MVD New System: ഡ്രൈവിംഗ് ലൈസൻസും ആർസിയും ഇനി സ്വന്തമായി പ്രിന്റ് എടുക്കാം; ദുബായ് മോഡൽ കിയോസ്കുകളുമായി എംവിഡി

MVD New System: നിലവിൽ പരിവാഹൻ പോർട്ടലിൽ ഡ്രൈവിംഗ് ലൈസൻസും ആർസിഎം ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ആണ് ഉള്ളത് എങ്കിൽ പുതിയ സംവിധാനം വരുന്നതോടെ ഇത് പ്രിന്റ് യുവർ ഓൺലൈൻ ലൈൻസ് അല്ലെങ്കിൽ ആർസി എന്ന സൗകര്യത്തിലേക്കാണ് വഴിമാറുക. ഈ സംവിധാനം വരുന്നതോടെ വിദേശത്ത് ജോലി ചെയ്യുന്നവർക്കും പെട്ടെന്ന് രേഖകൾ ആവശ്യമായി വരുന്നവർക്കും യാതൊരു വിധത്തിലുള്ള കാലതാമസവും ഇല്ലാതെ ലൈസൻസ് കാർഡ് കയ്യിൽ കിട്ടുന്നത് വലിയ ആശ്വാസകരമായി............

MVD New System: ഡ്രൈവിംഗ് ലൈസൻസും ആർസിയും ഇനി സ്വന്തമായി പ്രിന്റ് എടുക്കാം; ദുബായ് മോഡൽ കിയോസ്കുകളുമായി എംവിഡി

Mvd

Published: 

04 Sep 2026 | 07:54 AM

തിരുവനന്തപുരം: ദുബായ് മോഡൽ സംവിധാനവുമായി കേരള മോട്ടോർ വാഹന വകുപ്പ്. കേരളത്തിൽ ഇനി ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സ്വന്തമായി പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കും. ഇതിനുവേണ്ടി ദുബായ് മോഡൽ കിയോസ്കുകൾ സ്ഥാപിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. പൈലറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യ കിയോസ്ക് ഗതാഗത കമ്മീഷണറേറ്റിലാണ് സ്ഥാപിക്കുക. ഈ മാസം തന്നെ ആദ്യ കിയോസ്ക് സ്ഥാപിക്കാൻ ആണ് ശ്രമം നടത്തുന്നത്.

ഒരു മിനിറ്റിനുള്ളിൽ പുത്തൻ ഡ്രൈവിംഗ് ലൈസൻസ് കയ്യിലേക്ക്

ദുബായിലെ മെട്രോ സ്റ്റേഷനുകളിലും ഫുട്ബോൾ സ്റ്റേഡിയങ്ങളിലും ഉള്ള ആർടിഎ സ്മാർട്ട് കിയോസ്കുകളുടെ മാതൃകയിൽ കേരള മോട്ടോർ വാഹന വകുപ്പും അത്യാധുനിക സംവിധാനത്തിലേക്ക് മാറുകയാണ്. ലൈസൻസ് പുതുക്കാനും വെറും ഒരു മിനിറ്റിനുള്ളിൽ പുത്തൻ ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ പ്രിന്റ് ചെയ്ത് എടുക്കാൻ സാധിക്കുന്ന കിയോസ്കുകളാണ് എം വി ഡി യും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

പ്രിന്റ് യുവർ ഓൺലൈൻ ലൈൻസ്

നിലവിൽ പരിവാഹൻ പോർട്ടലിൽ ഡ്രൈവിംഗ് ലൈസൻസും ആർസിഎം ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ആണ് ഉള്ളത് എങ്കിൽ പുതിയ സംവിധാനം വരുന്നതോടെ ഇത് പ്രിന്റ് യുവർ ഓൺലൈൻ ലൈൻസ് അല്ലെങ്കിൽ ആർസി എന്ന സൗകര്യത്തിലേക്കാണ് വഴിമാറുക. ഈ സംവിധാനം വരുന്നതോടെ വിദേശത്ത് ജോലി ചെയ്യുന്നവർക്കും പെട്ടെന്ന് രേഖകൾ ആവശ്യമായി വരുന്നവർക്കും യാതൊരു വിധത്തിലുള്ള കാലതാമസവും ഇല്ലാതെ ലൈസൻസ് കാർഡ് കയ്യിൽ കിട്ടുന്നത് വലിയ ആശ്വാസകരമായി മാറും എന്നതാണ് ഈ സംവിധാനത്തിന്റെെ ഏറ്റവും വലിയ ആകർഷണം.

അതേസമയം മോട്ടോർ വാഹന വകുപ്പ് 21 സേവനങ്ങൾ കൂടി ഓൺലൈൻ വഴി ആക്കിയതതായി റിപ്പോർട്ട്. ഇനി അപേക്ഷകയുമായി ഓഫീസുകളിൽ പോകേണ്ട കാര്യമില്ല. അപേക്ഷകർ ഏജന്റ് മാരെ സമീപിക്കുന്നു എന്നും ഏജന്റ് അമിത നിരക്ക് ഈടാക്കുന്നു എന്നുള്ള പരാതികൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ വഴിയാക്കി മാറ്റിയത്. ഇതോടെ 60 സേവനങ്ങൾ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതി ചില സേവനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ വീഡിയോ കോൾ സംവിധാനവും പ്രയോജനപ്പെടുത്താൻ സാധിക്കും.

ENGLISH SUMMARY

Kerala Motor Vehicles Department with Dubai model system. Now in Kerala, you can print your own driving license and vehicle registration certificate. The Motor Vehicles Department is moving to set up Dubai model kiosks for this. As part of the pilot project, the first kiosk will be set up at the Transport Commissionerate. Efforts are being made to set up the first kiosk this month itself.

Loading...
Unable to load recommendations.
Follow Us
Related Stories
KSRTC Sabarimala: പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സൗകര്യം, വീട്ടിൽ എത്തി അയ്യപ്പ ഭക്തരെ കൊണ്ടുപോകും
നിർത്തിയിട്ട കാറിന്റെ മൂന്ന് ടയറുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ
മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല; കെ മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രിമാർ
12 ചെറുവള്ളി കുള്ളൻ പശുക്കൾ ചത്ത നിലയിൽ; മരണ കാരണം മിന്നലോ, വളമോ എന്നതിൽ സംശയം
പനിക്ക് മരുന്ന് വാങ്ങാൻ സർക്കാർ ആശുപത്രിയിൽ ചെന്നു; കിട്ടിയത് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്
MDMA: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി