കോഴിക്കോട് ദമ്പതികളുടെ ഒരു കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രതി പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചെടുത്തത്. പ്രമുഖ ധനകാര്യസ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈൻ ഓഹരി വിപണിയിലും നിക്ഷേപ പ്ലാറ്റ്ഫോമുകളിലും നിക്ഷേപിച്ച് ഉയർന്ന സാമ്പത്തിക ലാഭം നേടാം...........

കോഴിക്കോട് ദമ്പതികളുടെ ഒരു കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

02 Jul 2026 | 07:46 AM

കോഴിക്കോട്: ദമ്പതികളുടെ ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. രാമനാട്ടുകര സ്വദേശികളായ ദമ്പതികളുടെ ഒരു കോടിയോളം രൂപ തട്ടിച്ച കേസിലാണ് പ്രതി കസ്റ്റഡിയിൽ ആയത്.കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ അബ്ദുൽ റംഷീദിനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.

പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രതി പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചെടുത്തത്. പ്രമുഖ ധനകാര്യസ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈൻ ഓഹരി വിപണിയിലും നിക്ഷേപ പ്ലാറ്റ്ഫോമുകളിലും നിക്ഷേപിച്ച് ഉയർന്ന സാമ്പത്തിക ലാഭം നേടാം എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാൾ ദമ്പതികളിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്തത്.

ALSO READ:ആരുടെയൊക്കെയോ ഭാഗ്യം! ജിയോ ഇന്റർനെറ്റ് കട്ടാക്കി; റോഡിലെ എഐ ക്യാമറകൾ നോക്കുകുത്തി

ഓൺലൈൻ വഴി നടത്തിയ സാമ്പത്തിക ഇടപാടുകൾ ശാസ്ത്രീയമായി പരിശോധിക്കുകയും അതിന്റെ വിശദാംശങ്ങൾ കണ്ടെത്തുകയും ചെയ്തതോടെയാണ് കേസിൽ പ്രതിയുടെ പങ്കാളിത്തം പൊലീസ് തിരിച്ചറിഞ്ഞത്. അതേസമയം സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

ശരീര പരിശോധനയിൽ നിന്നും സ്വർണ്ണവും കണ്ടെത്താനായി…

ജൂൺ 14ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ഇമി​ഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു. ഇതിനിടയിൽ നടത്തിയ ശരീര പരിശോധനയിൽ നിന്നും ഇയാളുടെ പക്കൽ നിന്നും ഇമി​ഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സ്വർണ്ണവും കണ്ടെത്താനായി. ഇതോടെ വിദേശത്തുനിന്നും സ്വർണം കടത്തുന്ന സംഘത്തിലും ഉൾപ്പെട്ട വ്യക്തിയാണെന്ന് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ സാധിച്ചു.

മിശ്രിത രൂപത്തിലുള്ള സ്വർണം നാലു ഗുളികകൾ ആക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടിയതോടെ സ്വർണം കടത്താനുള്ള ഇയാളുടെ ശ്രമവും പാളി.1.87 കോടി മൂല്യമുള്ള സ്വർണമാണ് പ്രതി വിദേശത്തുനിന്നും കടത്താനായി ശ്രമിച്ചത്.

സ്വർണ്ണം കടത്തിയ കേസിൽ കസ്റ്റംസും ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണത്തിനോട് അനുബന്ധിച്ച് പ്രതിയെ കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങിയ പോലീസ് ഇയാളെ വിശദമായ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്തതിന്റെ തെളിവുകൾ, കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കുറിച്ചുള്ള വിവരം, പണം കൈമാറിയ ശൃംഖല, ഡിജിറ്റൽ തെളിവുകൾ മറ്റ് അക്കൗണ്ടുകൾ എന്നിവയെ കുറിച്ചാണ് പ്രധാനമായും പോലീസ് ഇയാളിൽ നിന്നും അറിയാൻ ശ്രമം നടത്തുന്നത്.

ENGLISH SUMMARY

Accused arrested in case of cheating a couple out of Rs 1 crore in kozhikode. The accused has been taken into custody in a case of cheating a couple native to Ramanattukara out of around Rs 1 crore. The police have arrested Abdul Ramsheed, a native of Kumbala Areekandi, Kasaragod.

 

Loading...
Unable to load recommendations.
Follow Us
Related Stories
Onam Celebration: അനന്തപുരിയിൽ ഓണവസന്തം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, ഉദ്ഘാടനം വൈകിട്ട്
Onam 2026: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഓണാഘോഷം പൊടിപൊടിക്കും
Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ…ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം
Kerala Weather Update: പൂരാടത്തിൽ പൂരം മഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇവിടെയെല്ലാം
Vehicle Modification : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം
Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം