MVD Kerala: എറണാകുളത്ത് എംവിഡിയുടെ മിന്നൽ പരിശോധന, സ്വകാര്യ ബസുകളടക്കം പെട്ടു, 2.11 ലക്ഷം രൂപയുടെ പിഴ
MVD Conducts Surprise Inspection in Ernakulam: എറണാകുളത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധനയിൽ വീണ്ടും സ്വകാര്യ ബസ്സുകൾ കുടുങ്ങി. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിക്കുന്നതായും സ്‌പീഡ് ഗവർണർ അഴിച്ചുമാറ്റി അമിതവേഗത്തിൽ സർവീസ് നടത്തുന്നതായും ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുന്നതായും ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് എം.വി.ഡി മിന്നൽ പരിശോധന സംഘടിപ്പിച്ചത്.

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധനയിൽ വീണ്ടും സ്വകാര്യ ബസ്സുകൾ കുടുങ്ങി. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിക്കുന്നതായും സ്‌പീഡ് ഗവർണർ അഴിച്ചുമാറ്റി അമിതവേഗത്തിൽ സർവീസ് നടത്തുന്നതായും ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുന്നതായും ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് എം.വി.ഡി മിന്നൽ പരിശോധന സംഘടിപ്പിച്ചത്.
എറണാകുളം എം.വി.ഡി എൻഫോഴ്‌സ്മെൻ്റിന്റെ നേതൃത്വത്തിലായിരുന്നു വിവിധ ഇടങ്ങളിൽ പരിശോധന നടന്നത്.
സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായി കണ്ടെത്തിയ നാല് വാഹനങ്ങളുടെ സർവീസ് നിർത്തിവെക്കുന്നതിനായി നോട്ടീസ് നൽകിട്ടുണ്ട് എന്നും വിവിധ നിയമലംഘനങ്ങളിലായി ആകെ 2,11,500 രൂപ പിഴ ഈടാക്കിയതായും മോട്ടോർ വാഹന വകുപ്പ് അറയിച്ചു. എറണാകുളം എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒ. ബിജു ഐസക്കിൻ്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു വിവിധ സ്ഥലങ്ങളിൽ പരിശോധന സംഘടപ്പിച്ചത്. ജില്ലയിലെ പ്രധാന നഗരങ്ങളായ തൃപ്പൂണിത്തുറ, ഹൈക്കോടതി പരിസരം, ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
Also Read: ഒന്ന് ആദരസൂചകം, മറ്റൊന്ന് പ്രതിഷേധം! രണ്ട് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍
അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, സ്‌പീഡ് ഗവർണർ അഴിച്ചുമാറ്റൽ, അമിതവേഗം, ഡ്രൈവിംങ് ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് എംവിഡി മിന്നൽ പരിശോധനയിലൂടെ കണ്ടെത്തിയത്. ഇത്തരത്തിൽ ആകെ 50 നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചത്. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത് എന്ന് അധികൃതർ അറിയിച്ചു.
അതേ സമയം മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് പിഴയിട്ട ചലാനുകൾ 50 ശതമാനം മാത്രം അടച്ച് നടപടികൾ അവസാനിപ്പിക്കാനുള്ള അവസരം വരുകയാണ്. 2026 മാർച്ച് 31ന് മുൻപ് ലഭിച്ച കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ അവസരത്തിലൂടെ തീർപ്പാക്കാം. ഈ വരുന്ന നവമ്പർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ. ചലാനുകൾ പെൻഡിംഗ് ഉള്ള വാഹനങ്ങൾക്കും, ഡ്രൈവിംഗ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ് എന്നും മോട്ടോർ വാഹന വകുപ്പിൻ്റെ അറിയിപ്പുണ്ട്.
English Summary
Private buses were once again caught during a surprise inspection by the Motor Vehicles Department (MVD) in Ernakulam. The MVD organized this surprise check following numerous complaints that vehicles including private buses were being driven dangerously, operated at excessive speeds (with speed governors removed), and driven by individuals lacking valid licenses.