Kerala MVD vs Police : പോലീസ് ജീപ്പിന് പിഴയിട്ടത് അമിതാവേശം, തൃശൂരിലെ അസാധാരണ സംഭവത്തിൽ എം.വി.ഐക്കെതിരെ നടപടി

MVI Faces Action for Fining Police Jeep: തൃശൂർ വടക്കാഞ്ചേരിയിൽ പോലീസ് ജീപ്പിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫൈൻ ഇട്ടതും തുടർന്ന് പോലീസ് ഈ ഉദ്യോ​ഗസ്ഥനെതിരെ കേസെടുത്തതും ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ്. ഒടുവിൽ ഈ വിഷയത്തിൽ എം.വി.ഐ ഉദ്യോ​ഗസ്ഥനെതിരെ നടപടി വന്നിരിക്കുകയാണ്. 

Kerala MVD vs Police : പോലീസ് ജീപ്പിന് പിഴയിട്ടത് അമിതാവേശം, തൃശൂരിലെ അസാധാരണ സംഭവത്തിൽ എം.വി.ഐക്കെതിരെ നടപടി

പ്രതീകാത്മക ചിത്രം

Updated On: 

21 Jul 2026 | 04:08 PM

തൃശൂർ : വടക്കാഞ്ചേരിയിൽ പോലീസ് ജീപ്പിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫൈൻ ഇട്ടതും തുടർന്ന് പോലീസ് ഈ ഉദ്യോ​ഗസ്ഥനെതിരെ കേസെടുത്തതും ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ്. ഒടുവിൽ ഈ വിഷയത്തിൽ എം.വി.ഐ ഉദ്യോ​ഗസ്ഥനെതിരെ നടപടി വന്നിരിക്കുകയാണ്. എം.വി.ഐ ആയ പി.വി ബിജു അമിതാവേശം കാണിക്കുകയായിരുന്നു എന്നും അതിനാൽ ഉദ്യോ​ഗസ്ഥനെതിരെ നടപടി എടുത്തെന്നും ​ഗ​താ​ഗത വകുപ്പ് മന്ത്രി സി.പി ജോൺ അറിയിച്ചു. എന്നാൽ എന്താണ് നടപടി എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

രാത്രിയിലെ പട്രോളിം​ഗിനായി പുറപ്പെട്ട പോലീസ് ജീപ്പാണ് എം.വി.ഐ തടഞ്ഞ് ഫൈൻ ചുമത്തിയത്. ജീപ്പിന് ഇൻഷുറൻസ് ഇല്ല എന്ന് കാട്ടിയായിരുന്നു ഫൈൻ. ഈ സംഭവം മാധ്യമങ്ങളെ വാർത്താ കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നു എന്നും തെറ്റായിട്ടാണ് ഫൈൻ ചുമത്തിയത് എന്നും പോലീസ് വ്യക്തമാക്കി. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് മോട്ടോർ വെഹിക്കിൾ ഉദ്യോ​ഗസ്ഥനെതിരെ കേസെടുക്കുകയും അദ്ദേഹം ഉപയോ​ഗിച്ച ഔദ്യോ​ഗിക വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പോലീസിനെ മനപ്പൂർവ്വം അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയുമായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.

Also Read: ജീവിതം തകർത്തത് പിണറായി, തനിക്കെതിരെയുള്ളത് വ്യാജ കേസുകൾ; മുഖ്യമന്ത്രിയെ കാണാൻ സ്വപ്ന സുരേഷ്

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഉദ്യോ​ഗസ്ഥൻ ഒടുവിൽ മുൻകൂർ ജാമ്യം നേടി. തുടർന്ന് പോലീസിന് മുമ്പിൽ ഹാരാവുകയും ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഉദ്യോ​ഗസ്ഥനെ അറസ്റ്റ് രേഖപ്പെടത്തി വിടുകയാണ് ഉണ്ടായത്. അസാധാരണമായ ഈ സംഭവം ഇരു വകുപ്പുകളിലും പൊതു സമൂഹത്തിലും ഏറെ ചർച്ചയായി മാറിയിരുന്നു. സംസ്ഥാനത്തെ പ്രധാന രണ്ട് വകുപ്പുകൾ തമ്മിൽ കൊമ്പുകോർക്കുന്നതിൽ ആക്ഷേപങ്ങളും ഉയർന്നു.

വടക്കാഞ്ചേരിയിലെ സംഭവത്തിൽ എം.വി.ഐ പി.വി. ബിജുവിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇദ്ദേഹം വളരെ മോശം ​ട്രാക്ക് റെക്കോർഡുള്ള ഉദ്യോ​ഗസ്ഥനാണെന്നും നിരവധി പരാതികൾ ഇയാൾക്കെതിരെ ഉണ്ടെന്നും സംഘടന ആരോപിക്കുകയുണ്ടായി. എന്നിട്ടും ഉദ്യോ​ഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത് എന്ന ആക്ഷേപവും ഇവർ ഉന്നയിച്ചിരുന്നു.

English Summary

The incident in Thrissur Wadakkanchery, where a Motor Vehicle Inspector fined a police jeep and the police subsequently registered a case against the official, sparked considerable discussion. Action has now been taken against the Motor Vehicle Inspector (MVI) involved. Transport Minister C.P. John stated that MVI P.V. Biju had acted with excessive zeal, and disciplinary action was taken against him for this reason.

Loading...
Unable to load recommendations.
Follow Us
Related Stories
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി