CMRL – Exalogic Case: സിഎംആർഎൽ – എക്സാലോജിക്ക് കേസിൽ പിണറായി വിജയനും സമൻസ് അയക്കും?

CMRL - Exalogic Case: ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് അനധികൃതമായ സഹായങ്ങൾ നൽകിയോ എന്നാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തു ആ സ്ഥാനത്തിന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് സിഎംആർഎൽ കമ്പനിക്ക് അനുകൂലമായിട്ടുള്ള നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനോടൊപ്പം.............

CMRL - Exalogic Case: സിഎംആർഎൽ - എക്സാലോജിക്ക് കേസിൽ പിണറായി വിജയനും സമൻസ് അയക്കും?

Pinarayi Vijayan, Veena Vijayan

Published: 

27 Jun 2026 | 04:25 PM

കൊച്ചി: സിഎംആർഎൽ- എക്സാലോജിക്ക് കേസിൽ അന്വേഷണം മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനിലേക്കും എന്ന് റിപ്പോർട്ട്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് അനധികൃതമായ സഹായങ്ങൾ നൽകിയോ എന്നാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തു ആ സ്ഥാനത്തിന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് സിഎംആർഎൽ കമ്പനിക്ക് അനുകൂലമായിട്ടുള്ള നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനോടൊപ്പം മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിഎംആർഎൽ എന്ന കമ്പനിയുമായിട്ടുള്ള ബന്ധവും അന്വേഷിക്കും എന്നാണ് റിപ്പോർട്ട്.

വീണ വിജയന് സിഎംആർഎല്ലിന്റെ അനുബന്ധ സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിച്ചു

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന്റെ തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ മകൾ വീണ വിജയന് സിഎംആർഎല്ലിന്റെ അനുബന്ധ സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം എംആർഎൽ കമ്പനിയുമായി വീണ വിജയന്റെ കമ്പനിക്ക് പുതിയ കരാറുകൾ ലഭിക്കുകയും ചെയ്തു.

ALSO READ:ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’ യുടെ മാറ്റ് പരിശോധിക്കണം; ഹൈക്കോടതി നിർദ്ദേശം

വീണാ വിജയന് ലഭിച്ച സാമ്പത്തിക നേട്ടങ്ങൾക്ക് പകരമായി സർക്കാർ തലത്തിൽ എന്തെങ്കിലും നേട്ടങ്ങൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ടോ?

ഈ കരാർ നടപടികളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷണം നടത്തുന്നത്. കൂടാതെ മകളായ വീണാ വിജയന് ലഭിച്ച സാമ്പത്തിക നേട്ടങ്ങൾക്ക് പകരമായി സർക്കാർ തലത്തിൽ എന്തെങ്കിലും നേട്ടങ്ങൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. ഈ അന്വേഷണത്തിന്റെ ഒക്കെ ഭാഗമായി എന്തെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിക്കുകയാണെങ്കിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയന് ചോദ്യം ചെയ്യുന്നതിനുവേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയക്കും എന്നാണ് റിപ്പോർട്ട്.

പിണറായി വിജയനെതിരെ നേരിട്ടുള്ള തെളിവുകളൊന്നും അന്വേഷണത്തിലൂടെ ലഭിച്ചിട്ടില്ല

ചോദ്യം ചെയ്യുന്നതിനുവേണ്ടി കൊച്ചിയിലേക്ക് വിളിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. നിലവിൽ പിണറായി വിജയനെതിരെ നേരിട്ടുള്ള തെളിവുകളൊന്നും അന്വേഷണത്തിലൂടെ ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലേക്കും ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുവാനാണ് തീരുമാനം. വീണ വിജയനെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ വ്യക്തികൾക്ക് സംസാരിക്കാനുള്ള നടപടികളും ഡയറക്ടറേറ്റ് ആരംഭിച്ചു കഴിഞ്ഞു.

ENGLISH SUMMARY

The CMRL-Exalogy case is reportedly being investigated against former Chief Minister and Opposition Leader Pinarayi Vijayan. The investigation is being conducted to determine whether CMRL provided illegal assistance to the company during the first Pinarayi Vijayan government.The report says that Pinarayi Vijayan’s relationship with a company called CMRL will also be investigated.The ED is investigating whether the Chief Minister directly interfered in the contract proceedings.

Follow Us
Related Stories
മൈക്ക് ചതിച്ചതല്ല, “ഒരു കാരണവശാലും കൊടുക്കില്ല” എന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ !
Kerala Lottery Result Today: 1 കോടി ഇന്നാർക്ക്? കാരുണ്യ ലോട്ടറി ഫലം പുറത്തുവന്നു
Ettumanoor Ezharaponnana Controversy: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’ യുടെ മാറ്റ് പരിശോധിക്കണം; ഹൈക്കോടതി നിർദ്ദേശം
Kerala Rain Alert: രണ്ട് ദിവസം അതിശക്തമായ മഴ; കേരളത്തില്‍ നാളെയും, മറ്റന്നാളും ജാഗ്രതാ നിര്‍ദ്ദേശം
Bengaluru Vande Bharat: ഇനിയൊന്നും പേടിക്കാനില്ല; ബെംഗളൂരു-എറണാകുളം വന്ദേ ഭാരതില്‍ ഇഷ്ടംപോലെ സീറ്റുണ്ടാകും, ധൈര്യമായി ബുക്ക് ചെയ്യാം
Abhayakiranam: പ്രതിമാസം 1,000 രൂപ വീതം; അഭയകിരണം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം…
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ