Sabarimala Gold Case – ശബരിമല സ്വര്‍ണ്ണക്കൊള്ള : ഗൂഢാലോചനയില്‍ പി.എസ് പ്രശാന്തും തന്ത്രി രാജീവരും പ്രതികളാകും

Sabarimala Gold Scam Case : ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ പി.എസ് പ്രശാന്ത് നേതൃത്വം നല്‍കിയ ദേവസ്വം ഭരണസമിയിലേക്കും അന്വേഷണം എത്തുന്നു. ഇതോടെ പത്മകുമാറിന് ശേഷം മറ്റൊരു ഇടത് ദേവസ്വം ബോര്‍ഡ് കൂടി അന്വേഷണ പരിധിയിലേക്ക് വരുകയാണ്. 2025 ലെ സ്വര്‍ണ്ണപ്പാളി കൈമാറ്റത്തിലെ ഗൂഢാലോചനയില്‍ അന്നത്തെ ബോര്‍ഡിന് പങ്കുണ്ടെന്നാണ് സ്.ഐ.ടി റിപ്പോര്‍ട്ട്.

Sabarimala Gold Case - ശബരിമല സ്വര്‍ണ്ണക്കൊള്ള : ഗൂഢാലോചനയില്‍ പി.എസ് പ്രശാന്തും തന്ത്രി രാജീവരും പ്രതികളാകും

Sabarimala Gold Case

Updated On: 

20 Jun 2026 | 10:07 AM

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ പി.എസ് പ്രശാന്ത് നേതൃത്വം നല്‍കിയ ദേവസ്വം ഭരണസമിയിലേക്കും അന്വേഷണം എത്തുന്നു. ഇതോടെ പത്മകുമാറിന് ശേഷം മറ്റൊരു ഇടത് ദേവസ്വം ബോര്‍ഡ് കൂടി അന്വേഷണ പരിധിയിലേക്ക് വരുകയാണ്. 2025 ലെ സ്വര്‍ണ്ണപ്പാളി കൈമാറ്റത്തിലെ ഗൂഢാലോചനയില്‍ അന്നത്തെ ബോര്‍ഡിന് പങ്കുണ്ടെന്നാണ് സ്.ഐ.ടി റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കീഴ്‌വഴക്കങ്ങള്‍ മറികടന്ന് 2025 ല്‍ ശബരിമലയിലെ സ്വര്‍ണ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന നടന്നെന്നാണ് എസ്.ഐ.ടി പറയുന്നത്. പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു അപ്പോള്‍ ഭരണം നടത്തിയത്. 2019 ല്‍ സ്വര്‍ണ്ണപ്പാളികള്‍ പുതുക്കിയ സംഭവത്തിലെ വീഴചകള്‍ മറയ്ക്കുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്. അന്നത്തെ പ്രവൃത്തിക്ക് ശേഷം വെറും ആഞ്ച് വര്‍ഷം കൊണ്ട് സ്വര്‍ണ്ണ പാളികള്‍ മങ്ങിയതില്‍ ബോര്‍ഡിന് യാതൊരു സംശയവും തോന്നിയില്ല. മാത്രമല്ല വാറണ്ടിയുണ്ടെന്ന പേര് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ പാളി കൈമാറുകയാണ് ഉണ്ടായത്.

Also Read: കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും; ബജറ്റിൽ ക്ഷേത്രങ്ങൾക്ക് വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ഹൈക്കോടതിയുടെ അറിവില്ലാതെയും സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ അനുമതി ഇല്ലാതെയും സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണ്ണ പാളി കൊണ്ടു പോയത്. സന്നിധാനത്ത് നിന്ന് പ്രധാനപ്പെട്ട ഒരു സാധനങ്ങളും പുറത്തേക്ക് കൊണ്ടു പോകരുത് എന്ന കര്‍ശന നിര്‍ദേശവുമുണ്ടായിരുന്നു. ഇതെല്ലാം മറികടന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടത്. എന്നാല്‍ ഇതുവഴി സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല എന്ന വാദമാണ് പി.എസ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയിരുന്നത്.

അനുമതിയില്ലാതെ സന്നിധാനത്ത് നിന്ന് സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടുപേയി എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സ്വര്‍ണ്ണ കൊള്ളയിലേക്കുള്ള അന്വേഷണത്തിന് വഴി തുറക്കുന്നത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോര്‍ഡ് അംഗങ്ങളായ അജികുമാര്‍, സന്തോഷ് കുമാര്‍, കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ബണ്ടാരി, ഗോവര്‍ദ്ധന്‍ എന്നിവര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതികള്‍ ആകും. അന്തരിച്ച ദിവസം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ പ്രതിപട്ടിക ഉടന്‍തന്നെ കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

English Summary

The investigation into the Devaswom Board led by PS Prashanth in the Sabarimala gold theft case is also underway. With this, after Padmakumar, another Left Devaswom Board is coming under the purview of the investigation. The SIT report says that the then board was involved in the conspiracy in the 2025 gold theft case.

Follow Us
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ