Sabarimala Gold Theft Case: ശബരിമല സ്വർണ്ണ മോഷണം: ഹൈക്കോടതി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ വീണുടഞ്ഞു; എം ബി രാജേഷ്

Sabarimala Gold Theft Case: ശബരിമല സ്വർണ്ണ മോഷണ കേസിൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് എംബി രാജേഷ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു....

Sabarimala Gold Theft Case: ശബരിമല സ്വർണ്ണ മോഷണം: ഹൈക്കോടതി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ വീണുടഞ്ഞു; എം ബി രാജേഷ്

മന്ത്രി എം ബി രാജേഷ് (Image Courtesy: M B Rajesh's Facebook)

Published: 

06 Feb 2026 | 02:07 PM

തൃശ്ശൂർ: ശബരിമല സ്വർണ്ണ മോഷണത്തിൽ ഹൈക്കോടതി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും വീണുടഞ്ഞു എന്ന് മന്ത്രി എം പി രാജേഷ്. പാറപ്പുറത്ത് ചില്ലുപാത്രം വീണുടഞ്ഞ അവസ്ഥയിലാണ് പ്രതിപക്ഷം എന്നും ജനങ്ങളുടെ വിശ്വാസം ഭരണപക്ഷം ആർജ്ജിച്ചതു കൊണ്ടാണ് ഒരു അവിശ്വാസം പോലും പ്രതിപക്ഷത്തിന് കൊണ്ടുവരാൻ കഴിയാതെന്നും എം ബി രാജേഷ് പറഞ്ഞു.

ഒരു തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിച്ച പ്രതികൾ വിചാരണയിൽ രക്ഷപ്പെട്ടു പോകട്ടെ എന്നാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നത് എന്നും എം ബി രാജേഷ് ചോദിച്ചു. ശബരിമല സ്വർണ്ണ മോഷണ കേസിൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് എംബി രാജേഷ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

അന്വേഷണം ശരിയായ ദിശയിൽ ആയാൽ പോറ്റിയിൽ അന്വേഷണം അവസാനിക്കില്ല എന്ന ഭയമാണ് സഭയിൽ പ്രതിപക്ഷം ഇത്തരത്തിലുള്ള കോപ്രായം കാണിക്കുവാൻ കാരണം. അതുകൊണ്ടാണ് പ്രതിപക്ഷത്തെ ഇങ്ങനെയൊക്കെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് എന്നും കോൺഗ്രസ് നാടകം കളിക്കുകയാണെന്നും രാജേഷ് പറഞ്ഞു. സത്യം മുഖത്തടിക്കുമ്പോൾ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനും മുകളിലാണ് താനെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിചാരമെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.

Follow Us
Related Stories
DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
Kerala Weather Update: മഴ തകർത്തുപെയ്യും! 5 ജില്ലക്കാർ ശ്രദ്ധിച്ചോണേ… ഇന്നത്തെ കാലാവസ്ഥ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?