Sri Krishna Jayanthi: ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകൾ, ആറന്മുളയിൽ അഷ്‌ടമി രോഹിണി വള്ളസദ്യ

Sri Krishna Jayanthi 2026: ശോഭയാത്രകൾ നടക്കുന്ന പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആറന്മുള ക്ഷേത്രത്തിൽ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഭദ്രദീപം കൊളുത്തി ഭഗവാൻ പാർഥസാരഥിക്ക് സമർപ്പിക്കും. 351 പറ അരിയുടെ സദ്യയാണ് ക്ഷേത്രത്തിനുള്ളിൽ ഒരുക്കുന്നത്. ആകെ 501 പറ അരിയുടെ സദ്യയാണ് അഷ്ടമിരോഹിണിക്ക് തയാറാക്കുന്നത്.

Sri Krishna Jayanthi: ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകൾ, ആറന്മുളയിൽ അഷ്‌ടമി രോഹിണി വള്ളസദ്യ

പ്രതീകാത്മക ചിത്രം

Published: 

04 Sep 2026 | 06:30 AM

തിരുവനന്തപുരം: നാടെങ്ങും ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷ നിറവിൽ. വിവിധ ക്ഷേത്ര സമിതികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ രീതിയിലാണ് അഷ്ടമിരോഹിണി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരങ്ങളിൽ തെരുവുകളിലാകെ കളിചിരിയും കുസൃതികളുമായി ഉണ്ണിക്കണ്ണന്മാർ നിറയും. ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന ശോഭയാത്രകളാണ് ​ഗ്രാമ ന​ഗര വീഥികളിൽ ഇന്ന് അരങ്ങേറുന്നത്. ഗുരുവായൂർ, അമ്പലപ്പുഴ തുടങ്ങി പ്രശസ്തമായ കൃഷ്ണക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ പ്രത്യേക പൂജകളും ദർശനങ്ങളും ആരംഭിച്ചിരുന്നു.

ശോഭയാത്രകൾ നടക്കുന്ന പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആറന്മുള ക്ഷേത്രത്തിൽ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഭദ്രദീപം കൊളുത്തി ഭഗവാൻ പാർഥസാരഥിക്ക് സമർപ്പിക്കും. 351 പറ അരിയുടെ സദ്യയാണ് ക്ഷേത്രത്തിനുള്ളിൽ ഒരുക്കുന്നത്. ആകെ 501 പറ അരിയുടെ സദ്യയാണ് അഷ്ടമിരോഹിണിക്ക് തയാറാക്കുന്നത്.

ALSO READ: അഷ്ടമി രോഹിണിക്ക് മഴയോ!; എൽ നിനോ വരുന്നതായി കാലാവസ്ഥ പ്രവചനം

ക്ഷേത്ര ഊട്ടുപുരയിൽ അടുപ്പിലേക്ക് പ്രസാദ് അഗ്നി പകർന്നതോടെ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 125 ലീറ്റർ അമ്പലപ്പുഴ പാൽപായസം ഉൾപ്പെടെയാണ് സദ്യ വിളമ്പുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് തുടങ്ങുന്ന സദ്യ 3.30 വരെ നീളും. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും സദ്യ നൽകുമെന്നതും ഇന്നേ ദിവസത്തെ പ്രത്യാകതയാണ്.

ഗുരുവായൂരിൽ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം

അഷ്ടമി രോഹിണി ദിവസമായ ഇന്ന് ആവേശകരമായ കലാപരിപാടികൾക്കാണ് ഗുരുവായൂർ വേദിയാകുക. ഭക്തജനത്തിരക്ക് പ്രമാണിച്ച് വിഐപി, സ്പെഷ്യൽ ദർശനത്തിന് രാവിലെ ആറുമുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മണി മുതൽ തുടങ്ങി അഞ്ചര മണിവരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയുമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്ത് ദർശനം അനുവദിക്കും.

അതേസമയം ഭ​ഗവാൻ്റെ ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനം അനുവദിക്കും. സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ എന്നിവരെ കൊടിമരം വഴിയാകും ദർശനത്തിന് അനുവദിക്കുക. ഗുരുവായൂരപ്പന് നേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. പ്രസാദമൂട്ട് ഭക്തർക്ക് നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 150 പ്രഫഷണൽ വിളമ്പുകാരെ നിയോഗിച്ചിട്ടുണ്ട്.

English Summary:

Sri Krishna Jayanthi 2026 Celebrated Today On September 4 Friday. Special Processions across the State today evening. Hindu community to mark the birth of Lord Krishna.

Loading...
Unable to load recommendations.
Follow Us
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ! അറിയാമോ?
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?