Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ

Nedumbasseri Accident Suhail Sajeev Mother Response:കുടുംബത്തിന്റെ തീരാത്ത വേദന എനിക്ക് മനസ്സിലാകുന്നുണ്ട് എന്നും നൂഹ സജീവ് പറയുന്നു. മക്കളെ നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ഒരുപാട് പ്രതീക്ഷകളുമായി നാം മുന്നോട്ട് പോകുമ്പോൾ ഇടക്ക് വെച്ച് നമുക്ക് അവരെ നഷ്ടപ്പെടുക എന്ന വേദന ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.ഞാനിങ്ങനെ പറയുന്നതുകൊണ്ട് മാത്രം അവരുടെ മനസ്സിലെ തീരാദുഃഖവും അവരുടെ മരണം....

Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ

Suhail, Nooha Sajeev

Published: 

18 Oct 2026 | 02:30 PM

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അമിതവേഗതയിൽ ഓടിച്ച് മൂന്ന് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിയായ സുഹൈലിന്റെ അമ്മ നൂഹ സജീവ്. വിലപ്പെട്ട മൂന്ന് കുട്ടികളുടെ ജീവനാണ് നഷ്ടപ്പെട്ടത് എന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാൻ ആവുന്നതിലും അധികമാണ്. ആ കുടുംബത്തിന്റെ തീരാത്ത വേദന എനിക്ക് മനസ്സിലാകുന്നുണ്ട് എന്നും നൂഹ സജീവ് പറയുന്നു. മക്കളെ നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ഒരുപാട് പ്രതീക്ഷകളുമായി നാം മുന്നോട്ട് പോകുമ്പോൾ ഇടക്ക് വെച്ച് നമുക്ക് അവരെ നഷ്ടപ്പെടുക എന്ന വേദന ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

ഞാനിങ്ങനെ പറയുന്നതുകൊണ്ട് മാത്രം അവരുടെ മനസ്സിലെ തീരാദുഃഖവും അവരുടെ മരണം വരെയുള്ള നഷ്ടവും ഒന്നും നികത്താൻ ആവില്ല എന്ന് എനിക്കറിയാം. ഈ സംഭവവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി മുന്നോട്ടു പോകട്ടെ. അതുമായി ബന്ധപ്പെട്ട ആളുകൾ ഈ കേസ് സത്യസന്ധമായി അന്വേഷിക്കട്ടെ. എല്ലാവർക്കും ഈ സംഭവത്തിന് പിന്നാലെ ഞങ്ങളോട് ദേഷ്യവും വിദ്വേഷവുമുണ്ട് ഒക്കെ എനിക്കറിയാം എന്നാലും ഇത്രയും ദുഷ്കരമായ ഒരു അവസ്ഥയിൽ കുറച്ചു സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നൽകണമെന്ന് മാത്രമാണ് അപേക്ഷ.

ALSO READ:നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിന് ജാമ്യമില്ല, അ‌പേക്ഷ തള്ളി കോടതി

സുഹൈലിന്റെ അമ്മയുടെ പ്രതികരണം…

ഞങ്ങളും സാധാരണ കുടുംബമാണ് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കപ്പെടുമ്പോഴും ചർച്ച ചെയ്യപ്പെടുമ്പോൾ ഞങ്ങൾക്കും വിഷമമുണ്ട്. ഞാനും ഒരു അമ്മയാണ് എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് എനിക്കും ആശങ്കയും വിഷമമുണ്ട് അതേപോലെതന്നെ ആ കുഞ്ഞുങ്ങളുടെ ഭാവിയിലും വിഷമമുണ്ട്. ആരുടെയും വേദന കുറച്ചു കാണിക്കാനും കൂടി കാണിക്കാനോ ഒന്നുമല്ല ഞങ്ങൾ ജീവനോടുള്ള കാലത്തോളം ഞങ്ങൾ ആ കുടുംബത്തെ എല്ലാം പിന്തുണയ്ക്കുമെന്നും ന്യൂസ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. അതേസമം അപകടത്തിൽ ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ മരിച്ച കേസിലാണ് പ്രതികളുടെ ജാ​മ്യാപേക്ഷ തള്ളിയിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
Sabarimala Pilgrimage: ശബരിമല തീർത്ഥാടനം: തിരക്കനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ, 148 സർവീസുകൾ ഇതിനോടകം സർവീസ് നടത്തും; സുരേഷ് ഗോപി
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?