Operation Thoofan : ഒരു മണിക്കൂറിൽ 6 അറസ്റ്റ് , ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ അകത്തായത് പതിനായിരം ‌പേർ

Operation Toofan Latest : സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും വിതരണവും കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്. പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മാഫിയയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വലിയ ജനശ്രദ്ധയാണ് ഇതിനകം പിടിച്ചുപറ്റിയത്.

Operation Thoofan : ഒരു മണിക്കൂറിൽ 6 അറസ്റ്റ് , ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ അകത്തായത് പതിനായിരം ‌പേർ

Operation Toofan

Published: 

21 Aug 2026 | 08:30 PM

തിരുവനന്തപുരം : സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും വിതരണവും കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്. പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മാഫിയയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വലിയ ജനശ്രദ്ധയാണ് ഇതിനകം പിടിച്ചുപറ്റിയത്. പദ്ധതിയുടെ ഭാഗമായി മൈക്കുമരുന്ന് കടത്തിനും വില്പനയ്ക്കും ഉപയോഗത്തിന് എതിരെ കർശനമായി നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇപ്പോൾ ഓപ്പറേഷൻ തൂഫാൻ സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി പുറത്തു വിട്ടിരിക്കുകയാണ് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

10000 അറസ്റ്റ്

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് 10015 പേരെയാണ് ഇതുവരെ കേരള പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറിൽ 6 ഓപ്പറേഷൻ തൂഫാൻ അറസ്റ്റുകൾ കേരളത്തിൽ നടക്കുന്നുണ്ട്. ഇതുവരെ 9280 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ നടപടിയുടെ ഭാഗമായി 1004 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇനി മാരക രാസ ലഹരിയായ എംഡിഎംയുടെ കാര്യത്തിലേക്ക് വന്നാൽ ആകെ 8.28 കിലോഗ്രാം ആണ് സംസ്ഥാനത്തുടനീളം നടന്ന പരിശോധനകളിലും റെയിഡിലും പിടികൂടിയത്.

Also Read : Arjun Ayakni : സമൂഹത്തിന് ഭീഷണി, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

ഓണക്കാലത്ത് പ്രത്യേക പരിശോധന

ഓണക്കാലത്ത് ലഹരി വ്യാപനം കൂടാൻ സാധ്യത ഉള്ളത് പരിഗണിച്ച് സംസ്ഥാനത്തിന്റെ അതിർത്തികളിൽ ഉൾപ്പെടെ വിപുലമായ പരിശോധനയാണ് ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇതുവരെ സ്വീകരിച്ച നടപടികൾ മൂലം സമസ്ഥാനത്ത് ലഹരിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട് എന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി പറയുന്നത്. ഓണാഘോഷത്തിന്റെ മറവിൽ ലഹരി ഒഴുകാൻ നമ്മൾ അനുവദിക്കരുത് എന്നും ഈ ആഘോഷ വേളയെ സുരക്ഷിതമാക്കാൻ തൂഫാൻ സ്പെഷ്യൽ ഡ്രൈവ് നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഓപ്പറേഷൻ തൂഫാൻ ഇതിനകം തന്നെ ഒരു ജനകീയ പ്രധാനമായി വളർന്നുവെന്നും നാടിനെ ആകെ ബാധിക്കുന്ന ഈ വിപത്തിനെ നേരിടാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ശ്രമിച്ചത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തൂഫാൻ നടപടികളെ സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പോസ്റ്റ്

English Summary

Operation Toofan The Narco Hunt is an initiative planned and implemented with the aim of curbing the use, distribution, and sale of narcotics in the state. Launched under the leadership of the Home Department after the new UDF government assumed office with the objective of eradicating the drug mafia the project has already garnered significant public attention.

Loading...
Unable to load recommendations.
Follow Us
ഓണത്തിന് ഒരു വെറൈറ്റി മധുര വട എടുക്കട്ടെ?
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്