Sabarimala Gold Theft Case: ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേയ്ക്ക്; ശബരിമല സ്വർണക്കൊള്ളക്കേസിൽ ജാമ്യം

Sabarimala Gold Theft Case: കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സ്വാഭാവികമായ ജാമ്യം ഉണ്ണികൃഷ്ണൻ അനുവദിച്ചത്...

Sabarimala Gold Theft Case: ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേയ്ക്ക്; ശബരിമല സ്വർണക്കൊള്ളക്കേസിൽ ജാമ്യം

Unnikrishnan Potty

Published: 

05 Feb 2026 | 04:47 PM

കൊല്ലം: ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിള പാളിയിൽ നിന്നും സ്വർണ്ണം കവർന്നു എന്ന കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സ്വാഭാവികമായ ജാമ്യം ഉണ്ണികൃഷ്ണൻ അനുവദിച്ചത്.

തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ ജാമ്യപേക്ഷ സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ടുദിവസം കോടതി ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച ജാമ്യം അപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കർശന ഉപാധികളോട് ആണ് ജാമ്യം.

ദ്വാരപാലക ശില്പത്തിലെ പാളികളിൽ നിന്നും സ്വർണം മാറ്റി എന്ന കേസിലാണ് ഉണ്ണികൃഷ്ണൻ ആദ്യം അറസ്റ്റിൽ ആയിരുന്നത്.. കേസിൽ ജനുവരി 21ന് സ്വാഭാവികമായ ജാമ്യം ലഭിച്ചിരുന്നു. കേസുകളിലും ജുഡീഷ്യൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് പോറ്റിയ ബുധനാഴ്ച ഹാജരാക്കിയിരുന്നു. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികൾ ഇതിനോടകം തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരാണ് നേരത്തെ ജാമ്യം ലഭിച്ചു പുറത്തെത്തിയവർ. പുരാരി ബാബുവിനും സുധീഷിനും സ്വാഭാവിക ജാമ്യമാണ് കേസിൽ ലഭിച്ചത്. അതേ സമയം ശ്രീകുമാറിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകുകയായിരുന്നു.

Follow Us
Related Stories
DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
Kerala Weather Update: മഴ തകർത്തുപെയ്യും! 5 ജില്ലക്കാർ ശ്രദ്ധിച്ചോണേ… ഇന്നത്തെ കാലാവസ്ഥ
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?