Ramya Haridas: വീട്ടിനുള്ളിൽ കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ കേസ്

Police Case Registered Against Chirayinkeezhu MLA Ramya Haridas: എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ കേസിൽ പ്രതികളാണ്. രാവിലെ 10 മണിയോടെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തും.

Ramya Haridas: വീട്ടിനുള്ളിൽ കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ കേസ്

രമ്യ ഹരിദാസ്

Updated On: 

05 Sep 2026 | 09:55 AM

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ കേസ്. ചിറയിൻകീഴ് പോലീസാണ് ഇരുവിഭാഗങ്ങളുടെയും പരാതികളിൽ വെവ്വേറെ കേസ് രജിസ്റ്റർ ചെയ്തത്. എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ കേസിൽ പ്രതികളാണ്. എസ്‍സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സജാദും ഭാര്യയും നല്‍കിയ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 10 മണിയോടെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.

സംഭവിച്ചത് എന്ത്?

സെപ്റ്റംബർ 4, ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ബന്ധമില്ലാത്ത, എംഎൽഎയുടെ പിഎ-ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തു. പ്രദീപ് യോഗത്തിൽ ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകിയിരുന്നു.

 ALSO READ: ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമം; പ്രതികരിച്ച് കാന്തപുരം

എന്നാൽ പ്രദീപ് പങ്കെടുത്തതിനെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. തുടർന്ന് ഇതിനെപ്പറ്റി സംസാരിക്കുന്നതിനായി എംഎല്‍എയും പാളയം പ്രദീപും ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും സംസാരമുണ്ടാവുകയും ചെയ്തു.

വിവരമറിഞ്ഞ് ജില്ലാ പ‍ഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവർ വീട്ടിലെത്തുകയും, എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്നായിരുന്നു രമ്യ ഹരിദാസിന്റെ ആരോപണം.

എംഎൽഎയെ ആരും കൈയേറ്റം ചെയ്തിട്ടില്ല

രമ്യ ഹരിദാസിനെതിരെയുള്ള കൈയേറ്റത്തിൽ പ്രതികരണവുമായി ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടമ്പലം. എംഎൽഎ പ്രകോപിതയായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും ആരും എംഎൽഎ കൈയേറ്റം ചെയ്തിട്ടില്ലെന്നും സജിത് പറഞ്ഞു. പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും സജിത് ആരോപിച്ചു. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചതെന്നും വസ്ത്രം ഉൾപ്പെടെ വലിച്ചുകീറിയെന്നും കൈയിൽ പിടിച്ചെന്നുമാണ് രമ്യ ഹരിദാസ് ആരോപിച്ചത്.

English Summary:

Police have registered cases following a clash involving Chirayinkeezhu MLA Ramya Haridas and Congress workers in Thiruvananthapuram. Cases were filed based on complaints from both sides.

Loading...
Unable to load recommendations.
Follow Us
Related Stories
Kozhikode Light Metro: കോഴിക്കോട് അടിമുടി മാറും! ലൈറ്റ് മെട്രോയ്‌ക്കൊപ്പം എയർപോർട്ട് കണക്റ്റിവിറ്റിയും
റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞു കയറി; തൃശ്ശൂർ ദേശീയപാതയിൽ അജ്ഞാതൻ മരിച്ച നിലയിൽ
Tragic Accident in Thrissur: തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Kerala Weather Update: മഴ കുറഞ്ഞു, വീണ്ടും കൊടും ചൂടിലേക്കോ? പ്രതീക്ഷ തുലാവർഷത്തിൽ! ഇന്നത്തെ കാലാവസ്ഥ
Kochi Snatching : മാല പൊട്ടിക്കൽ ശ്രമം തടഞ്ഞു, കൊച്ചിയിൽ മോഷ്ടാവ് വിരൽ കടിച്ചെടുത്ത് രക്ഷപ്പെട്ടു
Kanthapuram : ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമം; പ്രതികരിച്ച് കാന്തപുരം
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി