത്തിൽ സജീവമായി ഓടിനടന്ന വി കെ ശ്രീകണ്ഠൻ്റെ തന്ത്രങ്ങളും തുളസി ടീച്ചറുടെ ജനകീയ മുഖവും ചേർന്നപ്പോൾ അതിന്ന് മറ്റൊരു ചരിത്ര നിമിഷത്തിനാണ് തിരിതെളിയിച്ചിരിക്കുന്നത്. ഒട്ടനവധി പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളെ സംഭാവന ചെയ്ത മണ്ണാണ് പാലക്കാട്. എന്നാൽ ഇന്നേവരെ പാലക്കാട് ജില്ലയിൽ നിന്ന് ഒരു വനിത മന്ത്രി സഭയിൽ അംഗമായിട്ടില്ല എന്ന പോരായ്മയ്ക്ക് ഇതോടെ അടിവരയിട്ടിരിക്കുകയാണ്.

English Summary:

Palakkad secures two ministerial berths in the UDF New cabinet. K A THulasi becomes the first woman minister from Palakkad district. she won from the Kongad constituency in kerala assembly election 2026.

Follow Us
Related Stories
CP John Profile: സിപിഎമ്മില്‍ നിന്നും യുഡിഎഫ് മന്ത്രിസഭയിലേക്ക്; വിഡി സതീശന്‍ സര്‍ക്കാരിലെ സിപി ജോണ്‍ എന്ന ‘കമ്മ്യൂണിസ്റ്റുകാരന്‍’
Keral UDF Cabinet: സഗൗരവം രണ്ടു പേര്‍; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും
Kerala Swearing Ceremony: ദൈവനാമങ്ങള്‍ക്കിടെ വേറിട്ടൊരു സത്യപ്രതിജ്ഞ; എന്താണ് സഗൗരവം എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്?
Kerala Cabinet Swearing Ceremony: പുതുമയോടെ ചേര്‍ത്തുപിടിച്ച് തുടക്കം; വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു
KSMDFC Education Loans: എത്ര വേണേലും പഠിക്കാലോ; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ
Kerala Cabinet Swearing Ceremony: കംപ്ലീറ്റ് ന്യൂ ലുക്ക്! കേരളത്തിൽ ഇനി പുതുയുഗം; വി ഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്