Rahul Gandhi: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ എത്തും

Rahul Gandhi: ഇന്നലെ രാത്രിയിൽ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് കോഴിക്കോട്ടെ പരിപാടിയിൽ രാഹുൽ ഗാന്ധി എത്തില്ല എന്ന് അറിയിച്ചത്.. ഇന്ന് വൈകിട്ട് നാലരയോടെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന മഹാറാലിയിൽ രാഹുൽഗന്ധി പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടക്കുന്നത്.

Rahul Gandhi: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ എത്തും

Rahul Gandhi, Mallikarjun Kharge

Published: 

25 Mar 2026 | 02:07 PM

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്തേകാൻ രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ വരില്ല എന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. രാഹുൽ ഗാന്ധിക്ക് പകരം എത്തുക മല്ലികാർജുൻ ഖാർഗെ ആയിരിക്കും. ഇന്നലെ രാത്രിയിൽ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് കോഴിക്കോട്ടെ പരിപാടിയിൽ രാഹുൽ ഗാന്ധി എത്തില്ല എന്ന് അറിയിച്ചത്.

ഇന്ന് വൈകിട്ട് നാലരയോടെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന മഹാറാലിയിൽ രാഹുൽഗന്ധി പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടക്കുന്നത്.

ALSO READ:രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും

കേരളത്തിലെ യുഡിഎഫിന്റെ പ്രചാരണ പരിപാടികളുടെ ഔദ്യോഗിക തുടക്കമായിരുന്നു ഇത്. കൂടാതെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡും റാലിയിൽ അവതരിപ്പിക്കുന്നതായിരിക്കും. കൂടാതെ യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയ ബസ്സും ഫ്ലാഗ് ഓഫ് ചെയ്യും രാഹുൽ ഗാന്ധിക്ക് പകരം മല്ലികാർജുൻ ഖാർ​ഗേ ആണ് പരിപാടി ഉദ്ഘാടനം ചെയ്യുക.

അതേസമയം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി ബുള്ളറ്റിനിലൂടെ അറിയിച്ചു. സോണിയ ഗാന്ധിക്കൊപ്പം മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ട്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം ആണ് സോണിയ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥതകൾ നേരിടാൻ കാരണമായി എന്നാണ് റിപ്പോർട്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഹോർട്ടി വൈൻ; ഉത്തരവ് മരവിപ്പിച്ചു ,തീരുമാനമെടുത്ത എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ തെറിച്ചു
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?