Northern Kerala Electricity Restrictions: വടക്കന്‍ കേരളം ഇരുട്ടിലേക്ക്; നാല് ജില്ലകളില്‍ മെയ് 25 വരെ വൈദ്യുതി മുടക്കം

Kozhikode Substation Maintenance Causes Power Interruptions Across North Kerala: ദിവസങ്ങള്‍ക്ക് മുമ്പാണ് 220 കെവി ബുഷിങില്‍ തകരാര്‍ സംഭവിച്ചത്. പിന്നീട് മെയ് 12ന് ഒരാഴ്ചയോളം ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി പറഞ്ഞു.

Northern Kerala Electricity Restrictions: വടക്കന്‍ കേരളം ഇരുട്ടിലേക്ക്; നാല് ജില്ലകളില്‍ മെയ് 25 വരെ വൈദ്യുതി മുടക്കം

പ്രതീകാത്മക ചിത്രം

Updated On: 

22 May 2026 | 06:35 PM

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ വീണ്ടും വൈദ്യുതി തടസം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മെയ് 25 വരെ ഭാഗീകമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട് പവര്‍ഗ്രിഡ് 400 കെവി സബ്‌സ്‌റ്റേഷനിലെ 500 എംവിഎ ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെവി ബുഷിങില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് 220 കെവി ബുഷിങില്‍ തകരാര്‍ സംഭവിച്ചത്. പിന്നീട് മെയ് 12ന് ഒരാഴ്ചയോളം ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി പറഞ്ഞു.

അറ്റക്കുറ്റപ്പണികള്‍ തീര്‍ക്കാനായി മെയ് 25 വരെ വേണ്ടുവരുമെന്നാണ് ഇപ്പോള്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പറയുന്നത്. മെയ് 25 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ വൈദ്യുതി ഉണ്ടായിരിക്കില്ല. ഭാഗീകമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ദേശീയ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. ട്രാന്‍സ്‌ഫോര്‍മറിന് തകരാര്‍ സംഭവിച്ചതോടെ വൈദ്യുതി വിതരണത്തില്‍ വലിയതോതില്‍ തടസം നേരിടുന്നുണ്ട്.

Also Read: Kerala electricity disruption: കേരളത്തിൽ ഏഴ് ദിവസം ഭാഗികമായി വൈദ്യുതി നിയന്ത്രണം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക

എന്താണ് പവര്‍ഗ്രിഡ്?

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാരത്‌ന കമ്പനിയാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്. ദേശീയപാത പോലെയാണ് വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളെയും വിതരണ ശൃംഖലകളെയും ബന്ധിപ്പിച്ചാണ് പവര്‍ഗ്രിഡിന്റെ പ്രവര്‍ത്തനം. അതായത്, വിവിധ സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ലൈനുകളിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പവര്‍ഗ്രിഡ് എത്തിക്കുന്നു. 400 കെവി, 760 കെവി തുടങ്ങിയ ട്രാന്‍സ്മിഷന്‍ ലൈനുകളും സബ്‌സ്റ്റേഷനുകളും പവര്‍ഗ്രിഡിന് കീഴിലാണ്. പവര്‍ഗ്രിഡ് വഴിയെത്തുന്ന ഹൈ വോള്‍ട്ടേജ് വാങ്ങി, വോള്‍ട്ടേജ് കുറച്ച് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യുകയാണ് കെഎസ്ഇബി.

വൈദ്യുതി മോഷ്ടിച്ചാല്‍ കര്‍ശന നടപടി

വൈദ്യുതി മോഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി). വൈദ്യുതി മോഷ്ടിക്കുന്നത് കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി നിയമസം 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും അതോടൊപ്പം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യുമെന്ന് കെഎസ്ഇബി അറിയിച്ചു.

മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള വകുപ്പുകള്‍ ചുമത്തിയാകും കേസെടുക്കുക. തെറ്റ് മനസിലാക്കി സ്വമേധയ കെഎസ്ഇബിയെ അറിയിച്ച് പിഴ ഒടുക്കിയാല്‍ ശിക്ഷാ നടപടികളില്‍ നിന്നും ഒഴിവാക്കും. ഒരവസരം മാത്രമേ ഇത്തരം തെറ്റുകള്‍ വരുത്തുന്നവര്‍ക്ക് നല്‍കൂവെന്നും കെഎസ്ഇബി പറയുന്നു.

എവിടെ വിളിച്ചറിയിക്കും?

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസുകളിലോ അല്ലെങ്കില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ല കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാം. 94496010101 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശം അയച്ചും വിവരം ധരിപ്പിക്കാം.

English Summary

Power supply may be disrupted in several parts of North Kerala till May 25 due to maintenance and repair work at the Kozhikode substation, according to the latest electricity department update.

Follow Us
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
മഴക്കാലമല്ലേ... കുടിക്കുന്ന വെള്ളം എത്ര മിനിറ്റ് തിളപ്പിക്കണം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്