മൈക്ക് ചതിച്ചതല്ല, “ഒരു കാരണവശാലും കൊടുക്കില്ല” എന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ !

"It Was Part of Our Conversation": Kunhalikutty Defends CM Over Controversial Assembly Remarks: മുഖ്യമന്ത്രി തന്നോട് മറ്റൊരു കാര്യം സംസാരിക്കുന്നതിനിടെയാണ് ചോദ്യം വന്നത് എന്നും മറുപടി നൽകിയ ശേഷം സംസാരം തുടരുകയായിരുന്നു എന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്. കുട്ടനാട് എം.എൽ.എ ഉന്നയിച്ച ചോദ്യവുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.

മൈക്ക് ചതിച്ചതല്ല, “ഒരു കാരണവശാലും കൊടുക്കില്ല” എന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ !

മുഖ്യമന്ത്രി വി.ഡി സതീശനൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി

Published: 

27 Jun 2026 | 04:51 PM

“ഒരു കാരണവശാലും കൊടുക്കില്ല” ചാനലുകളിലെ ചർച്ചകളിലും, ആക്ഷേപ ഹാസ്യ പരിപാടികളിലും തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലെ ട്രോൾ പേജുകളിൽ വരെ നിറയുകയാണ് മുഖ്യമന്ത്രിയുടെ ഈ വക്കുകൾ. നിയമസഭയിലെ ചോദ്യോത്തര വേളയിലെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ആകെ നിറയുകയാണ്. കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ്റെ ചോദ്യത്തിന് പിന്നാലെ മറുപടി പറഞ്ഞ് സീറ്റിലേക്ക് ഇരിക്കുന്ന കൂട്ടത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ നോക്കി മുഖ്യമന്ത്രിയുടെ ഈ പരാമർശം. ഇതോടെ വി.ഡി സതീശൻ്റെ കാപട്യം പുറത്തുവന്നു എന്ന തരത്തിൽ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് വലിയ വാർത്തയാവുകയായിരുന്നു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മധ്യമങ്ങളോ, സോഷ്യൽ മീഡിയയോ പ്രചരിപ്പിക്കുന്ന പോലെയല്ല കാര്യൂങ്ങളെന്നും തന്നോടുള്ള സംഭാഷണത്തിൻ്റെ തുടർച്ച മാത്രമായിരുന്നു അതെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി തന്നോട് മറ്റൊരു കാര്യം സംസാരിക്കുന്നതിനിടെയാണ് ചോദ്യം വന്നത് എന്നും മറുപടി നൽകിയ ശേഷം സംസാരം തുടരുകയായിരുന്നു എന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്. കുട്ടനാട് എം.എൽ.എ ഉന്നയിച്ച ചോദ്യവുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.

“അത് മറ്റൊരു കാര്യം പറഞ്ഞു എന്നാണ് എൻ്റെ ഓർമ്മ. ഞാൻ അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ വിഷയത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്നാണ് എൻ്റെ ഓർമ്മ. ഞങ്ങൾ സംസാരിക്കുന്നതിൻ്റെ ഇടയിലാണ് ചോദ്യം വന്നത്. അതിന് മറുപടി പറഞ്ഞ് ഇരുന്ന ശേഷം എന്നോടുള്ള സംസാരം തുടർന്നതാണ്. ഒരു കാരണവശാലും നമുക്കത് വേണ്ട എന്ന് പറഞ്ഞത് മറ്റൊരു വിഷയത്തെ കുറിച്ചാണ്. അത് ഉടനെ വാർത്തയാക്കി. കുട്ടാനാട് എം.എൽ.എക്കുള്ള മറുപടിയല്ല അതെന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം.” പി.കെ കുഞ്ഞാലിക്കൂട്ടി മധ്യമങ്ങളോട് പറഞ്ഞു.

Also Read: CMRL – Exalogic Case: സിഎംആർഎൽ – എക്സാലോജിക്ക് കേസിൽ പിണറായി വിജയനും സമൻസ് അയക്കും?

സംഭവം ഇങ്ങനെ

ചമ്പക്കുളം മൂലം വള്ളം കളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി അനുവദിക്കണം എന്ന് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ സഭയിൽ ആവശ്യം ഉന്നയിച്ചു. എന്നാൽ മൂലം വള്ളം കളിക്ക് മുൻ വർഷങ്ങളിൽ അവധി നൽകിയിട്ടുള്ളതല്ല എന്നും പ്രദേശിക അവധി അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുള്ള ഉത്തരവിലും ഇത് ഉൾപ്പെടുത്തിയിട്ടില്ല എന്നും മറുപടിയിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി അവധി നൽകുന്നത് സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കാം എന്ന് സഭയെ ഔദ്യോഗികമായി അറിയിച്ചു. ഉത്തരം നൽകി സിറ്റിലേക്ക് ഇരുന്ന മുഖ്യമന്ത്രി അടുത്തിരുന്ന കുഞ്ഞാലിക്കുട്ടിയെ നോക്കി “ ഒരിക്കലും അനുവദിക്കില്ല” എന്ന് പറയുകയായിരുന്നു. ഇത് മൈക്കിലൂടെ പുറത്തുകേട്ടതോടെ സംഭവം വലിയ വിവാദമായി മാറി.

സംഭവത്തെ തുടർന്ന് കുട്ടനാട് എം.എൽ.എ നീരസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണുള്ളത് എന്നും, അദ്ദേഹം ആ നിലയിൽ മറുപടി പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് അറിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പ്രതികരണം സഭയിലെ ഔദ്യോഗിക മറുപടിയുടെ ഭാഗമല്ല എന്നതിനാൽ ചമ്പക്കുളം മൂലം വള്ളം കളി ദിവസം കുട്ടനാടിന് പ്രാദേശിക അവധി നൽകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കിയ അദ്ദേഹം, അവധി ലഭിച്ചെല്ലെങ്കിലും വള്ളംകളി ദിവസം താലൂക്കിൽ അവധിക്ക് സമാനമായ സാഹചര്യമായിരിക്കും എന്നും പറഞ്ഞൂ. മുഖ്യമത്രിയുടെ ഈ പ്രതികരണം പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.

English Summary

Industries Minister P.K. Kunhalikutty has clarified the recent controversy surrounding the Chief Minister’s remarks. Following a question raised by Kuttanad MLA Reji Cheriyan, the CM’s comment—”will not give it under any circumstances”—sparked a political row, as it was perceived as a harsh reply to the MLA. However, Kunhalikutty explained that the CM was not responding to the MLA but was actually continuing a separate, ongoing private conversation with him. He stated that the CM’s words were taken completely out of context, misinterpreted by observers, and immediately reported as news.

Follow Us
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ