Nepal Flash Floods : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി മലയാളി സംഘവും , മുഖ്യമന്ത്രിയുടെ ഓഫീസിൽ ഹെൽപ് ലൈൻ തുറന്നു
Nepal Flash Floods Helpline Number : നേപ്പാളിൽ അപ്രതീക്ഷിതമായ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്തെങ്കിലും സംശയമുള്ളവർക്കും ബന്ധപ്പെടുന്നതിനുവേണ്ടി പ്രത്യേക ഹെൽപ് ലൈൻ സംവിധാനം സംസ്ഥാന സർക്കാർ ക്രമീകരിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

Nepal Flash Floods, VD Satheesan
തിരുവനന്തപുരം : നേപ്പാളിൽ അപ്രതീക്ഷിതമായ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്തെങ്കിലും സംശയമുള്ളവർക്കും ബന്ധപ്പെടുന്നതിനുവേണ്ടി പ്രത്യേക ഹെൽപ് ലൈൻ സംവിധാനം സംസ്ഥാന സർക്കാർ ക്രമീകരിച്ചു. മലയാളികൾക്ക് 1070 എന്ന ടോൾഫ്രീ നമ്പറിനൊപ്പം 944 7111844, 9747132147 എന്ന നമ്പറുകളിലും ബന്ധപ്പെടാം.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഹെൽപ്പ് ലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയെന്ന് സംശയിക്കുന്ന മലയാളികളെ സംബന്ധിച്ചുള്ള വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന വ്യക്തികളുടെ പേര് യാത്ര ചെയ്ത തീയതി, ദുരന്ത സ്ഥലത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന സമയം, അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, യാത്ര പോയവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, ട്രാവൽ ഏജൻസി തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Also Read : നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്. ഐ പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി വിനോദസഞ്ചാര സംഘം കുടുങ്ങി എന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശത്താണ് ഇവർ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം അകപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവർ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. കുടുങ്ങിയ മലയാളികളുടെ സുരക്ഷയും മറ്റും ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ അറിയിച്ചിട്ടുണ്ട്. പ്രളയത്തിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് വേണ്ടി നേപ്പാൾ സർക്കാരുമായി നിരന്തരം ബന്ധം പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ ഉള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണ്ടതാണ്. നേപ്പാൾ പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി ഒരുക്കിയ ഹെൽപ്പ് ലൈൻ നമ്പറുകൾ – +977 985 131 6807, +977 970 910 7500
English Summary
The State Government has set up a special helpline for Keralites stranded in the unexpected, severe flash floods in Nepal, as well as for their relatives, friends, and anyone else seeking information. Keralites can contact the authorities via the toll-free number 1070 or the numbers 944 7111844 and 9747132147.