6 ലക്ഷത്തിന്റെ ചായകുടിയോ? സെക്രട്ടേറിയറ്റിലെ 3 മാസത്തെ ചായസത്കാരത്തിന്റെ കണക്ക്

ഫെബ്രുവരി രണ്ടിന് പൊതു ഭരണ വകുപ്പിറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളിപ്പോകും.ഇതെന്തൊരു ചായ കുടിയാണ് അപ്പ എന്ന് ആരും ചിന്തിക്കും.

6 ലക്ഷത്തിന്റെ ചായകുടിയോ? സെക്രട്ടേറിയറ്റിലെ 3 മാസത്തെ ചായസത്കാരത്തിന്റെ കണക്ക്

Kerala Secretariat

Published: 

08 Feb 2026 | 02:40 PM

സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ സൽക്കാരത്തിന്റെ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നുമാസത്തെ ചായ കുടിക്കുന്നതിനായി സർക്കാരിന് ചിലവായത് 6 ലക്ഷത്തോളം രൂപയാണ്. തുക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവും ഇറക്കി. ഫെബ്രുവരി രണ്ടിന് പൊതു ഭരണ വകുപ്പിറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളിപ്പോകും.

ഇതെന്തൊരു ചായ കുടിയാണ് അപ്പ എന്ന് ആരും ചിന്തിക്കും. ഒക്ടോബർ മാസത്തിൽ മാത്രം 2,06,385, നവംബറിൽ 1,97,286, ഡിസംബർ മാസം 2,01,763. അങ്ങനെ ആകെ മൂന്നു മാസം ചായ കുടിക്കാൻ 6,05,434 രൂപ. ചീഫ് സെക്രട്ടറിയുടെയും മറ്റു വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നു മാസത്തെ ചായയാണ് കുടിച്ചു തീർത്തത്.

മറ്റു കാര്യങ്ങൾക്കുള്ള തുക എന്ന ശീർഷകത്തിൽ തുക അനുവദിച്ചു ഉത്തരവും ഇറക്കി. സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫി ഹൗസിനാണ് തുക അനുവദിച്ചു നൽകിയത്. സാമ്പത്തിക പ്രതിസന്ധി എന്ന സർക്കാർ വിശദീകരണത്തിനിടെ പുറത്തിറങ്ങിയ ഈ ഉത്തരവ് ഇതിനോടകം വലിയ ചർച്ചയ്ക്കാണ് വഴി തെളിയിച്ചിരിക്കുന്നത്.

Follow Us
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം