Sabarimala women’s entry: ശബരിമലയിലെ യുവതി പ്രവേശനത്തെ സുപ്രീംകോടതിയിൽ എതിർത്ത് ദേവസ്വം ബോർഡ്

Sabarimala Young Women Entry ban: ലോകമെമ്പാടും ആയിരക്കണക്കിന് അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയായി പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം ശബരിമലയാണെന്നും അത് അവിടുത്തെ പ്രത്യേകതയാണെന്നും ബോർഡ് വിശദീകരിച്ചു. മുൻകാല കോടതി വിധികൾ പരിശോധിച്ചാൽ ശബരിമല ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട ക്ഷേത്രം ആണെന്ന് വ്യക്തമാകും എന്നും അതുകൊണ്ടുതന്നെ അവിടുത്തെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Sabarimala womens entry: ശബരിമലയിലെ യുവതി പ്രവേശനത്തെ സുപ്രീംകോടതിയിൽ എതിർത്ത് ദേവസ്വം ബോർഡ്

ശബരിമല

Updated On: 

23 Mar 2026 | 08:58 PM

പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ നിർണായക നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ഒരു പ്രത്യേക മത വിഭാഗത്തിന്റെ ക്ഷേത്രമാണെന്നും ഭരണഘടനാപരമായി മതപരമായ കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാൻ ബോർഡിന് അവകാശം ഉണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

സീനിയർ അഭിഭാഷകൻ അഭിഷേക് മനു തയ്യാറാക്കിയ വാദമുഖങ്ങൾ സ്റ്റാൻഡിങ് കൗൺസിൽ പി എസ് സുധീർ ആണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. ഭരണഘടനയുടെ അനുഛേദം 26 (2) ബി പ്രകാരം മതപരമായ കാര്യങ്ങൾ സ്വന്തമായി തീരുമാനിക്കാനും അത് നടപ്പിലാക്കാനും പ്രത്യേകം മതവിഭാഗങ്ങൾക്ക് അധികാരമുണ്ടെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.

Also Read – മഴ കാര്യമായി തന്നെ പെയ്യും, പക്ഷെ കാത്തിരിക്കേണ്ടത് ഇത്രയും ദിവസമോ?

ലോകമെമ്പാടും ആയിരക്കണക്കിന് അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയായി പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം ശബരിമലയാണെന്നും അത് അവിടുത്തെ പ്രത്യേകതയാണെന്നും ബോർഡ് വിശദീകരിച്ചു. മുൻകാല കോടതി വിധികൾ പരിശോധിച്ചാൽ ശബരിമല ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട ക്ഷേത്രം ആണെന്ന് വ്യക്തമാകും എന്നും അതുകൊണ്ടുതന്നെ അവിടുത്തെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. യുവതികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ വിലക്കുള്ളത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും ബോർഡ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി