Pinarayi Vijayan: അവസരവാദികളും വർഗീയ വഞ്ചകരും അധികകാലം മുന്നോട്ടു പോയിട്ടില്ല; പിണറായി വിജയൻ

പാർട്ടിയെ ഒരുതരത്തിലും പോറൽ ഏൽപ്പിക്കാൻ ആർക്കും സാധിക്കില്ല. കള്ളപ്രചാരണത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടവർ ശരിയായ നിലയിൽ എൽഡിഎഫിനെ ശക്തിപ്പെടുത്തുന്ന ഒരു സ്ഥിതി വരും എന്നും പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു.എതിർ സ്ഥാനാർത്ഥിയായി വന്നത് പാർട്ടിയോടൊപ്പം നിന്ന് നേതൃത്വത്തിൽ പ്രവർത്തിച്ച ശേഷം പാർട്ടിയെ വഞ്ചിച്ച ടികെ ഗോവിന്ദൻ ആണ്.......

Pinarayi Vijayan: അവസരവാദികളും വർഗീയ വഞ്ചകരും അധികകാലം മുന്നോട്ടു പോയിട്ടില്ല; പിണറായി വിജയൻ

Pinarayi Vijayan

Published: 

31 Aug 2026 | 10:18 PM

കണ്ണൂർ: ‍ തിരഞ്ഞെടുപ്പിൽ വലിയ തോൽവി നേരിടേണ്ടി വന്നിട്ടും ഇപ്പോഴും പോരായ്മകൾ മറച്ചുപിടിക്കുവാനായി ന്യായീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഞങ്ങളെ ഉപേക്ഷിച്ചവർക്ക് കുറെ കാര്യങ്ങൾ ഇപ്പോൾ മനസ്സിലായിട്ടുണ്ട് നല്ല നിലയിൽ എൽഡിഎഫിനൊപ്പം അണിനിരക്കുന്ന സ്ഥിതി വരും. അവസരവാദികളും വർഗ്ഗ വഞ്ചകരും അധികകാലം മുന്നോട്ടു പോയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയെ ഒരുതരത്തിലും പോറൽ ഏൽപ്പിക്കാൻ ആർക്കും സാധിക്കില്ല. കള്ളപ്രചാരണത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടവർ ശരിയായ നിലയിൽ എൽഡിഎഫിനെ ശക്തിപ്പെടുത്തുന്ന ഒരു സ്ഥിതി വരും എന്നും പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു.എതിർ സ്ഥാനാർത്ഥിയായി വന്നത് പാർട്ടിയോടൊപ്പം നിന്ന് നേതൃത്വത്തിൽ പ്രവർത്തിച്ച ശേഷം പാർട്ടിയെ വഞ്ചിച്ച ടികെ ഗോവിന്ദൻ ആണ്. അങ്ങനെ ശ്രമിച്ച അവസരവാദികളും അതികകാലം മുന്നോട്ടു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:പോലീസുകാരെ ആക്രമിച്ച കേസ്: ഏഴ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നാല് വർഷം കഠിന തടവ്

ടി കെ ഗോവിന്ദൻ കാണിച്ചത് അവസരവാദത്തിന്റെ പാരമ്യമാണ് എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഇത്തരക്കാരെന്നും അധികകാലം മുന്നോട്ടു പോയ ചരിത്രമില്ല. പാർട്ടി ഒറ്റക്കെട്ടായി നിൽക്കണം.പാർട്ടിക്ക് ഒരു പോറലും ഏറിപ്പിച്ചാൽ ആരെക്കൊണ്ടും ആകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഉപേക്ഷിച്ചു പോയവർ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചുവരും എന്ന പ്രതീക്ഷയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കേന്ദ്രവുമായി പിഎംശ്രീ കരാറിൽ ഒപ്പിട്ടത് സർവ്വശിക്ഷ ഫണ്ട് നേടിയെടുക്കാൻ ആണ് പി എംശ്രീ നടപ്പിലാക്കില്ലെന്ന് മുൻപ് തന്നെ തീരുമാനിച്ചിരുന്നു എന്നും അതുകൊണ്ടാണ് കരാറിൽ നിന്ന് അന്നത്തെ സർക്കാർ പിന്മാറിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY

Despite facing a huge defeat in the elections, Opposition Leader Pinarayi Vijayan is still making excuses to cover up his shortcomings. Those who abandoned us have now understood a few things and will be in a good position to align with the LDF. He also said that the opportunists and class traitors have not moved forward for long.

Loading...
Unable to load recommendations.
Follow Us
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ