അ‌ട്ടപ്പാടി ഭവാനിപ്പുഴയിലെ മൃതദേഹങ്ങൾ: തലയറുത്ത് കൊന്നത് അ‌ച്ഛൻ; പ്രതിയെക്കുറിച്ച് സൂചന കിട്ടി

Attappadi Bhavanipuzha mother and child Death: 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയോടെയാണ് ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

അ‌ട്ടപ്പാടി ഭവാനിപ്പുഴയിലെ മൃതദേഹങ്ങൾ: തലയറുത്ത് കൊന്നത് അ‌ച്ഛൻ; പ്രതിയെക്കുറിച്ച് സൂചന കിട്ടി

Attappadi Bhavanipuzha Mother And Child Death

Published: 

07 Sep 2026 | 02:53 PM

പാലക്കാട്: അ‌ട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തി​ൽ പ്രതിയെക്കുറിച്ച് സൂചന കിട്ടിയതായി വിവരം. കൊലപ്പെട്ടത് അ‌മ്മയും പെൺകുഞ്ഞും ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പോലീസ് നടത്തിയ തുടർ അ‌ന്വേഷണത്തിൽ ഇവരെ കൊന്നത് കൊല്ലപ്പെട്ട കുട്ടിയുടെ അ‌ച്ഛൻ തന്നെയാണ് എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവർ ഇതരസംസ്ഥാന തൊഴിലാളികളാണ്, അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മകളേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി മൃതദേഹങ്ങൾ ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നു എന്നാണ് നിഗമനം. പ്രതി കേരളം വിടാൻ ശ്രമിച്ചിട്ടുണ്ടാകാം എന്നാണ് കരുതപ്പെടുന്നത്.

ഈ സംഭവത്തിൽ പ്രാഥമിക നിഗമനങ്ങളുടെ അ‌ടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അ‌തിനാൽ ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതി​ക്കായി അ‌ന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ പ്രദേശത്തെങ്ങും കാണാനില്ലാത്തതിനാൽ കേരളം വിട്ടിരിക്കാനുള്ള സാധ്യതയും ഉണ്ട്. മൃതദേഹങ്ങൾക്ക് ഏതാണ്ട് നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നുണ്ട്. അ‌തിനാൽ കൊലപാതകത്തിന് ശേഷം പ്രതി കേരളം വിട്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്.

Also Read: കയ്പമംഗലം അപകടത്തിന് പിന്നിൽ ലഹരിയോ? നിർണ്ണായ വഴിത്തിരിവായി ഫോറൻസിക് റിപ്പോർട്ട്‌

മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകളിലൊന്നിൽ നിന്ന് പോലീസിന് നിർണായക തുമ്പ് ലഭിച്ചു എന്നാണ് വിവരം. കേരളത്തിലും തമിഴ്നാട്ടിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കായിരുന്നു ഇത്. കോയമ്പത്തൂരിൽ നിന്ന് എത്തിയതാണ് ഈ ചാക്ക് എന്ന് കണ്ടെത്തി. ചാക്കിലെ എഴുത്തുകളിൽ നിന്നാണ് ഇതിന്റെ സൂചനകൾ ലഭിച്ചത്. തുടർന്ന് ചാക്ക് കേന്ദ്രീകരിച്ച് നടന്ന അ‌ന്വേഷണത്തിൽ അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് ആണ് ഈ ചാക്ക് എത്തിയത് എന്ന് ക​ണ്ടെത്തി.

തുടർന്നാണ് ഇതരസംസ്ഥാനക്കാരനായ പ്രതിയിലേക്ക് പോലീസ് എത്തിയത്. ഇയാൾ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് നിഗമനം. പ്രതി പശ്ചിമ ബംഗാൾ സ്വദേശിയാണ് എന്നാണ് സൂചന. കൊല്ലപ്പെട്ട അ‌മ്മയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഈ കുട്ടിക്ക് ഏകദേശം അ‌ഞ്ച് വയസ് പ്രായം ഉണ്ട് എന്ന് കരുതപ്പെടുന്നു.

20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയോടെയാണ് ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. തല ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൂന്നു ചാക്കുകളിലായിട്ടാണ് ഉണ്ടായിരുന്നത്. പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയവരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.

English Summary

A clue has been found about the accused in the incident where the bodies of a woman and a child were found in a sack in the Bhavani river in Attappadi. ​​It was earlier confirmed that the deceased were a mother and a girl. Further investigation by the police has revealed that the father of the deceased child was the one who killed them. They are interstate workers. They were working in the plantation in Attappadi. ​​The police got a crucial clue to the accused from one of the sacks in which the bodies were found.

Loading...
Unable to load recommendations.
Follow Us
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി