Thiruvananthapuram Airport: ആറാട്ട് മഹോത്സവം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം

Thiruvananthapuram Airport Flight Suspension for Arattu Festival: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ വിമാന സമയങ്ങളിൽ മാറ്റമുണ്ടോയെന്ന് മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രാസമയം പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.

Thiruvananthapuram Airport: ആറാട്ട് മഹോത്സവം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം

ആറാട്ട്

Updated On: 

19 Oct 2026 | 10:16 PM

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സമയക്രമത്തിൽ മാറ്റം. ഒക്ടോബർ 20 (ചൊവ്വ) അഞ്ച് മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4 മുതൽ രാത്രി 9 വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നത്.

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ വിമാന സമയങ്ങളിൽ മാറ്റമുണ്ടോയെന്ന് മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രാസമയം പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്. ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനുള്ളവർ വിമാന സർവീസുകളുടെ സമയക്രമം അതത് എയർലൈൻസുമായി ബന്ധപ്പെട്ട് മുൻകൂട്ടി ഉറപ്പുവരുത്താനും ശ്രദ്ധിക്കുക.

പത്മനാഭസ്വാമി ക്ഷേത്ര ആറാട്ട്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി, അൽപശി ഉത്സവങ്ങളുടെ സമാപനമാണ് ഈ ആറാട്ട്. പള്ളിവേട്ടയ്ക്ക് ശേഷമുള്ള ഈ ചടങ്ങിൽ പത്മനാഭസ്വാമി, നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങൾ കടലിൽ ആറാടിക്കുന്നു. ഇതിനായി തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന അംഗം ഉടവാളുമായി ഘോഷയാത്രയെ നയിക്കും.

ALSO READ: എല്ലാവർക്കും ബാധകം, പരസ്യ പ്രസ്താവന വേണ്ട; നേതാക്കൾക്ക് താക്കീതുമായി സണ്ണി ജോസഫ്

വിമാനത്താവളത്തിൽ പ്രത്യേക അനുമതി

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ശംഖുമുഖം കടപ്പുറത്തേക്ക് ആറാട്ടിനായി വിഗ്രഹങ്ങൾ കൊണ്ടുപോകുന്ന പരമ്പരാഗത പാത വിമാനത്താവളത്തിന്റെ റൺവേയ്ക്ക് ഉള്ളിലൂടെയാണ് കടന്നുപോകുന്നത്. ഇതാണ് ആറാട്ട് ദിവസം വിമാനത്താവളം അടച്ചിടാനും സമയക്രമത്തിൽ മാറ്റം വരുത്താനും കാരണം. വിമാനത്താവളം നിർമ്മിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ഈ പാതയിലൂടെയാണ് ആറാട്ട് ഘോഷയാത്ര പോയിരുന്നത്.

1932-ൽ വിമാനത്താവളം സ്ഥാപിതമായപ്പോൾ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, വർഷത്തിൽ രണ്ടുതവണ ഭഗവാന്റെ ഘോഷയാത്രയ്ക്കായി റൺവേ വിട്ടുകൊടുക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷവും ഈ ആചാരത്തിന് തടസ്സമുണ്ടായിട്ടില്ല.

വിമാനത്താവളം അടച്ചിടുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ പൈലറ്റുമാർക്ക് നൽകുന്ന അറിയിപ്പാണ് നോട്ടിസ് ടു എയർമെൻ (NOTAM). വർഷത്തിൽ രണ്ടുതവണ ഇത്തരം പാരമ്പര്യ ആചാരങ്ങൾക്കായി ഒരു അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുന്നത് ലോകത്ത് തന്നെ കൗതുകകരമായ ഒന്നായി കണക്കാക്കപ്പെടുന്നു. റൺവേയുടെ മധ്യഭാഗത്ത് കൂടി കടന്നുപോകുന്ന ഈ പാത ഉപയോഗിക്കുന്നതിന് മുൻപ് വിമാനത്താവള അധികൃതർ കടുത്ത സുരക്ഷാ പരിശോധനകൾ നടത്താറുണ്ട്.

English Summary:

Flight operations at Thiruvananthapuram International Airport will be temporarily suspended for five hours on October 20, from 4 pm to 9 pm, to facilitate the traditional Alpassi Arattu procession of Sree Padmanabhaswamy Temple.

Loading...
Unable to load recommendations.
Follow Us
Related Stories
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്