Public Holidays List 2027: 2027-ൽ എത്ര പൊതു അവധികളുണ്ട്? അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

Public Holidays 2027 List Update: ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങൾ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയിൽ പൊതു അവധികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

Public Holidays List 2027: 2027-ൽ എത്ര പൊതു അവധികളുണ്ട്? അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

പ്രതീകാത്മക ചിത്രം

Published: 

20 Oct 2026 | 06:41 AM

തിരുവനന്തപുരം: 2027-ലെ പൊതു അവധി ദിനങ്ങളുടെ (Public Holidays 2027) സമ്പൂർണ പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. അടുത്ത വർഷത്തെ കലണ്ടർ അനുസരിച്ച് മലയാളികൾക്ക് ആഘോഷങ്ങൾക്കും യാത്രകൾക്കുമായി ഒട്ടേറെ നീണ്ട വാരാന്ത്യങ്ങളാണ് ലഭിക്കുന്നത്. ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങൾ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയിൽ പൊതു അവധികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം

അടുത്ത വർഷം ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിവസങ്ങൾ ആരംഭിക്കുന്നത്. മാർച്ചിൽ മഹാശിവരാത്രി, റംസാൻ, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധിയും വരുന്നുണ്ട്. ഏപ്രിലിൽ അംബേദ്കർ ജയന്തിയും വിഷുവും മെയിൽ മെയ് ദിനവും ബക്രീദും ചേരുന്നതാണ് അവധി ദിവസങ്ങൾ. 2027ലെ ഓണം സെപ്റ്റംബറിലാണ് ആഘോഷിക്കുന്നത്. മൂന്നാം ഓണം സെപ്റ്റംബർ 13നും നാലാം ഓണം സെപ്റ്റംബർ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബർ 15നുമാണ്.

സെപ്റ്റംബർ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും അവധിയായിരിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയും ഒക്ടോബർ 28ന് ദീപാവലിയും ഡിസംബർ 25ന് ക്രിസ്മസും പൊതു അവധി ദിനങ്ങളാണ്. റംസാൻ, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങൾ ചന്ദ്രദർശനത്തിന് അനുസരിച്ച് മാറിമറിയുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

പൊതു അവധിയുടെ പൂർണ പട്ടിക

  • മന്നം ജയന്തി – ജനുവരി 2 ശനി
  • റിപ്പബ്ലിക് ദിനം – ജനുവരി 26 ചൊവ്വ
  • മഹാശിവരാത്രി – മാർച്ച് 6 ശനി
  • ഇദുൽ ഫിത്തർ (റംസാൻ) – മാർച്ച് 10 ബുധൻ
  • പെസഹ വ്യാഴം – മാർച്ച് 25 വ്യാഴം
  • ദുഃഖവെള്ളി – മാർച്ച് 26 വെള്ളി
  • ഡോ. ബി.ആർ. അംബേദ്കർ ജയന്തി – ഏപ്രിൽ 14 ബുധൻ
  • വിഷു – ഏപ്രിൽ 15 വ്യാഴം
  • മെയ് ദിനം – മെയ് 1 ശനി
  • ഇദുൽ അദ്ഹ (ബക്രീദ്) – മെയ് 17 തിങ്കൾ
  • മുഹറം – ജൂൺ 15 ചൊവ്വ
  • കർക്കടക വാവ് – ഓഗസ്റ്റ് 2 തിങ്കൾ
  • ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 24 ചൊവ്വ
  • അയ്യങ്കാളി ജയന്തി- ഓഗസ്റ്റ് 28 ശനി
  • മൂന്നാം ഓണം – സെപ്റ്റംബർ 13 തിങ്കൾ
  • നാലാം ഓണം – സെപ്റ്റംബർ 14 ചൊവ്വ
  • ശ്രീനാരായണ ഗുരു ജയന്തി – സെപ്റ്റംബർ 15 ബുധൻ
  • ശ്രീനാരായണ ഗുരു സമാധി സെപ്റ്റംബർ 22 ബുധൻ
  • ഗാന്ധി ജയന്തി – ഒക്ടോബർ 2 ശനി
  • ദീപാവലി – ഒക്ടോബർ 28 വ്യാഴം
  • ക്രിസ്മസ് – ഡിസംബർ 25 ശനി

എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. എന്നാൽ ഈ ദിവസങ്ങളിൽ വരുന്ന ചില ആഘോഷങ്ങൾ പൊതു അവധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതു അവധി ദിവസങ്ങളിലെ ആഘോഷങ്ങളുടെ പട്ടിക നോക്കാം.

  • ഈസ്റ്റർ – മാർച്ച് 28 ഞായർ
  • മിലാദ്-ഇ-ഷെരീഫ് (നബി ദിനം) – ഓഗസ്റ്റ് 14 രണ്ടാം ശനി
  • സ്വാതന്ത്ര്യദിനം – ഓഗസ്റ്റ് 15 ഞായർ
  • ഒന്നാം ഓണം – സെപ്റ്റംബർ 11 രണ്ടാം ശനി
  • തിരുവോണം – സെപ്റ്റംബർ 12 ഞായർ
  • മഹാനവമി – ഒക്ടോബർ 9 രണ്ടാം ശനി
  • വിജയദശമി – ഒക്ടോബർ 10 ഞായർ

നിയന്ത്രിത അവധി

അയ്യാ വൈകുണ്ഡ സ്വാമി ജയന്തി – മാർച്ച് 4, വ്യാഴം – നാടാർ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും

ആവണി അവിട്ടം – ഓഗസ്റ്റ് 17, ചൊവ്വ – ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക്

വിശ്വകർമ ദിനം – സെപ്റ്റംബർ 17, വെള്ളി – വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും

English Summary:

Kerala Government Released 2027 Public Holidays Calendar. Here Is the Complete List Of Public Holidays In 2027. Check the Complete Month-Wise List and Plan Your Vacation Early.

Loading...
Unable to load recommendations.
Follow Us
ഗ്യാസ് മാറാൻ ജീരകം മതി; കഴിക്കേണ്ടത് എങ്ങനെ
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്