Sabarimala Gold Theft Case: ശബരിമല സ്വർണ്ണം മോഷണം; എൻ വാസുവിന് ജാമ്യം

Sabarimala Gold Theft Case: മുൻകൂർ ജാമ്യപേക്ഷ പിന്നീട് പരിഗണിക്കുന്നതായിരിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച സുപ്രീം കോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിർദേശം....

Sabarimala Gold Theft Case: ശബരിമല സ്വർണ്ണം മോഷണം; എൻ വാസുവിന് ജാമ്യം

Former TDB President N Vasu

Published: 

11 Feb 2026 | 12:31 PM

ശബരിമല സ്വർണ്ണപ്പാളി കേസിൽ എൻ വാസുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ശബരിമല മോഷണവുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കുന്ന അഞ്ചാമത്തെ ആളായി എൻ വാസു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് എൻ വാസുവിനെ സ്വാഭാവികമായ ജാമ്യം ലഭിച്ചത്. ദ്വാരപാലക സ്വർണാഭരണ കേസിൽ മൂന്നാം പ്രതിയും ശ്രീകോവലിനു മുന്നിലെ കട്ടിളപ്പാളി സ്വർണ്ണം മോഷ്ടിച്ച കേസിലെ അഞ്ചാം പ്രതിയുമാണ് എൻ വാസു.

അതേസമയം ശബരിമല സ്വർണ്ണം മോഷണവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീക്ക് നേരിയ ആശ്വാസം. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത് നീട്ടി. മുൻകൂർ ജാമ്യപേക്ഷ പിന്നീട് പരിഗണിക്കുന്നതായിരിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച സുപ്രീം കോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിർദേശം. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജർ ആവുകയും ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെയാണ് ജയശ്രീ സുപ്രീംകോടതി സമീപിച്ചത് കേസിലെ പ്രതി ജ്വല്ലറി ഉടമ ഗോവർദ്ധന്റെ ജാമ്യ എന്ന സുപ്രീംകോടതി തള്ളിയിരുന്നു.

Loading...
Unable to load recommendations.
Follow Us
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?