Veena Vijayan: വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

Pinarayi Vijayan Daughter Veena Vijayan: വീണ വിജയന്റെ ഭർത്താവും മുൻമന്ത്രിയും എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ സിപിഎം പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തിയത്. നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്താനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്..........

Veena Vijayan: വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

Veena Vijayan With Muhammed Riyas

Updated On: 

27 May 2026 | 10:28 PM

തിരുവനന്തപുരം: പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ട്. സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ ഇന്ന് പിണറായി വിജയന്റെയും വീണ വിജയന്റെയും വസതികളിൽ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്നാണ് സൂചന. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് റെയ്ഡ് നടന്നത്.

അന്വേഷണത്തിൽ നിന്നും ഒന്നും ലഭിച്ചിട്ടില്ല

പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടകവീട്ടിലും പുലർച്ചയോടെയാണ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. എട്ടു മണിക്കൂറോളം പരിശോധന നീണ്ടു നിന്നിരുന്നു. സേവനങ്ങൾ ഒന്നും നൽകാതെ തന്നെ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്സ് എന്ന ഐടി കമ്പനിക്ക് സിഎംആറിൽ വഴി കോടികൾ പ്രതിമാസം നൽകിയെന്നാണ് കേസ്. അതേസമയം അന്വേഷണത്തിൽ നിന്നും ഒന്നും ലഭിച്ചിട്ടില്ല എന്നാണ് സിപിഎം നേതാക്കളടക്കം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ALSO READ:പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്; ED ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രവർത്തകർ,കാറിന്റെ ചില്ല് തകര്‍ത്തു

സംസ്ഥാനവ്യാപകമായി പ്രതിഷേധം

കൂടാതെ വീണ വിജയന്റെ ഭർത്താവും മുൻമന്ത്രിയും എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ സിപിഎം പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തിയത്. നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്താനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്. ബ്രാഞ്ച് തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തും. ഇതിനുപുറമെ ഷോൺ ജോർജിന്റെ കോട്ടയം പാലയിലുള്ള വീടിനു മുന്നിലും സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി .

മാസപ്പടി കേസിൽ നിർണായകമായ നീക്കം ആയിരുന്നു ഷോൺ ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വീടിന്റെ മുന്നിൽ അൻപതോളം സിപിഎം പ്രവർത്തകർ എത്തി പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ അവിടേയ്ക്ക് പ്രദേശത്തുള്ള ബിജെപി പ്രവർത്തകരും എത്തി ഇതോടെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞുനിർത്തി. കൂടാതെ തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടിനു മുന്നിലും ഉദ്യോഗസ്ഥരെ പ്രവർത്തകർ തടയുകയും കാറിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടിയതായാണ് സൂചന.

രാഷ്ട്രീയ അജണ്ടയാണ് ഈ റെയ്ഡിന് പിന്നിൽ

കോൺഗ്രസ് ബിജെപി രാഷ്ട്രീയ അജണ്ടയാണ് ഈ റെയ്ഡിന് പിന്നിൽ എന്നാണ് സിപിഎം ആരോപിക്കുന്നത്. കരുതിക്കൂട്ടിയുള്ള റെയ്ഡ് ആണെന്നും ഇതുകൊണ്ടൊന്നും തങ്ങളെ അവസാനിപ്പിക്കാനോ തളർത്താനോ കഴിയില്ല എന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല ഇന്നത്തെ ഈ റെയ്ഡ് പലർക്കും മനസ്സിന് സന്തോഷം നൽകിയിട്ടുണ്ടെന്ന് അറിയാം. പ്രത്യേകിച്ച് രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസിലെ നേതാക്കൾക്ക് നല്ല സന്തോഷം ആയിട്ടുണ്ടാകും കാരണം എന്തുകൊണ്ട് പിണറായിയുടെ വീട് റെയ്ഡ് ചെയ്യുന്നില്ല അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ഗാന്ധി അന്ന് ചോദ്യം ഉന്നയിച്ചത്. ഇതുകൊണ്ടൊന്നും തങ്ങളെ തകർത്താനാകില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ENGLISH SUMMARY

Bank accounts of Veena Vijayan, daughter of Opposition Leader and former Chief Minister Pinarayi Vijayan, have been frozen. The Enforcement Directorate conducted raids at 12 locations today, including the residences of Pinarayi Vijayan and Veena Vijayan, in the CMRL-Exalogy monthly payment case.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി