വാടകയ്ക്ക് വീടെടുത്ത് എംഡിഎംയും കഞ്ചാവും വിൽപ്പന; സഹോദരങ്ങൾ പിടിയിൽ
അറസ്റ്റിലായ ജിത്ത് തൃശൂർ ഈസ്റ്റ് വെസ്റ്റ് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി മയക്കുമരുന്ന് വില്പനയ്ക്ക് സൂക്ഷിച്ച കേസിലും കൂടാതെ മയക്കുമരുന്ന് ഉപയോഗം ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കൽ എന്നിങ്ങനെയുള്ള അഞ്ചോളം കേസിലെ പ്രതിയാണ്. ജീവ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലും മയക്കുമരുന്ന് വിൽപ്പനയ്ക്ക് സോഷ്യൽ കേസിലെ പ്രതിയുമാണ്.......

പ്രതീകാത്മക ചിത്രം
തൃശ്ശൂർ : തൃശ്ശൂരിൽ വാടകയ്ക്ക് വീടെടുത്ത് സഹോദരങ്ങളുടെ ലഹരി വില്പന. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി സഹോദരങ്ങൾ പിടിയിലാകുന്നത്. അന്തിക്കാട് മഞ്ഞപ്പിത്തം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഒളരി അരുണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത്(29), ജീവ (32) എന്നെ സഹോദരങ്ങളെ ലഹരിയുമായി പിടിയിലായത്.
ഇരുവരും വാടകയ്ക്ക് ഒരു വീടെടുത്ത് താമസിക്കുകയായിരുന്നു. ഈ വീട്ടിൽ നിന്നാണ് 0.950 ഗ്രാം എംഡിഎംഎയും 42.760 ഞാൻ കഞ്ചാവും പോലീസ് കണ്ടെടുത്തത്. കൂടാതെ മയക്കുമരുന്ന് വിൽപ്പനയ്ക്കും അളവ് എടുക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ക്ലാസുകൾ മറ്റു ലഹരി വസ്തുക്കൾ പാർക്ക് ചെയ്യാനുള്ള കവറുകൾ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഓസിബി പേപ്പർ ഉപയോഗിക്കുന്നതിനുള്ള പ്രത്യേകതരം ഉപകരണങ്ങൾ മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പതിനായിരത്തി എണ്ണൂറോളം രൂപ എന്നിവയും ഈ വീട്ടിൽ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്.
ALSO READ:കോട്ടയത്ത് സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
അതേസമയം അറസ്റ്റിലായ ജിത്ത് തൃശൂർ ഈസ്റ്റ് വെസ്റ്റ് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി മയക്കുമരുന്ന് വില്പനയ്ക്ക് സൂക്ഷിച്ച കേസിലും കൂടാതെ മയക്കുമരുന്ന് ഉപയോഗം ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കൽ എന്നിങ്ങനെയുള്ള അഞ്ചോളം കേസിലെ പ്രതിയാണ്. ജീവ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലും മയക്കുമരുന്ന് വിൽപ്പനയ്ക്ക് സോഷ്യൽ കേസിലെ പ്രതിയുമാണ് .
കോവളം സ്പായിലെ പീഡനം; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പിടിയിൽ
കോവളം സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പോലീസിന്റെ പിടിയിൽ. ഇയാൾ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ആണ്. ഡ്രീം എന്ന പേരിൽ കോവളത്ത് പ്രവർത്തിക്കുന്ന അനൂപിന്റെ ബിനാമി സ്ഥാപനം ആണെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അനുരൂപിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി മേയർ വി വി രാജേഷ് അറിയിച്ചു. കുട്ടിയെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് ഇവിടെ എത്തിച്ച് പീഡനത്തിന് വിധേയമാക്കാനായി ഒത്താശ ചെയ്തത്. മാസങ്ങൾക്ക് മുമ്പാണ് 16 വയസുള്ള ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ ഇവിടേക്ക് എത്തിച്ചത്.
ENGLISH SUMMARY
Two brothers were arrested for drug peddling while living in a rented house in Thrissur. They were caught in possession of ganja (cannabis) during a raid conducted based on a tip-off received as part of ‘Operation Toofan’. The arrested individuals—Jith (29) and Jeeva (32), both natives of Olari Arunattukara—were residing in a rented house in a locality known as Manjappitham in Anthikkad.