V D Satheeshan: ഏറ്റവും വലിയ നുണയൻ എം.വി ഗോവിന്ദൻ, നൂലിൽ കെട്ടിയിറക്കിയ കച്ചവടക്കാരൻ ഉപദേശിക്കണ്ട; വി ഡി സതീശൻ

V D Satheesan Criticize MV Govindan: എംവി ഗോവിന്ദൻ നുണ പറയുന്നതിനുള്ള നോബേൽ സമ്മാനം സതീശന് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. പാലക്കാട് സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന് തന്നെയാണ് സതീശൻ ആവർത്തിക്കുന്നത്. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്ടേത്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. മണ്ഡലത്തിൽ പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം.

V D Satheeshan: ഏറ്റവും വലിയ നുണയൻ എം.വി ഗോവിന്ദൻ, നൂലിൽ കെട്ടിയിറക്കിയ കച്ചവടക്കാരൻ ഉപദേശിക്കണ്ട; വി ഡി സതീശൻ

V D Satheesan, M V Govindan

Published: 

22 Mar 2026 | 01:30 PM

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് (MV Govindan) പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ് യുക്കാർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്ത് ഞെരിച്ചു എന്നാണ് എംവി ഗോവിന്ദൻ്റെ ആരോപണം. ഇതിനേക്കാൾ വലിയ കള്ളം ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി ഡീൽ എന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു.

ഈ ആരോപണം തള്ളിയ എംവി ഗോവിന്ദൻ നുണ പറയുന്നതിനുള്ള നോബേൽ സമ്മാനം സതീശന് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. പാലക്കാട് സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന് തന്നെയാണ് സതീശൻ ആവർത്തിക്കുന്നത്. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്ടേത്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. മണ്ഡലത്തിൽ പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ നിർത്തി യുഡിഎഫ് വോട്ടുകൾ വിഭജിക്കാനുള്ള ശ്രമമാണ് ഇപ്പോൾ എൽഡിഎഫ് നടത്തുന്നതെന്നും സശീശൻ ആരോപിച്ചു.

ALSO READ: ഇടതിനും, വലതിനും ഒപ്പം നിന്ന പെരിന്തൽമണ്ണ; ഇത്തവണ ആർക്കൊപ്പം?

എവിടെയൊക്കെയാണ് ട്വന്റി 20 യെ ബിജെപി മത്സരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എൻഡിഎയിലെ ദുർബലരായ സ്ഥാനാർഥികൾക്ക് പലയിടത്തും സീറ്റ് നൽകി. ഇതെല്ലാം ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്നാണ് വിഡി സതീശൻ്റെ ആരോപണം. രാഹുൽഗാന്ധിയുടെ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആണെന്ന് പിണറായി അല്ലാതെ രാജ്യത്ത് മറ്റൊരാളും ഇത് പറയില്ല.

കോൺഗ്രസ് നാണംകെട്ട പാർട്ടിയെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത് രാഷ്ട്രീയം എന്താണെന്ന് അദ്ദേഹത്തിന് അറിയാത്തതിനാലാണ്. എൻഡിഎ നൂലിൽകെട്ടി ഇറക്കിയ ആളാണ് രാജീവ്. പണ്ട് മുതൽ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്നവരാണ് കോൺഗ്രസുകാർ. അവരെ പഠിപ്പിക്കാൻ കച്ചവടക്കാരനായ രാജീവ് ആളായിട്ടില്ലെന്നും സതീശൻ പറഞ്ഞു.

Follow Us
കോളയും, പെപ്സിയുമൊക്കെ റോഡിൽ, ലോറി മറിഞ്ഞു
Viral Video: ആ ലംബോർഗിനിക്കായി തിരച്ചിൽ
കാറിൽ വന്നിടിച്ചു, അയാൾ ഒന്നും പറഞ്ഞില്ല, പക്ഷെ
അമ്മയ്‌ക്കൊപ്പം 'ഗുഡി പദ്വ' ആഘോഷിച്ച് സച്ചിന്‍