Mathew Kuzhalnadan: ഭീഷണിയുണ്ട്, മാത്യു കുഴൽനാടന് സംരക്ഷണം നൽകണം – പോലീസിൽ പരാതി

Police Security Demands For Mathew Kuzhalnadan: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന് ഭീഷണിയെന്ന് പോലീസിൽ പരാതി. എംഎൽഎയ്ക്ക് ഭീഷണി ഉള്ളതിനാൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ പരാതി നൽകിയിരിക്കുന്നത്. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് മാത്യുവിനെതിരെ...

Mathew Kuzhalnadan: ഭീഷണിയുണ്ട്, മാത്യു കുഴൽനാടന് സംരക്ഷണം നൽകണം - പോലീസിൽ പരാതി

Mathew Kuzhalnadan

Published: 

17 Oct 2026 | 08:39 PM

മൂവാറ്റുപുഴ: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന് ഭീഷണിയെന്ന് പോലീസിൽ പരാതി. എംഎൽഎയ്ക്ക് ഭീഷണി ഉള്ളതിനാൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ പരാതി നൽകിയിരിക്കുന്നത്. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് മാത്യുവിനെതിരെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിയും ഭീഷണിയും വ്യാപകമായി നടക്കുന്നുണ്ടെന്നും ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻപിൽ നിന്ന് നിയമ പോരാട്ടം നടത്തിയതും പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതും മാത്യു കുഴൽനാടൻ ആയിരുന്നു. ഒടുവിൽ ഇപ്പോൾ പിണറായി വിജയനെതിരെ കേസെടുക്കാനുള്ള തീരുമാനം വന്നപ്പോൾ മാത്യുവിന്റെ പോരാട്ടത്തിന്റെ കൂടി വിജയമായാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ഉൾപ്പെടെ പറയുന്നത്. അതുകൊണ്ടു തന്നെ ഇടതു കേന്ദ്രങ്ങളിൽ നിന്ന് എംഎൽഎയ്ക്കെതിരെ നീക്കം നടക്കാം എന്നതാണ് പരാതിലയിൽ പറയുന്നത്.

Also Read: മുഖ്യമന്ത്രി വി.ഡി സതീശൻ സന്നിധാനത്ത്, തിരുപ്പതി മോഡൽ സൗകര്യങ്ങൾ കൊണ്ടുവരുമെന്ന് പഖ്യാപനം, തുലാമാസ പൂജക്കായി നടതുറന്നു

അതേ സമയം സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നേരിട്ട് എത്തി സമൻസ് നൽകിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പിണറായി വിജയൻ വീട്ടിൽ ഇല്ലാത്തതിനാൽ സമൻസ് തിരുവനന്തപുരത്തെ ഭിത്തിയിൽ പതിപ്പിച്ചു. വെള്ളിയാഴ്ച ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാണ് പണറായി വിജയനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇ.ഡി സമൻസ് കൊടുത്തിട്ടുണ്ട് എങ്കിലും വെള്ളിയാഴ്ച പിണറായി വിജയൻ ഹാജരായേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീം കോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ല എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മറുപടി നൽകിയേക്കും ഇടത് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കേസ് സുപ്രീംകോടതിയിൽ ഉള്ളതിനാൽ ഇതിനിടയിൽ തനിക്ക് അനുകൂല നടപടി ഉണ്ടായാൽ ഹാജരാകേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. ഇ.ഡി കേസിന് ആധാരമായ വിജിലൻസ് എഫ്.ഐ.ആർ ചോദ്യം ചെയ്തു കൊണ്ടാണ് പിണറായി വിജയൻ അടക്കമുള്ളവർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പിണറായി വിജയന് പുറമെ മകൾ വീണ അടക്കം ഏഴ് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.

English Summary

A complaint has been filed with the police alleging that Congress leader and Muvattupuzha MLA Mathew Kuzhalnadan has received threats. The complaint was submitted by Sabu John, President of the Muvattupuzha Block Congress Committee, requesting police protection for the MLA in light of these threats.

Loading...
Unable to load recommendations.
Follow Us
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?