ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ

Pathanamthitta Delivery Fraud : ഓൺലൈൻ വഴി എൽഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കൾക്ക് ലഭിച്ചത് വിലകൂടിയ മദ്യക്കുപ്പിയിൽ ആക്കിയ മനുഷ്യമൂത്രമാണ്. 1000 യുടെ എൽഇഡി ലൈറ്റ് ആണ് ഇവർ ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്തിരുന്നത്. കോന്നി അരുവാപുലം സ്വദേശികളായ യുവാക്കളാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായി മാറിയത്. അരുവാപുലം സ്വദേശി ഓമനക്കുട്ടന് വേണ്ടിയാണ്...

ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ

‍പ്രതീകാത്മക ചിത്രം

Published: 

16 Oct 2026 | 04:57 PM

പത്തനംതിട്ട: ഓൺലൈൻ വഴി എൽഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കൾക്ക് ലഭിച്ചത് വിലകൂടിയ മദ്യക്കുപ്പിയിൽ ആക്കിയ മനുഷ്യമൂത്രമാണ്. 1000 യുടെ എൽഇഡി ലൈറ്റ് ആണ് ഇവർ ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്തിരുന്നത്. കോന്നി അരുവാപുലം സ്വദേശികളായ യുവാക്കളാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായി മാറിയത്. അരുവാപുലം സ്വദേശി ഓമനക്കുട്ടന് വേണ്ടിയാണ് സുഹൃത്തായ സനു ഫേസ്ബുക്ക് വഴി കണ്ട ഓൺലൈൻ ലിങ്ക് വഴി ലൈറ്റ് ഓർഡർ ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടോബർ 6 നാണ് ഓർഡർ നൽകിയത്. തുടർന്ന് ഇന്നലെ വൈകിട്ട് നാലു മണിക്ക് ശേഷം ഡെലിവറി ബോയ് ഓർഡർ എത്തിച്ചു നൽകുകയും ചെയ്തു. കയ്യിൽ കിട്ടിയ ബോക്സ് പൊട്ടിച്ചു നോക്കിയപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. കൊറിയർ സർവീസ് വഴിയാണ് ഇവർക്ക് സാധനം ലഭിക്കുന്നത്. ഷാഡോ ഫോക്സ് ഇന്ത്യ എന്ന കമ്പനിയുടെ ഡെലിവറി ബോയ് ആണ് ഇവർക്ക് പാക്കറ്റ് എത്തിച്ചു നൽകിയത്. സാധനം കയ്യിൽ കിട്ടിയ ഉടൻ തന്നെ എൽഇഡി ലൈറ്റിന്റെ തുകയായ ആയിരം രൂപ ഡെലിവറി ബോയ്ക്ക് നൽകുകയും ചെയ്തു.

Also Read: തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു

അതിനുശേഷം കയ്യിൽ കിട്ടിയ പാക്കറ്റ് പൊട്ടിച്ചപ്പോൾ ആണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. പാക്കറ്റ് തുറക്കുമ്പോൾ ആദ്യം കാണുന്നത് പ്രീമിയം മദ്യക്കുപ്പിയിൽ എന്തോ ഒരു ദ്രാവകമാണ്. പിന്നീട് ഇത് നോക്കിയപ്പോഴാണ് മനുഷ്യ മൂത്രമാണ് എന്ന് മനസ്സിലാകുന്നത്. തുടർന്ന് ഈ വിവരം കമ്പനിയെ അറിയിക്കുന്നതിനായി കവറിന് പുറത്തുള്ള നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വിശദമായി ഈ നമ്പർ പരിശോധിച്ചപ്പോഴാണ് നമ്പർ വ്യാജമാണെന്നും അതിനൊപ്പം ഉള്ള ഇ മെയിൽ ഐ.ഡി ഫേക്ക് ആണെന്നും മനസ്സിലാകുന്നത്.

പൊതു വിപണിയിൽ ഉയർന്ന വിലയുള്ള ലൈറ്റ് ആയിരം രൂപയ്ക്ക് ലഭിക്കുമെന്ന പരസ്യം ഫേസ്ബുക്ക് വഴിയാണ് യുവാക്കൾ കാണുന്നതും പോസ്റ്റിൽ ഉണ്ടായിരുന്ന ലിങ്ക് വഴി ഓർഡർ നൽകുന്നതും. ലൈറ്റിന് 9 മാസത്തെ ഗ്യാരണ്ടിയും വാഗ്ദാനം ചെയ്തിരുന്നു. പാഴ്സൽ ബോക്സ് അയച്ചു നൽകിയ കമ്പനിയുടെ മേൽവിസത്തിൽ ഉൾപ്പെടെ ക്രമക്കേടുകൾ ഉണ്ടെന്നാണ് യുവാക്കൾ പറയുന്നത്. സംഭവത്തിൽ കൺസ്യൂമർ കോടതിയെ സമീപിക്കാനാണ് യുവാക്കളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പോലീസിലും പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

English Summary

Young men who ordered LED lights online received a bottle of expensive liquor containing human urine. They had placed an online order for 1,000 LED lights. The victims of this online scam are young men from Aruvapulam in Konni.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
Kerala Weather Update: ചക്രവാതച്ചുഴി! അടുത്ത 5 ദിവസവും മഴ തകർക്കും; ജില്ലകളിൽ യെല്ലോ അലർട്ട്
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?