Nedumbasseri Accident: നെടുമ്പാശ്ശേരി അപകടം: വാഹനത്തിന്റെ RC ഉടമ സുഹൈലിന്റെ അമ്മയെന്ന് പോലീസ്
സുഹൈൽ ഓടിച്ച മിനി കൂപ്പറിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മയെന്ന് പൊലീസ് പറയുന്നു. കൂടാതെ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ പോലീസ് നേരിട്ട് കണ്ട് സംസാരിക്കുമെന്നും റിപ്പോർട്ട്. കേസിൽ ഈ മാതാപിതാക്കളുടെ മൊഴിയും വളരെ നിർണായകമാണ്. ഇതിനോടൊപ്പം തന്നെ സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പോലീസ് നീക്കം.

Suhail Sajeev
കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിൽ മദ്യപിച്ച് വാഹനം ഓടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനത്തിന്റെ ആർസി ബുക്ക് പ്രതിയായ സുഹൈലിന്റെ അമ്മയുടെ പേരിലാണെന്ന് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ പ്രതിയുടെ അമ്മ നൂഹാ സജീവന്റെ മൊഴിയെടുക്കും.
സുഹൈൽ ഓടിച്ച മിനി കൂപ്പറിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മയെന്ന് പൊലീസ് പറയുന്നു. കൂടാതെ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ പോലീസ് നേരിട്ട് കണ്ട് സംസാരിക്കുമെന്നും റിപ്പോർട്ട്. കേസിൽ ഈ മാതാപിതാക്കളുടെ മൊഴിയും വളരെ നിർണായകമാണ്. ഇതിനോടൊപ്പം തന്നെ സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പോലീസ് നീക്കം.
ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു…
അപകടത്തിന് ഇടയാക്കിയ സമയത്ത് വാഹനം ഓടിച്ച സുഹൈൽ കൂടാതെ വാഹനത്തിൽ ഉണ്ടായിരുന്ന നിനവ്, ജോയൽ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.അപകട നേരത്തെ നിര്‍ണായക വിവരങ്ങൾ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ALSO READ:വീര്യം കുറഞ്ഞ വൈൻ; UDF സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഫയൽ എങ്ങനെ നീങ്ങി? അന്വേഷണം
അതേസമയം സുഹൈലിന്റെ ശരീരത്തിൽ നിന്നും താങ്ങാവുന്നതിലും നാലിരട്ടിയിലധികം മധ്യമായിരുന്നു പരിശോധനയിലൂടെ കണ്ടെത്തിയത്. പലയിടത്ത് നന്നായിട്ടാണ് പ്രതിമ മദ്യം കഴിച്ചത് പ്രതിക്ക് ആദ്യം നൽകിയ ബാറുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞദിവസം പ്രതിയുടെ അമ്മ നൂഹ സജീവ് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഓഫീസിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും തങ്ങൾ എപ്പോഴും അപകടത്തിൽ മരിച്ചുപോയ മൂന്ന് കുട്ടികളുടെ കുടുംബത്തോടൊപ്പം ആണ് എന്നും അവർ പ്രതികരിച്ചു. തന്റെ മകന്റെ ഭാവിയിലും ആശങ്കയും ഉണ്ട്. കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതിന്റെ വേദന മനസ്സിലാകും. അവർക്കൊപ്പം തന്നെയാണ് തങ്ങൾ ഉള്ള കാലത്തോളം അവർക്ക് വേണ്ട എല്ലാ പിന്തുണകളും നൽകും എന്നും അവർ പ്രതികരിച്ചു.
ENGLISH SUMMARY
In the incident at Nedumbassery where a vehicle—driven at high speed by an intoxicated individual—caused the deaths of three people, it has been reported that the vehicle’s registration certificate (RC) is in the name of the accused Suhail’s mother. In light of this, the police will record the statement of the accused’s mother, Nuha Sajeevan. According to the police, she is the registered owner of the Mini Cooper that Suhail was driving. It is also reported that the police intend to meet personally with the parents of the children who lost their lives.