Sabarimala Pilgrimage: ശബരിമല തീർത്ഥാടനം: തിരക്കനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ, 148 സർവീസുകൾ ഇതിനോടകം സർവീസ് നടത്തും; സുരേഷ് ഗോപി
ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിന് വേണ്ടി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.ഇത്തവണ സന്നിധാനത്തേക്കുള്ള തിരക്ക് ശേഷം കൂടുതൽ ട്രെയിന് അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനവും എടുക്കും. കൂടാതെ കോട്ടയം സ്റ്റേഷനിൽ നിന്നുള്ള കെഎസ്ആർടിസി സർവീസ് രണ്ടാം കവാടം കേന്ദ്രീകരിച്ച് നടത്തുന്ന കാര്യം പരിഗണിക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചതായും റിപ്പോർട്ട്. അതേസമയം ശബരിമലയിലേക്ക്...........

Suresh Gopi
കോട്ടയം: ശബരിമല സീസണില് ഇതിനോടകം 148 ട്രെയിനുകൾ സർവീസുകൾ നടത്താൻ ധാരണയായിട്ടുണ്ട് എന്ന് സുരേഷ് ഗോപി. തീർത്ഥാടനകാലത്ത് യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും എന്ന സൂചനയും അദ്ദേഹം നൽകി. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിന് വേണ്ടി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഈ വർഷം കൂടുതൽ തീർത്ഥാടകര്…
കഴിഞ്ഞവർഷം ശബരിമല തീർത്ഥാടന സമയത്ത് 180 സ്പെഷ്യൽ ട്രെയിനുകൾ ആയിരുന്നു അനുവദിച്ചിരുന്നത്. ഇത്തവണ സന്നിധാനത്തേക്കുള്ള തിരക്ക് ശേഷം കൂടുതൽ ട്രെയിന് അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനവും എടുക്കും. കൂടാതെ കോട്ടയം സ്റ്റേഷനിൽ നിന്നുള്ള കെഎസ്ആർടിസി സർവീസ് രണ്ടാം കവാടം കേന്ദ്രീകരിച്ച് നടത്തുന്ന കാര്യം പരിഗണിക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചതായും റിപ്പോർട്ട്. അതേസമയം ശബരിമലയിലേക്ക് ഈ വർഷം കൂടുതൽ തീർത്ഥാടകര് എത്താനുള്ള സാധ്യതയുണ്ട് എന്നാണ് സൂചന.
ഈ പശ്ചാത്തലത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരമാണ് താൻ സന്ദർശനം നടത്തിയത് എന്നും സുരേഷ് ഗോപി പ്രതികരിച്ചു. റെയിൽവേ രണ്ടുമാസം മുമ്പ് തന്നെ ശബരിമല ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ സൗകര്യം ഇത്തവണ ഉറപ്പാക്കുന്നതായിരിക്കും.
കൂടാതെ ചങ്ങനാശ്ശേരി തിരുവല്ല ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളും സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ശബരിമലയിലേക്ക് തീർത്ഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയിൽപാതകൾ ഏതാണോ അത് നടപ്പാക്കും എന്നും അങ്കമാലി ശബരി റെയിൽപാത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
ENGLISH SUMMARY
Suresh Gopi stated that an agreement has already been reached to operate 148 trains during the Sabarimala season. He also indicated that additional special trains would be sanctioned should there be an increase in the number of passengers during the pilgrimage period. The Union Minister made these remarks after visiting the Kottayam railway station to assess the preparations and infrastructure facilities for the Sabarimala pilgrimage.